കെ. എച്ച്. ഹുസൈൻ

കേരള ഫോറെസ്റ്റ് ഇന്സ്ടിട്യൂട്ടിൽ (KFRI)ലൈബ്രറി ആൻഡ് ഇൻഫർമേഷൻ ഡിവിഷനിൽ ശാസ്ത്രജ്ഞനായി 2013 ൽ വിരമിച്ചു . മലയാളത്തിലെ ഗ്രന്ഥ വിവര വ്യവസ്ഥയിൽ ഡോക്ടറേറ്റ്. 1999 മുതൽ മലയാള ഭാഷാസാങ്കേതിക മേഖലയിൽ Free and Open, Creative Commons സന്നദ്ധ പ്രവർത്തനങ്ങളുമായി സജീവ പങ്കാളിത്തമുണ്ട്.- രചന അക്ഷരവേദി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ്, സായാഹ്ന ഫൗണ്ടേഷൻ, രചന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൈപോഗ്രഫി.

കഥ 1മെസേജുകൾ സാഹിബ് പിന്നീട് അതേക്കുറിച്ച് പറഞ്ഞത് ഇതൊരു തലമുറയുടെ പ്രശ്നമാണെന്നാണ്. നാം വിചാരിക്കുന്നതുപോലെയല്ല സന്തതികൾ. സത്യം, ആത്മാർത്ഥത, സൗഹൃദം, രക്തബന്ധം എന്നിത്യാദികളിൽ അവർ തീർത്തും വ്യത്യസ്തരാണ്. നമുക്ക് നമ്മുടെ രീതികൾ ഉപേക്ഷിച്ച് ശേഷജീവിതം നയിക്കാൻ ശേഷിയില്ല. അവരുടെ രീതികളിലേക്ക് ചേക്കേറാൻ നേരവുമില്ല. പ്രായോഗികമായ ഏക കാര്യം അവർ പറയുന്നതെല്ലാം വിശ്വസിക്കാതിരിക്കുക എന്നതാണ്. പുതിയ തലമുറയും ഇതേക്കുറിച്ച് ആലോചനയിൽ മുഴുകി: നാം പറയുന്നതിന്റെ പകുതിയെങ്കിലും തന്തമാർ വിശ്വസിക്കുമെന്ന് വിശ്വസിക്കാം. എന്തുകാര്യവുംContinue Reading

രാത്രിപാടങ്ങൾ ജോൺ എബ്രഹാം എന്നന്നേക്കുമായി സ്വസ്ഥതയുടെ താഴ്‌വരയിലേക്ക് ഒഴുകിയിറങ്ങിയ രാത്രി. ദൂരെ മറ്റൊരുവൻ വല്ലാതെ മദ്യപിച്ച് ഹൈവേയിലേക്കിറങ്ങി അകലെയുള്ള കൂട്ടുകാരന്റെ വീട്ടിലേക്ക് നടക്കാൻ തുടങ്ങി. രാത്രി ഏറെ ചെന്നിരുന്നു. കനത്ത പ്രകാശം വിതറി ലോറികൾ ഹൈവേയിലൂടെ കടന്നുപോയി. അബോധത്തിന്റെ നൂൽ പിടിച്ച് ഓരംചേർന്ന് നടക്കുമ്പോൾ മഴ കോരിച്ചൊരിയാൻ തുടങ്ങി. ചിതറിപ്പോയ രാത്രി. വഴിക്കും ദിക്കിനും ഇടയിൽപെട്ട് അയാൾ പാടത്തേക്ക് ഊർന്നുവീണു. നേരം വെളുക്കുംവരെ മഴ കനത്തുപെയ്തു. കാല് ചെളിയിൽ പുണ്ടതുംContinue Reading

മരം തനിച്ച് ദൂരെനിന്നുനോക്കുമ്പോൾ ആ മരം വലിയൊരു പൂവാണെന്നേ തോന്നൂ. നദിക്കുമുകളിൽ ചുവന്ന പൂക്കുലകളുമായി മരം കാറ്റത്തുനിന്നാടി. ഇളംകാറ്റ് പൂക്കളെ സമൃദ്ധമായി തല്ലിക്കൊഴിച്ചു. വെള്ളത്തിനുമുകളിൽ അവ അലസമായി ഒഴുകി. രാത്രിയിൽ എല്ലാ നിറങ്ങളും മായുമ്പോൾ മരം നദിയോട് പറയുന്നത് എന്തായിരിക്കാം? അകലെനിന്ന് അവസാനത്തെ ബസ്സ് വരുന്ന ശബ്ദം പാലത്തിനു മുകളിൽനിന്ന് അയാൾ കേട്ടു. പൂക്കൾ ഒന്നൊന്നായി കൊഴിയുന്ന ശബ്ദത്തിനായി അയാൾ കാതോർത്തു. തൂവലിനേക്കാൾ കനം കുറഞ്ഞതായിരുന്നു രാത്രി. അവളുമൊത്ത് ഇവിടെContinue Reading

1 – അയഥാർത്ഥങ്ങൾ രാത്രി കുട്ടു കരയുന്നതു് കേട്ടു. മുറ്റത്തു് ഇരുട്ടിലിറങ്ങി ഞാനവനെ വിളിച്ചു. മഞ്ഞുപെയ്യുന്നു. കാട്ടിൽ നിലാവു് നിഴലുപോലെ. നേരം വെളുത്തിട്ടും അവൻ വന്നില്ല. പകലും കണ്ടില്ല, രാത്രിയും വന്നില്ല. അവനങ്ങനെയാണ്. ഒരുനാൾ അപ്രത്യക്ഷനായി രണ്ടുമൂന്നാഴ്ച കഴിയുമ്പോൾ, പ്രതീക്ഷകൾ മങ്ങവേ അവനെത്തും. ഭാര്യ വല്ലാതെ ഉൽക്കണ്ഠപ്പെട്ടു. അവർ ഇതിലേ നടപ്പുണ്ട്, അവൾ ഭയത്തോടെ പറഞ്ഞു. ഞാൻ ആശ്വസിപ്പിച്ചു, പകൽ നാമില്ലാത്തപ്പോൾ അവൻ പതുങ്ങിവരുന്നുണ്ടാകും, രാത്രി നാമുറങ്ങുമ്പോഴും. കുട്ടു ഒരുContinue Reading