പൂമുഖം വ്യൂഫൈൻഡർ ദൃശ്യവും ദ്രഷ്ടാവും ഒരുമിക്കുന്ന ബിന്ദു

ദൃശ്യവും ദ്രഷ്ടാവും ഒരുമിക്കുന്ന ബിന്ദു

കളിച്ചു വളർന്ന വീട്‌. നൂറ്റിയിരുപത് വയസ്സുണ്ട് കണ്ണാടി മാളിക എന്ന് ഞങ്ങൾ വിളിച്ചിരുന്ന വീടിന്.

കാലം കഴിഞ്ഞപ്പോൾ മക്കൾ ഓരോരുത്തരായി വീടുവിട്ടു പോയി. അച്ഛനും പിന്നീട് അമ്മയും സ്വന്തം കൂടും ശരീരവും വിട്ടു പോയപ്പോൾ നോക്കാനാളില്ലാതെ തികച്ചും അനാഥമായി സ്വപ്‌നങ്ങൾ പടുത്തുയർത്തിയ ഞങ്ങളുടെ സൗധം.

ഒടുവിൽ ആ വീട്‌ വേദനയോടെ പൊളിച്ചുമാറ്റേണ്ടി വന്നു. പേരുകളും പെരുമാറ്റങ്ങളും ആഘോഷങ്ങളും ആണ്ടറുതിയും വേർപാടും കൂടിച്ചേരലുമായി ഒരു നൂറ്റാണ്ട് പല തലമുറകൾക്കൊപ്പം നിന്ന ഭവനത്തിന്റെ ചുമരുകളും തുലാങ്ങളും തൂണുകളും അടർന്ന്, വെട്ടുകല്ലുകളും മേച്ചിലോടുകളും ഓരോന്നായി….

ഇനി,

ഓർമയിൽ മുദ്ര വെച്ച ചില ഫ്രെയ്മുകൾ മാത്രം ബാക്കി…

Comments

You may also like