November 2023 (Page 2)

ഇരുട്ടിൽ പ്രകാശത്തിന്റെ ഇടപെടൽ എന്നതുപോലെയാണ് വത്സലടീച്ചറുടെ കൃതികളിലൂടെയുള്ള യാത്ര സാദ്ധ്യമാവുക എന്നുതോന്നുന്നു. ഈ ജീവിതങ്ങളെയൊക്കെ കഥപ്പെടുത്താമോ എന്ന ആശയലോകത്തേക്കുള്ള തുറപ്പാണത്. സവർണ്ണജീവിത സമ്പുഷടതകളേക്കുറിച്ചുള്ള എഴുത്തുകൾക്കിടയിൽ തകഴിയും കേശവദേവുമൊക്കെ വെട്ടിയിട്ട പാതയുടെ ഇങ്ങേക്കൈവഴിയിലൂടെ എസ് കെ പൊറ്റക്കാട്ടിനൊപ്പം വത്സലടീച്ചർ വയനാട്ടിലേക്ക് കയറി. കുടിയേറ്റജീവിതങ്ങളുടെ കഥയുമായാണ് എസ് കെ വയനാട്ടിലെത്തിയതെങ്കിൽ ടീച്ചർ വരച്ചെടുത്തത് തനത് വയനാടൻ ജീവിതാവസ്ഥകളായിരുന്നു. പലവ്യഥകളാൽ ഇരുളാഴ്ന്ന ജീവിതങ്ങളുടെ പച്ചക്കുപറച്ചിലുകളായിരുന്നു വത്സലടീച്ചറുടെ എഴുത്തുശൈലി. ആദിവാസിഗോത്രജീവിതങ്ങളുടെ ആചാരങ്ങളും അനാചാരങ്ങളും രീതികളും മറനീക്കിContinue Reading

പുഴയിലേക്കു ചാടാനൊരുങ്ങുന്ന നങ്ങേമയോട് അയാൾ ചോദിച്ചു :നീന്താനറിയ്യോ നങ്ങേ?അറിയും.ആഴമറിയ്യോ നങ്ങേ?അറിയില്ല.നങ്ങ ആഴമറിയാതെ നീന്തിക്കടന്ന പുഴകൾ, കയങ്ങൾ.മകനും കൂട്ടുകാരും കഴിച്ചിട്ടു പോയ എച്ചിലിലകൾ ഇരുട്ടത്ത് വാഴത്തൊടിയിൽ കുഴിച്ചിടുന്ന നങ്ങ.എഴുപതുകളിലെ കേരള രാഷ്ട്രീയത്തിൽ നങ്ങ എന്നൊരു സ്ത്രീയുടെ ഒച്ചപ്പാടില്ലാത്ത ഇടപെടലുകൾ.എത്ര നങ്ങമാരുടെ ആഴമറിയാത്ത നീന്തലുകളിൽ ഏറിയാണ് വസന്തത്തിന്റെ കാഹളമൂത്തുകാർ പുഴ താണ്ടാൻ തുനിഞ്ഞത്. എവിടേയും അടയാളപ്പെടാതെ പോയ നങ്ങമാരുടെ നീന്തലിനെക്കുറിച്ചെഴുതിയ ആഗ്നേയമാണ് എന്റെ വത്സല ടീച്ചർ. പിന്നീട് ഭാരതത്തിലെ ചുവന്ന ഇടനാഴിയായി ആഴത്തിൽContinue Reading

രാത്രിപാടങ്ങൾ ജോൺ എബ്രഹാം എന്നന്നേക്കുമായി സ്വസ്ഥതയുടെ താഴ്‌വരയിലേക്ക് ഒഴുകിയിറങ്ങിയ രാത്രി. ദൂരെ മറ്റൊരുവൻ വല്ലാതെ മദ്യപിച്ച് ഹൈവേയിലേക്കിറങ്ങി അകലെയുള്ള കൂട്ടുകാരന്റെ വീട്ടിലേക്ക് നടക്കാൻ തുടങ്ങി. രാത്രി ഏറെ ചെന്നിരുന്നു. കനത്ത പ്രകാശം വിതറി ലോറികൾ ഹൈവേയിലൂടെ കടന്നുപോയി. അബോധത്തിന്റെ നൂൽ പിടിച്ച് ഓരംചേർന്ന് നടക്കുമ്പോൾ മഴ കോരിച്ചൊരിയാൻ തുടങ്ങി. ചിതറിപ്പോയ രാത്രി. വഴിക്കും ദിക്കിനും ഇടയിൽപെട്ട് അയാൾ പാടത്തേക്ക് ഊർന്നുവീണു. നേരം വെളുക്കുംവരെ മഴ കനത്തുപെയ്തു. കാല് ചെളിയിൽ പുണ്ടതുംContinue Reading

വിരഹ വിമാനമിറങ്ങി വന്ന നാൾ തൊട്ട്മരുഭൂമിയിലെ പൊടിക്കാറ്റിലുംഉള്ളുരുക്കും വേനലിലുംആൾതിരക്കിൽ പോലും ഒറ്റയ്ക്കായ തോന്നലിൽ,രോഗത്തിൻകള്ളിമുള്ള് കൊണ്ട നോവിലുംവേദനക്കിടക്കയിൽവേരുണങ്ങുന്ന നേരത്തും കൂട്ടായി നിന്നത്,കനത്ത മൗനത്തെ ഭേദിച്ച എന്റെ ഭാഷയായിരുന്നു.മറ്റാരും കേൾക്കാതെഞാൻ എന്നോട് തന്നെ പറഞ്ഞ സാന്ത്വന മൊഴികളും. വര : പ്രസാദ് കാനത്തുങ്കൽContinue Reading

2024 ലെ ലോകസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന 5 നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് തുടങ്ങിക്കഴിഞ്ഞു. മിസോറാമിലെ മുഴുവൻ സീറ്റിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഈ മാസം ഏഴാം തിയതി, ഒരൊറ്റ ദിവസം കൊണ്ട് തന്നെ പൂർത്തിയായി. ചത്തിസ്ഗറിലെ നക്സൽബാധിത പ്രദേശമായ 20 സീറ്റിലും നവംബർ 7 നു തന്നെ തെരഞ്ഞെടുപ്പ് കഴിഞ്ഞു. ബാക്കിയുള്ള സീറ്റുകളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് നവംബർ 17 നു ആണ്. മധ്യപ്രദേശിൽ 230 സീറ്റുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് നവംബർContinue Reading