വ്യൂഫൈൻഡർ

ദക്ഷിണകർണാടകയിലെ തീരദേശ ജില്ലകളായ ഉഡുപ്പി, ദക്ഷിണകന്നഡ എന്നിവിടങ്ങളിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന പരമ്പരാഗതമായ ഒരു പോത്തോട്ടമത്സരമാണ് കമ്പള. പ്രധാനമായും തുളുനാട് എന്ന് അറിയപ്പെടുന്ന ഈ പ്രദേശത്തെ കാർഷിക സംസ്‌കാരത്തിന്റെ ഭാഗമായാണ് കമ്പള ആഘോഷിക്കപ്പെടുന്നത്. കേരളത്തിൽ കാസറഗോഡ് ജില്ലയിലെ പല ഭാഗങ്ങളിലും കമ്പള നടന്നിരുന്നതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. വിളവെടുപ്പിന് ശേഷം ദൈവങ്ങൾക്ക് നന്ദി അർപ്പിക്കുന്നതിന്റെ ഭാഗമായാണ് പണ്ട് കാലത്ത് കമ്പള നടത്തിയിരുന്നത്. കാർഷികദേവനായ കദ്രി മഞ്ജുനാഥന് വേണ്ടിയുള്ള ഒരു വഴിപാടായും ഇതിനെ കണക്കാക്കുന്നു.Continue Reading

ശരൽക്കാലം (autumn)ഇംഗ്ലണ്ടിൽ സെപ്റ്റംബർ , ഒക്ടോബർ , നവംബർ എന്നീ മൂന്ന് മാസങ്ങളിലാണ്. ശരല്ക്കാലാരംഭം മുതൽ പകൽ വെളിച്ചം കുറയുകയും രാത്രിയുടെ ദൈർഘ്യം കൂടുകയും ചെയ്യുന്നു. മനുഷ്യരേക്കാൾ കൂടുതലായി കാലാവസ്ഥയിലുള്ള മാറ്റം മനസ്സിലാക്കുന്നത് വൃക്ഷങ്ങളും പറവകളും മൃഗങ്ങളുമാണെന്നു തോന്നുന്നു. ശരല്ക്കാലാരംഭത്തിൽ ഇലകളുടെ നിറം മാറുന്നു. സൂര്യപ്രകാശം കുറഞ്ഞുതുടങ്ങുമ്പോൾ ഇലകളിലെ ക്ലോറോഫിൽ മരങ്ങൾ സ്വയം പിൻവലിക്കുന്നു. സസ്യങ്ങൾക്ക് ആവശ്യമായ ആഹാരം നിർമ്മിക്കുന്നത് ഫോട്ടോസിന്തസിസ് വഴിയാണല്ലോ. ആ പ്രക്രിയയ്ക്ക് സൂര്യപ്രകാശം അത്യാവശ്യമാണ്. സസ്യങ്ങൾക്കാവശ്യമായContinue Reading

വേനൽ ഒരോ ഋതുവിനും സവിശേഷമായ പ്രാധാന്യമാണ് ഫോട്ടോഗ്രഫിയിൽ. മഴക്കാലവും മഞ്ഞുകാലവും സൂര്യൻ തപിച്ചുനിൽക്കുന്ന വേനലും ഇതിനിടയിൽ താരും തളിരും പൂത്തുലയുന്ന മധുവസന്തവും ക്യാമറക്കണ്ണുകൾക്ക്‌ വിരുന്നൊരുക്കുന്നു. ഉരുകുന്ന വേനലിലെ പ്രഭാതങ്ങളും സായന്തനങ്ങളും മികവാർന്ന ചിത്രങ്ങളാണ് സമ്മാനിക്കുക. കത്തിയെരിയുന്ന മധ്യാഹ്നങ്ങൾ ഔട്ട്‌ ഡോർ ഷൂട്ടിന് അനുയോജ്യമല്ല. പ്രകാശത്തിന്റെ കൃത്യമായ വിന്യാസമാണല്ലോ ചിത്രങ്ങൾക്ക് ചാരുത പകരുന്നത്. പ്രഭാത രശ്മികൾ പരന്നൊഴുകിയ കുന്നിൻ ചരിവുകളും അപരാഹ്നത്തിലെ മഞ്ഞപ്പതിറ്റടി വീണ താഴ് വരകളും സ്വർണച്ചാമരവുമായി അലസം നിൽക്കുന്നContinue Reading

ഇളംവെയിൽ. ഒരു ശ്രാവണമാസ പ്രഭാതം . തൊട്ടടുത്തുള്ള തെങ്ങിൽ നിന്ന് ഞാന്നുകിടന്നൊരു ചിലന്തിവല തിളങ്ങി. ഒത്ത നടുക്കൊരു ചിലന്തി മൗനമുദ്രയിൽ ഇര പാർത്തുകിടപ്പുണ്ട്. മൂന്നുനാലു ദിവസമെങ്കിലുമായിക്കാണും അതവിടെ വല വിരിച്ചിട്ട്.എന്തേ എന്റെ ശ്രദ്ധയിൽ പ്പെടാതെ പോയി? നിഴലും വെളിച്ചവും ഊടും പാവും പാകിയതുപോലെ നോക്കിനിൽക്കെ, ചിലന്തി പതിയെ നൂലിൽ തൂങ്ങി ഒരറ്റത്തേക്കു നടന്നുപോയി. അന്നത്തെ ഇരപിടിത്തം കഴിഞ്ഞിരിക്കും. അറ്റത്തു എവിടെയോ ബന്ധിച്ചിരുന്ന നൂലറ്റം പൊട്ടിച്ചുമാറ്റി. പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. അനേകം നൂലറ്റങ്ങൾContinue Reading

പ്രൊഫഷണൽ ഫോട്ടോഗ്രാഫിയിൽ പ്രകൃതിയിലെ വനസസ്യങ്ങൾ അതിവിപുലമായൊരു ശാഖയാണ്. ട്രീ ഫോട്ടോഗ്രാഫിയിൽ മാത്രം ഫോക്കസ് ചെയ്യുന്നവർ ലോകമെമ്പാടുമുണ്ട്. കാടും മേടും കുന്നുകളും പർവ്വതങ്ങളും നദീതീരങ്ങളും പശ്ചാത്തലമായി വരുന്ന ഫോട്ടോഗ്രാഫിയിൽ തല ഉയർത്തിനിൽക്കുന്ന വൃക്ഷങ്ങൾ പ്രത്യേകമായൊരു ambience സൃഷ്ടിക്കുമല്ലോ. ഇലകൊഴിഞ്ഞ ഒറ്റമരം പലപ്പോഴും ഒരു പ്രതീകം പോലെ വേറിട്ടുനിൽക്കും. വസന്തവും ശിശിരവും ഗ്രീഷ്മവും ഹേമന്തവുമെല്ലാം മരച്ചാർത്തുകളിൽ കവിത രചിക്കുന്നത് നാം കണ്ടിട്ടുണ്ട്. വിദേശത്താണെങ്കിൽ ഓക്കുമരങ്ങളും ബിർച്ചും സ്തൂപികാഗ്രിതവൃക്ഷങ്ങളും ഫോട്ടോഗ്രാഫിയിൽ പെയിന്റിംങ്‌ പോലെയാണ് അനുഭവപ്പെടുക.Continue Reading