പൂമുഖം LITERATUREകവിത പടികടക്കുമ്പോൾ

പടികടക്കുമ്പോൾ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.


1
മുറിവാതിലടച്ചു തഴുതിട്ടു.
മുഷിഞ്ഞ കിടപ്പിടം
തുടച്ചു പൊടിയാറ്റി.
കിടന്ന കീഴ്ത്തട്ടിലെ
വിഴുപ്പും വെടിപ്പാക്കി
അയഞ്ഞോരഴയിലെ-
ക്കൂറകൾ നനച്ചിട്ടു.
പുതുതായ് കുടിപാർക്കാ-
നെത്തുവോർക്കുഴിഞ്ഞിട്ടു.
യാത്രകളൊടുങ്ങുന്നു.
പടി ഞാനിറങ്ങുന്നു.

2
കവർച്ചക്കാർക്ക്

എന്തിനീ പഴയതുണിസഞ്ചി.
പിഴിഞ്ഞാലുപ്പും വേർപ്പു
നീരുമുണ്ടേറെച്ചൂരും.
വറുതിക്കാലം കട-
ഞ്ഞാറ്റിയ നെടുവീർപ്പി-
ന്നവിഞ്ഞതെല്ലാം കൊഴി-
ച്ചുണങ്ങിയിരിക്കന്നു.!

3
അവിടെയൂതിക്കാച്ചി-
ത്തെളിഞ്ഞ പ്രണയമി-
ല്ലകലെക്കൊഴിച്ചിട്ട
സ്വപ്നത്തൂവലുമില്ല.
കവിതക്കനലൂറി-
കനത്തമാറാപ്പിലെ
കുരുതിപ്പൂവിൻ ഗന്ധ-
മൂർന്നുപോയറിഞ്ഞില്ല.
എനിക്കായൊരുമുറി-
വേണ്ടവേണ്ടെത്തുന്നിട-
ത്തൊതുങ്ങാൻ പഠിക്കുമ്പോ-
ളെന്തിനീ കലിപ്പുകൾ.

കവർ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like