മുടിയഴിച്ചിട്ട് നീയുറങ്ങുന്നു
ജനൽച്ചന്ദ്രൻ ഒളിഞ്ഞു നോക്കി
നെടുവീർപ്പിടുന്നു
നിലാവാകട്ടെ നിൻറെ കിടക്കമേൽ
കാമനകളുടെ വിത്തുകൾ
നിക്ഷേപിക്കുന്നു
ഇതൊന്നുമറിയാതെ
സൂര്യൻ കണ്ണുതിരുമ്മിയെഴുന്നേറ്റ്
അടുപ്പു കൂട്ടാൻ തുടങ്ങുന്നു
പുലരിവെള്ളത്തെ മൃദുവായ് ചൂടാക്കി
നിന്നെ തളിച്ചുണർത്തുന്നു
തനിച്ചുണർത്തുന്നു.
“പൂക്കളാലെ നിന്നെ മൂടി”എന്നു
പാടിക്കൊണ്ട് നീ കൈകാൽ
കുടയവേ നിൻറെ വിശപ്പിനു മുൻപിൽ
ലോകം തൂശനില ഇടുന്നു.
രുചികളെ വിളമ്പുന്നു!
ശേഷം, ഊഞ്ഞാൽച്ചിറകുകളിലേറ്റി
പറത്തി വിടുന്നു!
കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്
Comments