ഭൂമിയുടെ മണം
കോവിഡ് മൂലം നടപ്പു പാദത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൽ എൺപതിനായിരം കോടി രൂപയുടെ കമ്മിയാണ് വിലയിരുത്തുന്നതെന്ന ധനകാര്യ മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ, ചാനൽ ചർച്ചയ്ക്കെത്തിയ ആസൂത്രണ ബോർഡംഗങ്ങൾ മേഖല തിരിച്ച് നഷ്ടത്തിന്റെ കണക്ക് നിരത്താൻ തുടങ്ങിയപ്പോഴാണ്, ചുവരിലെ ക്ളോക്കിൽ സമയം പതിനൊന്നടിച്ചത്. കാർഷിക മേഖലയിൽ 1500 കോടിരൂപ, ടൂറിസം മേഖലയ്ക്ക് ഇരുപതിനായിരം കോടി രൂപ, റെസ്റ്റോറന്റിന് ഇത്ര,സ്വയം തൊഴിൽ സംരംഭകർക്ക് ഇത്ര, കൺസ്ട്രക്ഷൻ, വ്യാപാരം, ഗതാഗതം എന്നിങ്ങനെ ആ പട്ടികContinue Reading

















