നിലാവ് പൂക്കുന്ന പ്രണയം
ഓർമ്മകൾ പെയ്യുന്ന രാവിൻ തൊടിയിൽനിൻ സ്വരം തേടുന്ന രാപ്പക്ഷി ഞാൻകൈതപൂക്കുന്ന രാത്രിസുഗന്ധമെൻകരളു കൊത്തിപ്പിളർത്തുന്നു കഴുകനായ്. പേടിയാണിന്നുമീ രാവിനെ, മമപ്രാണനെ കൊത്തിപ്പറന്നു പോയെവിടെയോമൗനവാല്മീകത്തിലേകാന്ത തപമിരുന്നു-രുകുകയാണെന്‍റെ ദുഃഖമോക്ഷത്തിനായ്. കാലം വിടർത്തിയ, കൗമാര പുഷ്പത്തിൻകനവിതൾ നുള്ളിക്കളിച്ച കാലത്തെന്നോകല്പനാജാലകം മെല്ലെ തുറന്നെന്‍റെകരളിൽ പറന്നെത്തി പ്രേമചകോരം. പൂനിലാവൊഴുകുന്ന പുഴയോരനനവിലുംഇരുൾവീണ മൺപാതയരികിലും പിന്നെ,കാവിലും, കടവിലും അമ്പലക്കോണിലുംതൂവൽ കൊഴിച്ചിട്ട ചിത്രപതംഗങ്ങൾ. ഒരുപാട് സ്വപ്നങ്ങളുളളിൽ നിറച്ചിട്ട്പിരിയാതിരിക്കുവാൻ മോഹിച്ച നാളുകൾഅറിയാതെ പിൻതുടർന്നുയിരിനായ് ദാഹിച്ചുക്രൂരമതാന്ധക്കോമരക്കോലങ്ങൾ.,ജാതിവേതാളങ്ങളമ്പെയ്തുവീഴ്ത്തിയപ്രണയകപോതം കുറുകുന്ന നെഞ്ചിൽഒരു നിത്യസ്മാരകം തീർത്തതിൽ തിരിവച്ചുപ്രാർത്ഥിക്കയാണു ഞാൻ നിന്നിലേക്കെത്താൻ.Continue Reading




















