കഥകൾ

രാത്രിപാടങ്ങൾ ജോൺ എബ്രഹാം എന്നന്നേക്കുമായി സ്വസ്ഥതയുടെ താഴ്‌വരയിലേക്ക് ഒഴുകിയിറങ്ങിയ രാത്രി. ദൂരെ മറ്റൊരുവൻ വല്ലാതെ മദ്യപിച്ച് ഹൈവേയിലേക്കിറങ്ങി അകലെയുള്ള കൂട്ടുകാരന്റെ വീട്ടിലേക്ക് നടക്കാൻ തുടങ്ങി. രാത്രി ഏറെ ചെന്നിരുന്നു. കനത്ത പ്രകാശം വിതറി ലോറികൾ ഹൈവേയിലൂടെ കടന്നുപോയി. അബോധത്തിന്റെ നൂൽ പിടിച്ച് ഓരംചേർന്ന് നടക്കുമ്പോൾ മഴ കോരിച്ചൊരിയാൻ തുടങ്ങി. ചിതറിപ്പോയ രാത്രി. വഴിക്കും ദിക്കിനും ഇടയിൽപെട്ട് അയാൾ പാടത്തേക്ക് ഊർന്നുവീണു. നേരം വെളുക്കുംവരെ മഴ കനത്തുപെയ്തു. കാല് ചെളിയിൽ പുണ്ടതുംContinue Reading

മരം തനിച്ച് ദൂരെനിന്നുനോക്കുമ്പോൾ ആ മരം വലിയൊരു പൂവാണെന്നേ തോന്നൂ. നദിക്കുമുകളിൽ ചുവന്ന പൂക്കുലകളുമായി മരം കാറ്റത്തുനിന്നാടി. ഇളംകാറ്റ് പൂക്കളെ സമൃദ്ധമായി തല്ലിക്കൊഴിച്ചു. വെള്ളത്തിനുമുകളിൽ അവ അലസമായി ഒഴുകി. രാത്രിയിൽ എല്ലാ നിറങ്ങളും മായുമ്പോൾ മരം നദിയോട് പറയുന്നത് എന്തായിരിക്കാം? അകലെനിന്ന് അവസാനത്തെ ബസ്സ് വരുന്ന ശബ്ദം പാലത്തിനു മുകളിൽനിന്ന് അയാൾ കേട്ടു. പൂക്കൾ ഒന്നൊന്നായി കൊഴിയുന്ന ശബ്ദത്തിനായി അയാൾ കാതോർത്തു. തൂവലിനേക്കാൾ കനം കുറഞ്ഞതായിരുന്നു രാത്രി. അവളുമൊത്ത് ഇവിടെContinue Reading