ഹേമ ഹേമാംബിക

സ്വദേശം കണ്ണൂർ, ഇപ്പോൾ ജർമനിയിൽ ശാസ്ത്രജ്ഞ

ചോദ്യം : വിദേശ സർവകലാശാലകൾ കേരളത്തിൽ തുടങ്ങുന്നത് സ്വാഗതർഹമാണോ? എന്തു കൊണ്ട്? നേട്ടങ്ങൾ, കോ ട്ടങ്ങൾ ഉണ്ടെങ്കിൽ അത്, അനുവദിക്കുകയാണെങ്കിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ? വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ കൊടി പാറിക്കാൻ യുജിസി കൊണ്ട് വന്ന റെഗുലേഷനുകൾ എളുപ്പമാണ്, ഒരു സമയത്ത് ഇവിടെ കൂണ് പോലെ വിദേശസർവകലാശാലകൾ പൊങ്ങുമെന്നൊക്കെയുള്ളത്, ഒട്ടും സംശയമില്ലാതെ എടുത്ത് കളയേണ്ട ചിന്തയാണെന്നാണ് എന്റെ അഭിപ്രായം. ലോകോത്തര റാങ്കിങ് ഉള്ള യൂണിവേഴ്സിറ്റികൾക്ക് മാത്രമാണ് ഇന്ത്യയിൽ ശാഖകൾ തുടങ്ങാൻ സാധിക്കുക.Continue Reading

പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പ് ഇങ്ങനെയാണ് മാലിന്യം സംസ്കരിച്ചിരുന്നത് എന്ന് തുടങ്ങി കഥ പറയാനുള്ള നേരം തീരെയില്ല തന്നെ. കാരണം, ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഏറ്റവും പ്രാകൃതമായി തന്നെ മാലിന്യം ഒരു ഉത്തരവും കിട്ടാതെ പുകയാൻ തുടങ്ങിയിട്ട് ദിവസങ്ങളായി.പുക എന്ന് പറയുമ്പോൾ സാധാരണ മനുഷ്യർ ധരിക്കുക ‘അടുക്കള പുക പോലെ ഒരു പുക, അത് നമ്മൾ എന്നും വലിച്ച് കയറ്റുന്നതല്ലേ ‘എന്നാവും. വളരെ ചുരുക്കം പേർ ആയിരിക്കും ഈ പുകയുടെ പാർശ്വഫലങ്ങളെ കുറിച്ച്Continue Reading

കോവിഡ് 19 പ്രതിരോധത്തിന്‍റെ ഒരു വർഷത്തേയ്ക്ക് ലോകം ഓടിത്തളർന്ന് എത്തുമ്പോഴേയ്ക്ക് ധാരാളം മാറ്റങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായി. നല്ലതും ചീത്തയുമായ മാറ്റങ്ങൾക്കിടയിലൂടെ നാം കടന്നു പോയിക്കൊണ്ടിരുന്നു. അനേകലക്ഷം ജീവനെടുത്ത കോവിഡ് മാരി, ഇപ്പോഴും മനുഷ്യരുടെ ജീവൻ എടുത്തു കൊണ്ടിരിക്കുന്നു. ഇതിൽ മനുഷ്യന്‍റെ, ശാസ്ത്രത്തിന്‍റെ വിജയം വലുതാണ്. ആ വിജയം തന്നെയാണ്, സാധാരണക്കാരന് സംശയം ഉണ്ടാക്കുന്നത്. അതൊരു വിജയമാണോ, അതോ പറ്റിക്കപ്പെടലാണോ എന്നാണ് സാധാരണ മനുഷ്യർ ചിന്തിക്കുന്നത്. അത്തരം ചിന്തകൾക്ക് ആഴംContinue Reading