മനീഷ് ചന്ദ്ര

നെടുമ്പാശേരിയിൽ താമസം. ജേർണലിസത്തിൽ ബിരുദം. ഐ.ടി. മേഖലയിൽ സേവനമനുഷ്ഠിച്ചു . ഇപ്പോൾ ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും എഴുതിവരുന്നു. സാഹിത്യ ചക്രവാളം ഏഷ്യാനെറ്റ് ഓൺലൈൻ എന്നിവയിൽ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.

കഴിഞ്ഞ വേനൽക്കാലത്തിന്റെ അവസാനത്തിലാണ് താക്കോൽക്കാരൻ യോഹന്നാൻ മരിച്ചത്. ഒരു കറുത്ത വാവ് ദിവസം രാത്രി കൃത്യം പത്തു മണിക്കാണ് സംഭവം. അത്താഴം കഴിച്ചു ഉറങ്ങാൻ കിടന്നതാണ്. പിടച്ചിൽ ശബ്ദം കേട്ടു, അടുക്കളയിൽ പാത്രങ്ങളുമായി മല്ലിട്ടു കൊണ്ടിരുന്ന ഭാര്യ സലോമി ഓടിയെത്തിയപ്പോൾ കണ്ടത് തൊണ്ടയിൽ ആരോ കുത്തിപ്പിടിച്ചത് പോലെ, മേലോട്ടും കീഴോട്ടും ശ്വാസം പോവാതെ, കണ്ണു തുറിച്ച് കിടന്നു പിടയുന്ന യോഹന്നാനെയാണ്. ആ പിടച്ചിലിൽ അയാൾ തീരുകയും ചെയ്തു. ന്യൂസിലൻഡിൽ നേഴ്സായContinue Reading

പാതി നിറച്ച ഗ്ലാസിലെ വെള്ളം ആർത്തിയോടെ വലിച്ചു കുടിക്കുന്നതിനിടയിൽ, മുന്നിലൊരു മുരടനക്കം കേട്ട് താര തലയുയർത്തി. ബിട്ടു, ആർക്കും ഉടമസ്ഥാവകാശം സ്ഥാപിക്കാനില്ലാത്ത, തെരുവിലെ അഴുക്കുചാലിൽ വളർന്ന ഒരു ഭീകരൻ നായ!! വിളറി പിടിച്ചോടുന്ന കുട്ടികളും പാതിരാത്രിയിൽ ഒറ്റയ്ക്ക് വരുന്ന യാത്രികരുമാണവന്‍റെ പ്രധാന ഇര. അവന്‍റെ കടിയേല്ക്കാത്ത നാട്ടുകാർ വിരളം. ആ ഭ്രാന്തൻ നായയെ കൊല്ലാൻ പലരും പലതവണ ശ്രമിച്ചതാണ്. പക്ഷെ എല്ലാവരെയും കബളിപ്പിച്ചവൻ എപ്പോഴും രക്ഷപ്പെടും. ഇപ്പോഴിതാ, തന്‍റെ മുന്നിൽ,Continue Reading