പൂമുഖം OPINION കുട്ടികളെ നമ്മള്‍ വിധിക്കാതിരിക്കുന്നതാണ് നല്ലത്

കുട്ടികളെ നമ്മള്‍ വിധിക്കാതിരിക്കുന്നതാണ് നല്ലത്


പാലക്കാട് വിക്ടോറിയ കോളേജിലെ പ്രധാനാദ്ധ്യാപികയുടെ യാത്രയയപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിവാദമാക്കപ്പെട്ട തന്റെ പ്രസ്താവനയ്ക്ക് വിശദീകരണവുമായി എം.എ.ബേബി


 

ന്ത്യയിലിന്ന് ഫാഷിസത്തിനെതിരെ ഏറ്റവും ശക്തമായ പ്രസ്ഥാനം ഉണ്ടായിവരുന്നത് നമ്മുടെ കാമ്പസുകളിലാണ്. അത് ജെഎന് യുവിലോ ഹൈദ്രാബാദ് കേന്ദ്ര സര്വകലാശാലയിലോ മാത്രമല്ല. പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും അലഹബാദ് സര്‍വകലാശാലയിലും ജാദവ്പൂര്‍ സര്‍വകലാശാലയിലും ചെന്നൈ ഐഐടിയിലും മാത്രവുമല്ല. ഇന്ത്യയെങ്ങും അത് പടരുകയാണ്. ഈ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെ ഒരു സവിശേഷത വിപുലമായ വിദ്യാര്‍ത്ഥി ഐക്യമാണ്. സംഘടനകള്‍ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ക്കും ഉപരിയായി ജെ എന്‍ യു വിലെ മുന്‍ എബിവിപിക്കാര്‍ പോലും ഈ മുന്നേറ്റത്തില്‍ ചേര്‍ന്നു.

സംഘപരിവാരം ഈ വിദ്യാര്‍ത്ഥി മുന്നേറ്റത്തില്‍ ആശങ്കാകുലരാണെന്നത് ഇതിനെതിരെ അവര്‍ നടത്തുന്ന ആക്രമണത്തില്‍ നിന്ന് വ്യക്തമാണ്. ആര്‍ എസ് എസ്സിന് താരതമ്യേന ശക്തി കുറവുള്ള കേരളത്തിലെ കാമ്പസുകളില്‍ പോലും അവര്‍ പ്രശ്നങ്ങള്‍ കുത്തിപ്പൊക്കാന്‍ നോക്കുകയാണ്. തൃശൂര് കേരളവര്‍മ കോളേജില്‍ ബീഫ് കഴിച്ചു എന്ന പേരില്‍ അവര്‍ പ്രശ്നമുണ്ടാക്കി. അക്കാര്യത്തില്‍ വിദ്യാര്‍ത്ഥികളോടൊപ്പം നിന്നു എന്ന പേരില്‍ ദീപ നിശാന്ത് എന്ന അധ്യാപികയ്ക്കു നേരെ അവര്‍ ആക്രമണം അഴിച്ചു വിട്ടു. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ ഒരു ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തെ ഊതിപ്പെരുപ്പിച്ച് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി പ്രസ്താവന ചെയ്തു. ഗുരുവായൂരപ്പന്‍ കോളേജിലെ വിശ്വവിഖ്യാതമായ തെറി എന്നു പേരിട്ട മാഗസിന്‍ കത്തിച്ചു. ഒടുവില്‍ പാലക്കാട് വിക്ടോറിയ കോളേജില്‍ ദളിതയായ പ്രിന്‍സിപ്പാള്‍ പിരിഞ്ഞപ്പോള്‍ അവരെ അപമാനിച്ചു എന്ന പേരില്‍ ചില വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു. ഏത് വിദ്യാര്ത്ഥികളാണിത് ചെയ്തത് എന്നത് ഇപ്പോഴും വ്യക്തമല്ല.

ചില അധ്യാപകരും പ്രിന്‍സിപ്പാള്‍മാരും കുഞ്ഞു നരേന്ദ്ര മോഡിമാരാകാന്‍ ഇക്കാലത്ത് ശ്രമിക്കുക സ്വാഭാവികമാണ്. വിദ്യാര്‍ത്ഥികള്‍ അവയോട് അവരുടെ രീതിയില്‍ പ്രതികരിക്കും. അത് ചിലപ്പോള്‍ പ്രകടനം നടത്തി ആയിരിക്കും. ചിലപ്പോളത് പിക്കറ്റിംഗ് നടത്തി ആയിരിക്കും. ഒരു നോട്ടീസിറക്കിയും പോസ്റ്ററൊട്ടിച്ചും പ്രതികരിക്കുന്നവരുമുണ്ട്. പാലക്കാട് വിക്ടോറിയ കോളേജിലെ പ്രിന്‍സിപ്പാളായി വിരമിച്ച അധ്യാപികയ്ക്കെതിരെ പരാതികള്‍ കുറച്ചു നാളായി ഉണ്ട്. നിയമം നടപ്പാക്കുന്നു, അച്ചടക്കം നടപ്പാക്കുന്നു എന്നൊക്കെ പറഞ്ഞ് ഒരു കാമ്പസിന്റെ ജനാധിപത്യ സ്വഭാവത്തെ നശിപ്പിക്കാന് അവര് ശ്രമിക്കുന്നുവെന്നാണ് പരാതി. സംഘപരിവാര് രാഷ്ട്രീയം ഉള്ളിലുള്ളവരുടെ സ്ഥിരം വാദങ്ങളാണിവ. അവര്‍ പിരിഞ്ഞു പോയപ്പോള്‍ കുട്ടികള്‍ ഒരു റീത്ത് വച്ച് പ്രതികരിച്ചതിലെ ശരിതെറ്റുകള്‍ പറയാന്‍ എനിക്കാഗ്രഹമില്ല. വിദ്യാര്‍ത്ഥികളുടെ ഈ ഓരോ പ്രവൃത്തിയുടെയും തലനാരിഴകീറിയുള്ള ന്യായാന്യായങ്ങള്‍ നോക്കി നമ്മള്‍ പോകുന്നതില്‍ അര്‍ത്ഥമുണ്ടെന്നും എനിക്ക് തോന്നുന്നില്ല. അവയില്‍ പലതിനും ചെറുപ്പത്തിന്‍റെ ന്യായീകരണങ്ങളാണുള്ളത്. ആ പ്രായത്തിന്‌‍റെ പ്രതികരണങ്ങളാണവ. നാട്ടില്‍ നിലവിലുള്ള നിയമങ്ങളൊന്നും ലംഘിക്കപ്പെടാത്തിടത്തോളം കാമ്പസിന് പുറത്തുള്ള സമൂഹമോ പൊലീസോ അതില്‍ ഇടപെടേണ്ട കാര്യവുമില്ല.

അതിനെക്കുറിച്ച് പത്രക്കാരുടെ ഒരു ചോദ്യത്തിന് ഒരു മറുചോദ്യം മറുപടിയായി പറഞ്ഞതിനെ വ്യാഖ്യാനിച്ച് ഒരു വിവാദം ആക്കാനുള്ള ശ്രമത്തെ ചില മാധ്യമങ്ങളുടെ പതിവ് പണി എന്നു മാത്രമേ ഞാന് കാണുന്നുള്ളു.

കുട്ടികളുടെ ഈ പ്രതികരണങ്ങളൊക്കെ സര്‍ഗാത്മകമാണോ ധീരമാണോ അല്ലയോ എന്ന് ആരും വിധി കല്പിക്കേണ്ടതില്ല. കുട്ടികളെ നമ്മള് വിധിക്കാതിരിക്കുന്നതാണ് നല്ലത്. വിക്ടോറിയ കോളേജിലെ വിദ്യാര്ത്ഥികള് കാണിച്ചത് ധീരതയില്ലാത്ത പ്രവൃത്തിയാണ്, അധികാരി പോകുന്ന വേളയിലാണ് പ്രതികരിച്ചത് എന്നൊന്നും പറയുന്നതില് അര്ത്ഥമില്ല. ഈ അധ്യാപികയുടെ ജനാധിപത്യവിരുദ്ധ രീതികളോട് അവര് എന്നും പ്രതികരിച്ചിരുന്നു. സംഘപരിവാര് ഒരു പ്രശ്നമാക്കിയപ്പോഴാണ് പലരുമിത് ശ്രദ്ധിച്ചതെന്നു മാത്രം.

ഹിന്ദു പത്രത്തിന്റെ കൊച്ചി ലേഖകന് എസ് ആനന്ദന് അതേ പത്രത്തിന്റെ പാലക്കാട് ലേഖകന് കെ എ ഷാജിയുടെ ഫേസ്ബുക്ക് വാളില് എഴുതിയത് കൂടെ വായിക്കൂ-

“I attended that press meet and can say with surety that it is a misrepresentation of facts to say Baby described the ‘grave’ as an art installation. He was being largely evasive, but went so far as to ask the students to introspect if what they did was a mature way of protest, befitting a progressive students’ union!

But then, he said he had read quite a bit about it in the social media where some people sounded happy that the students, after all, had not turned violent or resorted to any other means of boisterous protest. “They made a symbolic grave, like an art installation maybe, as they were at their wit’s end. The principal’s biased actions, it was deemed by some, would have provoked them. Now, I would like to see a public debate on this. It will give the students an opportunity to reflect on the merit of their action. The teacher will also have a chance to think if she was right in being partisan.”
This is what he said, ”

“An hour after the PC was over, Manorama ran a story, expectedly, maintaining that Baby had called the grave an art installation”

എം.എ.ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്


 

Comments
Print Friendly, PDF & Email

You may also like