വിരഹ വിമാനമിറങ്ങി വന്ന നാൾ തൊട്ട്
മരുഭൂമിയിലെ പൊടിക്കാറ്റിലും
ഉള്ളുരുക്കും വേനലിലും
ആൾതിരക്കിൽ പോലും ഒറ്റയ്ക്കായ തോന്നലിൽ,
രോഗത്തിൻ
കള്ളിമുള്ള് കൊണ്ട നോവിലും
വേദനക്കിടക്കയിൽ
വേരുണങ്ങുന്ന നേരത്തും
കൂട്ടായി നിന്നത്,
കനത്ത മൗനത്തെ ഭേദിച്ച എന്റെ ഭാഷയായിരുന്നു.
മറ്റാരും കേൾക്കാതെ
ഞാൻ എന്നോട് തന്നെ പറഞ്ഞ സാന്ത്വന മൊഴികളും.

വര : പ്രസാദ് കാനത്തുങ്കൽ
Comments