May 2022 (Page 4)

ഒന്ന് പറയട്ടെ? ചിലതിൽ അസാദ്ധ്യഭാഗ്യമുള്ള ഒരുവളാണ് ഞാൻ. ചിലതിൽ തീരേയുമില്ല കേട്ടോ. ഇല്ലാത്തവയെ ഉള്ളവയിൽ കുടുക്കി നാടുകാണാൻ വിടുകയാണ് ഇഷ്ടവിനോദം. അതിങ്ങനെ തുടർന്നുകൊണ്ടേയിരിക്കുന്നു. അച്ഛൻ പ്രസവിച്ച പെൺമക്കൾ ഒരേസമയം ഭാഗ്യവതികളും നിർഭാഗ്യവതികളുമാണെന്ന് തോന്നുന്നു. അപ്പൂപ്പൻതാടികൊണ്ടാണ് അവരുടെ ഹൃദയം പണിതിരിക്കുന്നത്. എന്തേ? ഇത്രടം കേട്ടിട്ട് ഇവളൊരു വട്ടത്തിയാണെന്നാണോ ചിന്തിക്കുന്നത്? അപ്പോൾ മുഴുവനും കേട്ടാലോ…. ചങ്ങല എടുത്തിട്ട് വരുമായിരിക്കും അല്ലേ? വേണ്ട വേണ്ട … ആ കളിക്ക് ഞാനില്ല കേട്ടോ…അതീവ ഗൗരവമുള്ളൊരു വിശേഷംContinue Reading

ശ്രീലങ്കന്‍ പ്രതിസന്ധിയുടെ കാരണങ്ങള്‍ എല്ലാവര്‍ക്കുമറിയാം. പലരും അവരവരുടെ ചേരുവകള്‍ കൂടി കലര്‍ത്തിയാണ് അവ വിളമ്പുന്നതെന്ന് മാത്രം. ചിലരത് കുടുംബവാഴ്ചയുടെ അനിവാര്യമായ അന്ത്യമായി കരുതുന്നു. ചിലരതിനെ വീരനിര്‍മ്മിതികളുടെ, അതിനെ പിന്‍തുടരുന്ന അന്ധമായ ജനപിന്തുണയുടെ സ്വാഭാവികപതനമായി കരുതുന്നു. അങ്ങനെ കരുതുന്നവര്‍ക്ക് അതിനുള്ള കാരണങ്ങളുണ്ട്. അത് ശ്രീലങ്കയുടെ വിഭാഗീയമായ ചരിത്രത്തില്‍ ആഴ്ന്ന് കിടക്കുന്നു. ഭൂരിപക്ഷത്തിന്‍റെ താല്‍പര്യങ്ങള്‍ക്ക് നേരെ സായുധകലാപം നടത്തിയ ന്യൂനപക്ഷം തമിഴരെ വെടിവച്ചു ചിതറിച്ചവരെ അതേ ഭൂരിപക്ഷം യുഗപുരുഷന്‍മാരായി അവരോധിക്കുന്നത് സ്വാഭാവികം. അവരില്‍Continue Reading

ആ നെടുനീളൻ കടത്തിണ്ണയിലാണ് അരിയോട്ടുകോണത്തിന്റെ ചരിത്രമെല്ലാം അടയാളപ്പെടുത്തിയിരിക്കുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കാലമെത്ര പുരോഗമിച്ചിട്ടും അശേഷം മാറാൻ തയ്യാറാകാതെ നീണ്ടു നിവർന്ന് കിടക്കുന്ന ആ സിമന്റ് തറകളിൽ തിണ്ണമിടുക്കിന്റെ ആരാധകരായി ചടഞ്ഞിരിക്കുന്നവരുടെ കാഴ്ച്ചയ്ക്ക് മാത്രമേ മാറ്റമില്ലാതുള്ളൂ. ചാരായ നിരോധനം വരുന്നതിന് മുൻപ് പ്രദേശത്തെ പ്രധാന ആകർഷണമായിരുന്ന ഷാപ്പിന്റെ ഉപഭോക്താക്കളായിരുന്നു ആദ്യകാലത്ത് ആ കടത്തിണ്ണയെ കൂടുതൽ ആശ്രയിച്ചിരുന്നത്. പഴയകാലത്തെ തികച്ചും മാന്യന്മാരായ മദ്യപർ ചില്ലറ ഒളിവ് മറവുകളോടെ മാത്രം ഷാപ്പിലെത്തി മടങ്ങിയിരുന്നെങ്കിലും, കൂട്ടത്തിൽContinue Reading

ഞാനൊരു ഉറവ, ഉദാസീന കാമുകൻഞാനൊരു പറവ അനന്ത സഞ്ചാരിഞാനൊരു ഗാനം നിഗൂഢ മാർഗങ്ങളെയാതനാഗർത്തങ്ങളെ തുഴയും ഏകാന്തതപാതകൾ തീരുന്നൊരറ്റത്തു സന്ധ്യാനേരംചൂടുന്ന അവധൂതൻ, ആഴത്തിൽ അരൂപിയും ഞാനൊരു ഋതുകാലം ശിരസ്സിൽ അണിഞ്ഞവൻപാനപാത്രത്തിൽ ദാഹം പുളിക്കാൻ ശമിച്ചവൻഞാറ്റുപാട്ടുകൾക്കൊപ്പം നടക്കാനലിഞ്ഞവൻഞാണൊലി മുഴക്കമായ് ചിരിക്കും നിരാനന്ദൻഞാനൊരു വാഗ്ദാനമായ്‌ കാടിനെ പുതച്ചവൻമാനവും മണ്ണും മഴപ്പച്ചയിൽ നനച്ചവൻധ്യാനത്തെ മഹാകാല മൗനത്തിൽ കടഞ്ഞതുംനാദമായ് വളർന്നിതാ ബ്രഹ്മത്തിൽ ലയിപ്പവൻ ഉടലുപ്പുകൾ കിനിഞ്ഞൊഴുകും ഉറവയിൽപടർന്നു തെളിയുന്നൂ തണുപ്പിൻ തീർത്ഥസ്നാനംഒറ്റ നക്ഷത്രം പോലെ തെളിയുന്നത് കണ്ടോഎൻ്റെContinue Reading

ചില കഥകളെക്കുറിച്ചുള്ള നിരൂപണങ്ങളിൽ അല്ലെങ്കിൽ ആസ്വാദനങ്ങളിൽ, വായനക്കാരുടെ സംതൃപ്തിയെ കുറിക്കുന്ന പദമായി കാണാറുണ്ട് ‘കാലികപ്രസക്തം’ എന്ന വാക്ക്. ജീവിക്കുന്ന സമൂഹത്തിന്റെ നേർക്ക് കണ്ണു തുറന്നു വച്ചിരിക്കുന്ന, തന്റെ സഹജീവികളോട് അനുതാപം പ്രകടിപ്പിക്കുന്ന മനസ്സോടുകൂടിയുള്ള, എഴുത്തുകാരനെ നമ്മളവിടെ കാണുന്നു. പക്ഷേ, കാലികപ്രസക്തം എന്ന പദം ചിലപ്പോൾ നിഷേധാത്മകവുമാണ് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. കഥ ഇടപെടുന്ന കാലഘട്ടത്തിനപ്പുറം ആ സൃഷ്ടിക്കുള്ള നിലനിൽപ്പാണ് ചോദ്യചിഹ്നമാകുന്നത്. ഏതൊരു സാഹിത്യവും ഉദാത്തമാകുന്നത് അത് സാർവ്വ കാലികവും സാർവ്വ ദേശീയവുംContinue Reading