സേതുമാധവൻ മച്ചാട്

പ്രസാർ ഭാരതി ബ്രോഡ്കാസ്റ്റിംഗ് കോർപറേഷനിൽ (ദൂരദർശൻ) ജോലി ചെയ്തു. ഇപ്പോൾ www.malayalivartha യിൽ Content Advisor.

ഗുരു നിത്യചൈതന്യയതി സമാധിയായിട്ടു ഇരുപത്തിയഞ്ചു വർഷം കടന്നുപോയി. അദ്ദേഹത്തിന്റെ ജന്മശതാബ്‌ദിവർഷത്തിൽ സമഗ്രമായൊരു ജീവചരിത്രം വായനക്കാർക്ക് മുന്നിലെത്തുന്നു. ‘നിത്യതയുടെ ചൈതന്യം’ എന്ന ജീവചരിത്രം ഗുരുവുമായും നാരായണഗുരുകുല പ്രസ്‌ഥാനവുമായും അടുത്തിടപഴകാൻ അവസരം ലഭിച്ച ശ്രീ പി ആർ ശ്രീകുമാർ എഴുതി ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകമാണ്. പൂർവാശ്രമത്തിൽ ജയചന്ദ്രൻ എന്ന പേരിൽ ബാല്യകൗമാരങ്ങൾ പിന്നിട്ട യുവാവായ നിത്യൻ പിൽക്കാലം വിദ്യാഭ്യാസത്തിനു ശേഷം സംന്യാസം സ്വീകരിക്കുകയും നടരാജഗുരുവിന്റെ ശിക്ഷണത്തിൽ ശാസ്ത്രവിഷയങ്ങളിൽ ഉപരിപഠനം തുടരുകയുമാണ്Continue Reading

അടുത്തകാലത്തൊന്നും ഇത്രയും മനോഹരവും ആസ്വാദ്യകരവുമായ ഒരു യാത്രാനുഭവം വായിച്ചിട്ടില്ല. ശ്രീ ജി സാജൻ സകുടുംബം നടത്തിയ ഒരു വിദേശയാത്രയുടെ കിടിലൻ വിവരണമാണ് ” മദ്ധ്യേഷ്യൻ സ്റ്റെപ്പിയിൽ മൂന്ന് നാടോടികൾ “.എസ് കെ പൊറ്റെക്കാട്ടിന്റെ പ്രവാസയാത്രകളുടെ രസികത്തവും സാഹസികതയും സാജന്റെ കൃതിയിലും ദൃശ്യമാണ്. ഇന്റർനെറ്റിന്റെയും വിക്കിപീഡിയയുടെയും സോഷ്യൽ നെറ്റ് വർക്കിന്റെയും കാലത്താണ് സാജനും കുടുംബവും അപരിചിതമായൊരു പ്രവിശ്യ തേടി സഞ്ചരിക്കുന്നത്. ഏഴു വൻകരയിലും യാത്രചെയ്ത മലയാളികളുടെ പൊതുബോധത്തിന് ഇതൊന്നും ഇന്ന് പുത്തരിയല്ല.Continue Reading

വേനൽ ഒരോ ഋതുവിനും സവിശേഷമായ പ്രാധാന്യമാണ് ഫോട്ടോഗ്രഫിയിൽ. മഴക്കാലവും മഞ്ഞുകാലവും സൂര്യൻ തപിച്ചുനിൽക്കുന്ന വേനലും ഇതിനിടയിൽ താരും തളിരും പൂത്തുലയുന്ന മധുവസന്തവും ക്യാമറക്കണ്ണുകൾക്ക്‌ വിരുന്നൊരുക്കുന്നു. ഉരുകുന്ന വേനലിലെ പ്രഭാതങ്ങളും സായന്തനങ്ങളും മികവാർന്ന ചിത്രങ്ങളാണ് സമ്മാനിക്കുക. കത്തിയെരിയുന്ന മധ്യാഹ്നങ്ങൾ ഔട്ട്‌ ഡോർ ഷൂട്ടിന് അനുയോജ്യമല്ല. പ്രകാശത്തിന്റെ കൃത്യമായ വിന്യാസമാണല്ലോ ചിത്രങ്ങൾക്ക് ചാരുത പകരുന്നത്. പ്രഭാത രശ്മികൾ പരന്നൊഴുകിയ കുന്നിൻ ചരിവുകളും അപരാഹ്നത്തിലെ മഞ്ഞപ്പതിറ്റടി വീണ താഴ് വരകളും സ്വർണച്ചാമരവുമായി അലസം നിൽക്കുന്നContinue Reading

ഇളംവെയിൽ. ഒരു ശ്രാവണമാസ പ്രഭാതം . തൊട്ടടുത്തുള്ള തെങ്ങിൽ നിന്ന് ഞാന്നുകിടന്നൊരു ചിലന്തിവല തിളങ്ങി. ഒത്ത നടുക്കൊരു ചിലന്തി മൗനമുദ്രയിൽ ഇര പാർത്തുകിടപ്പുണ്ട്. മൂന്നുനാലു ദിവസമെങ്കിലുമായിക്കാണും അതവിടെ വല വിരിച്ചിട്ട്.എന്തേ എന്റെ ശ്രദ്ധയിൽ പ്പെടാതെ പോയി? നിഴലും വെളിച്ചവും ഊടും പാവും പാകിയതുപോലെ നോക്കിനിൽക്കെ, ചിലന്തി പതിയെ നൂലിൽ തൂങ്ങി ഒരറ്റത്തേക്കു നടന്നുപോയി. അന്നത്തെ ഇരപിടിത്തം കഴിഞ്ഞിരിക്കും. അറ്റത്തു എവിടെയോ ബന്ധിച്ചിരുന്ന നൂലറ്റം പൊട്ടിച്ചുമാറ്റി. പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. അനേകം നൂലറ്റങ്ങൾContinue Reading

പ്രൊഫഷണൽ ഫോട്ടോഗ്രാഫിയിൽ പ്രകൃതിയിലെ വനസസ്യങ്ങൾ അതിവിപുലമായൊരു ശാഖയാണ്. ട്രീ ഫോട്ടോഗ്രാഫിയിൽ മാത്രം ഫോക്കസ് ചെയ്യുന്നവർ ലോകമെമ്പാടുമുണ്ട്. കാടും മേടും കുന്നുകളും പർവ്വതങ്ങളും നദീതീരങ്ങളും പശ്ചാത്തലമായി വരുന്ന ഫോട്ടോഗ്രാഫിയിൽ തല ഉയർത്തിനിൽക്കുന്ന വൃക്ഷങ്ങൾ പ്രത്യേകമായൊരു ambience സൃഷ്ടിക്കുമല്ലോ. ഇലകൊഴിഞ്ഞ ഒറ്റമരം പലപ്പോഴും ഒരു പ്രതീകം പോലെ വേറിട്ടുനിൽക്കും. വസന്തവും ശിശിരവും ഗ്രീഷ്മവും ഹേമന്തവുമെല്ലാം മരച്ചാർത്തുകളിൽ കവിത രചിക്കുന്നത് നാം കണ്ടിട്ടുണ്ട്. വിദേശത്താണെങ്കിൽ ഓക്കുമരങ്ങളും ബിർച്ചും സ്തൂപികാഗ്രിതവൃക്ഷങ്ങളും ഫോട്ടോഗ്രാഫിയിൽ പെയിന്റിംങ്‌ പോലെയാണ് അനുഭവപ്പെടുക.Continue Reading