പരീക്ഷണങ്ങൾക്കിടയിലെ ചില സത്യാന്വേഷണങ്ങൾ
ദൃശ്യചാരുതയാർന്നലാൻഡ്‌സ്‌കേപ്പുകൾക്കുപകരംസ്‌ക്രീനുകളിൽചടുലവേഗമാർന്ന പോർട്രേറ്റുകൾ.വർണ വിന്യാസങ്ങൾ…‘മാറിയ സോഫ്റ്റ്‌വെയർ പ്രഭാവം!’ കീബോർഡുകൾക്കുമുന്നിൽആനന്ദധാരപകരുന്നപുതുമുഖട്രെയിനികൾ…‘ആവേശഭരിത പ്രചാരകർ!’ മായികവലയങ്ങളിൽവിസ്മയസ്വപ്നങ്ങളുമായ്വർണനകളിലേക്കു നീളുന്നവിരൽത്തുമ്പുകൾ…‘കാണാച്ചരടിലെ പരീക്ഷണങ്ങൾ!’ മോണിറ്ററിൽവേദലിഖിത വർണ്ണസൂക്തങ്ങൾ…‘ബ്രഹ്മസ്വരൂപമണിഞ്ഞപ്രപഞ്ചരസതന്ത്രങ്ങൾ!’ പരിഷ്കരിച്ച ‘സേർച്ചെഞ്ചിനു’കൾദിനോസറുകൾക്കുമുൻപുള്ള വൻകരകളോഗോത്രസംസ്കൃതികളുടെ കൗതുകങ്ങളോകണ്ടെത്തിയതേയില്ല..! ബുദ്ധന്റെ അഷ്ടാംഗമാർഗ്ഗങ്ങൾദേവനാഗരിയിലേക്ക്മൊഴിമാറ്റപ്പെട്ടിരിക്കുന്നു..! മുഗളന്മാരുടെവിദ്വേഷകഥകൾക്കിടയിൽ‘സേർച്ച് റേറ്റ്’ കുറഞ്ഞ,കൊളോണിയലിസത്തിന്റെസംശയാസ്പദ ‘ഡാറ്റാബേസു’കൾ..! മീററ്റിനുംഗ്വാളിയാറിനുമിടയിലെവിടെയോനാട്ടുരാജാക്കന്മാരുടെ,ത്രിമാനകല്പിത പടയോട്ടങ്ങൾക്കിടയിൽവിറങ്ങലിച്ച്, ഒരു‘ജാലിയൻവാലാബാഗ്’ചിത്രം..! ‘രാഷ്ട്രപിതാവെ’ന്ന് ടൈപ്പുചെയ്തപ്പോൾ,സ്വച്ഛഭാരത് മുദ്രകൾ —‘ചൂലിനുകീഴേയൊരു പഴഞ്ചൻകണ്ണട!’ വർഗ്ഗീയകലാപങ്ങളുടേയുംകൂട്ടക്കുരുതികളുടേയുംമിഴിവില്ലാത്ത ചിത്രങ്ങൾക്ക്‘മാപ്പിളലഹളയുടെതുടർച്ച’യെന്ന്, അടിക്കുറിപ്പ്! വികസനമെന്നാൽ ‘മൂലധന’മെന്നുംഅവശിഷ്ടമായത് ‘അധ്വാന’മെന്നുംദാരിദ്ര്യം ‘ദൈവവിധി’യെന്നുംസ്വാതന്ത്ര്യം ‘സ്തുതി’യെന്നും‘റിസൾട്ട്’ നൽകിക്കൊണ്ടേയിരിക്കുന്നു..! ചരിത്രമെന്ന് ‘സേർച്ച്’ ചെയ്തപ്പോൾകെട്ടുകഥകളുടെ‘ഗ്രാഫിക് വേർഷനുകൾ..!’മതത്തിൽനിന്നും കലാപത്തിലേക്ക്…കൃഷിയിൽനിന്നും ആത്മഹൂതിയിലേക്ക്…‘വിരൽചൂണ്ടുന്ന ഹൈപ്പർലിങ്കുകൾ!’ ‘ഗോ’ വിശേഷങ്ങളടങ്ങിയസചിത്ര ഡി-ലിറ്റു സംഹിതകൾക്കിടയിൽപേരില്ലാഫയലുകളുടെContinue Reading





















