ടി. അരുൺ കുമാർ

തിരുവനന്തപുരത്തിനടുത്ത് പെരുകാവ് സ്വദേശി. യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബിൽ നിന്ന് ബിരുദാനന്തര ഡിപ്ലോമയും നേടി. കേരളകൗമുദിയിൽ ദീർഘകാലം പത്രാധിപസമിതി അംഗം. ഇപ്പോൾ സ്വതന്ത്ര മാധ്യമപ്രവർത്തകൻ. പ്രമുഖ ഓൺലൈൻ പ്ലാറ്റുഫോമുകളിലും ആനുകാലികങ്ങളിലും ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങൾ എഴുതുന്നു. കഥാരചനക്ക് കേരള സർവ്വകലാശാലയുടെ വി പി ശിവകുമാർ എൻഡോവ്മെന്റ്, സംസ്ഥാന സർക്കാരിന്റെ ഖസാക്ക് സുവർണ്ണ ജൂബിലി കഥാ പുരസ്‌കാരം, മാദ്ധ്യമരംഗത്തെ മികവിന് ഇൻഡിവുഡ് മീഡിയ എക്സലൻസ് അവോർഡ് എന്നിവ നേടിയിട്ടുണ്ട്.

പ്രസിദ്ധീകൃത കൃതികൾ : ചീങ്കണ്ണിയെ കനലിൽ ചുട്ടത് ( കഥാ സമാഹാരം)
തടവ് ചാടിയ വാക്ക് ( ലേഖന സമാഹാരം)
ടോൾ ഫ്രീ, ലാ ടൊമാറ്റിനാ എന്നീ സിനിമകൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്

ക്യൂ ജിയാനു എന്ന് കേട്ടിട്ടുണ്ടോ ? ഉണ്ടെന്നോ ഇല്ലെന്നോ ഉള്ള ഉത്തരങ്ങളുടെ സാധ്യതകള്‍ക്കപ്പുറം ആ പേര് പക്ഷെ വിസ്മയശേഷികളുടെ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. ചൈനയിലെ ഫുജിയാനില്‍ നിന്നുള്ള ക്യൂ ജിയാനു തന്റെ പതിമൂന്നാം വയസ്സിലാണ് വിസ്മയബാലനായി സ്വയം അടയാളപ്പെടുത്തിയത്. മൂന്ന് റൂബിക്‌സ് ക്യൂബുകള്‍ എടുത്തവന്‍ അമ്മാനമാടാന്‍ തുടങ്ങി. അതിനിടയില്‍ വെറും 5 മിനിറ്റും 2.43 സെക്കന്‍ഡുകളും കൊണ്ട് അവനാ മൂന്ന് ക്യൂബുകളും സോള്‍വ് ചെയ്തു. ഇന്നും തിരുത്തപ്പെടാത്ത ലോകറെക്കോഡ് ആണത്. കുട്ടികള്‍Continue Reading

നമ്മുടെ രാഷ്ട്രഭദ്രതയുടെ അടിസ്ഥാനസൂചകങ്ങളെല്ലാം താഴേക്ക് പതിക്കുമ്പോള്‍ എക്കാലവും ഉദ്ധരിച്ച് മേലോട്ട് നില്‍ക്കുമെന്നുറപ്പുള്ള ഒന്നില്‍ ജനതയപ്പാടെ കെട്ടിപ്പിടിക്കുന്നൊരു കാഴ്ച നാം കാണുന്നു. അതൊരു ലിംഗത്തിന്മേ ലാണ്. എല്ലാ ആപത്തുകളില്‍ നിന്നും ആ മഹാലിംഗം നമ്മെ രക്ഷിച്ചേ മതിയാവൂ. എന്നാല്‍ അങ്ങനെയത് നമ്മെ രക്ഷിക്കണമെങ്കില്‍ നാം ആദ്യം ആ ലിംഗത്തെ രക്ഷിച്ച് സംരക്ഷിക്കേണ്ടതുണ്ട്. പൂജിക്കേണ്ടതുണ്ട്. ലിംഗം പ്രസാദിച്ചാല്‍ അത് നമുക്കായി രക്ഷയുടെ വാതില്‍ തുറന്നു തരും. സാധാരണ ഗതിയില്‍ ലിംഗം നമ്മുടെ ശരീരത്തിന്റെContinue Reading

ശ്രീലങ്കന്‍ പ്രതിസന്ധിയുടെ കാരണങ്ങള്‍ എല്ലാവര്‍ക്കുമറിയാം. പലരും അവരവരുടെ ചേരുവകള്‍ കൂടി കലര്‍ത്തിയാണ് അവ വിളമ്പുന്നതെന്ന് മാത്രം. ചിലരത് കുടുംബവാഴ്ചയുടെ അനിവാര്യമായ അന്ത്യമായി കരുതുന്നു. ചിലരതിനെ വീരനിര്‍മ്മിതികളുടെ, അതിനെ പിന്‍തുടരുന്ന അന്ധമായ ജനപിന്തുണയുടെ സ്വാഭാവികപതനമായി കരുതുന്നു. അങ്ങനെ കരുതുന്നവര്‍ക്ക് അതിനുള്ള കാരണങ്ങളുണ്ട്. അത് ശ്രീലങ്കയുടെ വിഭാഗീയമായ ചരിത്രത്തില്‍ ആഴ്ന്ന് കിടക്കുന്നു. ഭൂരിപക്ഷത്തിന്‍റെ താല്‍പര്യങ്ങള്‍ക്ക് നേരെ സായുധകലാപം നടത്തിയ ന്യൂനപക്ഷം തമിഴരെ വെടിവച്ചു ചിതറിച്ചവരെ അതേ ഭൂരിപക്ഷം യുഗപുരുഷന്‍മാരായി അവരോധിക്കുന്നത് സ്വാഭാവികം. അവരില്‍Continue Reading

രാഷ്ട്രവ്യവസ്ഥകളുടെ തുലാസില്‍ അളന്നാല്‍ തെക്കനേഷ്യയിലെ ഏറ്റവും ഏകാകിയായ രാഷ്ട്രമാണ് ഇന്ത്യയെന്ന് പറയേണ്ടി വരും. പാക്കിസ്ഥാനും ബംഗ്‌ളാദേശുമടങ്ങുന്ന ഇസ്‌ളാമിക രാജ്യങ്ങള്‍. സ്ത്രീകളിനി വണ്ടിയോടിക്കേണ്ടതില്ലെന്ന് ഇക്കഴിഞ്ഞ ദിവസം തീരുമാനിച്ച , നാള്‍ക്കുനാള്‍ ഭൂതകാലത്തിലേക്ക് ടൈംട്രാവല്‍ ചെയ്യുന്ന അഫ്ഗാനിസ്ഥാന്‍. അതോററ്റേറിയന്‍ സ്‌റ്റേറ്റായ ചൈന. പട്ടാളഅട്ടിമറിയിലൂടെ മുന്നോട്ട് പോകുന്ന മ്യാന്‍മാര്‍. ഇവര്‍ക്കിടയിലാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം അതിന്റെ ഏറ്റവും വലിയ വെല്ലുവിളികളെ പ്രതിരോധിച്ചു കൊണ്ട് ഇന്ത്യ എന്ന പേരില്‍ മുന്നോട്ട് പോകുന്നത്. നാം ഒരുContinue Reading

രാമദാസന്‍ അയാളെ സ്വയം ഒരു വിപ്‌ളവകാരി എന്നാണ് മനസ്സിലാക്കിയിരുന്നത്. എന്നാല്‍ വിപ്‌ളവങ്ങളുടെ ചരിത്രത്തെയും വര്‍ത്തമാനത്തെയും മാറിനിന്ന് നോക്കിക്കാണാനും വിലയിരുത്താനും അയാള്‍ക്ക് കഴിവുണ്ടായിരുന്നില്ല. കാലത്തിന്റെ മഹാനദിയെ ഒരു തോക്കിന്റെ ബയണറ്റ് കൊണ്ട് വഴിതിരിച്ചു വിടാമെന്നയാള്‍ മറ്റുപലരെപ്പോലെയും കരുതി. അങ്ങനെയാണ് രാമദാസനിൽ ആദ്യ പ്രണയം സംഭവിക്കുന്നത്. അത് മാവോയിസം ആയിരുന്നു. നാല് കോടി മൃതദേഹങ്ങളുടെ കടമ്പകൾ താണ്ടി പിന്നെയും മനുഷ്യർ തന്റെ തലച്ചോറിന്റെ സത്തയിൽ ആസക്തരാവുന്നത് കണ്ട് മാവോ ഇപ്പോഴും ചിരിക്കുന്നുണ്ടാവും.അതുകൊണ്ട് ഒരുContinue Reading