March 2023 (Page 2)

കഴിഞ്ഞ വേനൽക്കാലത്തിന്റെ അവസാനത്തിലാണ് താക്കോൽക്കാരൻ യോഹന്നാൻ മരിച്ചത്. ഒരു കറുത്ത വാവ് ദിവസം രാത്രി കൃത്യം പത്തു മണിക്കാണ് സംഭവം. അത്താഴം കഴിച്ചു ഉറങ്ങാൻ കിടന്നതാണ്. പിടച്ചിൽ ശബ്ദം കേട്ടു, അടുക്കളയിൽ പാത്രങ്ങളുമായി മല്ലിട്ടു കൊണ്ടിരുന്ന ഭാര്യ സലോമി ഓടിയെത്തിയപ്പോൾ കണ്ടത് തൊണ്ടയിൽ ആരോ കുത്തിപ്പിടിച്ചത് പോലെ, മേലോട്ടും കീഴോട്ടും ശ്വാസം പോവാതെ, കണ്ണു തുറിച്ച് കിടന്നു പിടയുന്ന യോഹന്നാനെയാണ്. ആ പിടച്ചിലിൽ അയാൾ തീരുകയും ചെയ്തു. ന്യൂസിലൻഡിൽ നേഴ്സായContinue Reading

ബ്രഹ്മപുത്ര പടിവാതിൽക്കൽ എത്തിയപ്പോൾ ഒരു ദിവസം പതിവിൽ നിന്നും വ്യത്യസ്തമായി നേരം വെളുത്തു പോയി ഉറക്കമുണരാൻ. പുറത്ത് മേഘാവൃതമായ അന്തരീക്ഷവും ചാറ്റൽ മഴയും. അസമിലെത്തിയ ശേഷം ഇങ്ങനെയൊരു കാലാവസ്ഥ ആദ്യമായാണനുഭവപ്പെടുന്നത്. ദിവസങ്ങൾക്ക് മുമ്പ് വൈകുന്നേരങ്ങളിലെ ശക്തമായ ഇടിയോടു കൂടിയ മഴയും തുടർന്ന് മംഗൽദായിയിലൂടെ ഒഴുകുന്ന ബേഗ നദിയുടെ ഭാവം മാറിയതും ഞങ്ങൾ ശരിക്കും ആസ്വദിച്ചതാണ്. എന്നാൽ അസമിലും അയൽ സംസ്ഥാനങ്ങളിലും ഈ മഴക്കോള് തീർത്തത് ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദമായിരുന്നു.Continue Reading

തിരുവനന്തപുരം എയർപോർട്ടിലെ ഡിസി ബുക്സ് സ്റ്റോറിൽ നിന്നാണ് സുധാ മേനോൻ എഴുതിയ ” ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ” വാങ്ങിയത്. നാട്ടിൽ നിന്ന് ഖത്തറിലേക്കുള്ള മടക്കയാത്രയിൽ ആയിരുന്നു ഞാൻ സുധാ മേനോൻ വർഷങ്ങളായി ഫേസ്‌ ബുക്ക് സുഹൃത്താണ്. മനസ്സ് കൊണ്ട് ഒരു കുടുംബാംഗം പോലെ.സുധ എഴുതുന്നതൊന്നും വായിക്കാതെ വിടാറില്ല ഞാൻ. ഒന്നാം തരം ഒരു നെഹ്രുവിയൻ സോഷ്യലിസ്റ്റ് . വായനയുടെയും എഴുത്തിന്റെയും ലോകത്തു വിഹരിക്കുന്ന ഒരു കോൺഗ്രസ്സുകാരി. സ്വാതന്ത്ര്യസമര ചരിത്രത്തിലെയും ഗാന്ധിജിയുടെയുംContinue Reading

ഇളംവെയിൽ. ഒരു ശ്രാവണമാസ പ്രഭാതം . തൊട്ടടുത്തുള്ള തെങ്ങിൽ നിന്ന് ഞാന്നുകിടന്നൊരു ചിലന്തിവല തിളങ്ങി. ഒത്ത നടുക്കൊരു ചിലന്തി മൗനമുദ്രയിൽ ഇര പാർത്തുകിടപ്പുണ്ട്. മൂന്നുനാലു ദിവസമെങ്കിലുമായിക്കാണും അതവിടെ വല വിരിച്ചിട്ട്.എന്തേ എന്റെ ശ്രദ്ധയിൽ പ്പെടാതെ പോയി? നോക്കിനിൽക്കെ, ചിലന്തി പതിയെ നൂലിൽ തൂങ്ങി ഒരറ്റത്തേക്കു നടന്നുപോയി. അന്നത്തെ ഇരപിടിത്തം കഴിഞ്ഞിരിക്കും. അറ്റത്തു എവിടെയോ ബന്ധിച്ചിരുന്ന നൂലറ്റം പൊട്ടിച്ചുമാറ്റി. പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. അനേകം നൂലറ്റങ്ങൾ നാലുപാടും കോർത്തു കോർത്തിട്ടാണല്ലോ വല നെയ്തിരിക്കുന്നത്Continue Reading

പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പ് ഇങ്ങനെയാണ് മാലിന്യം സംസ്കരിച്ചിരുന്നത് എന്ന് തുടങ്ങി കഥ പറയാനുള്ള നേരം തീരെയില്ല തന്നെ. കാരണം, ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഏറ്റവും പ്രാകൃതമായി തന്നെ മാലിന്യം ഒരു ഉത്തരവും കിട്ടാതെ പുകയാൻ തുടങ്ങിയിട്ട് ദിവസങ്ങളായി.പുക എന്ന് പറയുമ്പോൾ സാധാരണ മനുഷ്യർ ധരിക്കുക ‘അടുക്കള പുക പോലെ ഒരു പുക, അത് നമ്മൾ എന്നും വലിച്ച് കയറ്റുന്നതല്ലേ ‘എന്നാവും. വളരെ ചുരുക്കം പേർ ആയിരിക്കും ഈ പുകയുടെ പാർശ്വഫലങ്ങളെ കുറിച്ച്Continue Reading