May 2022 (Page 5)

രാഷ്ട്രവ്യവസ്ഥകളുടെ തുലാസില്‍ അളന്നാല്‍ തെക്കനേഷ്യയിലെ ഏറ്റവും ഏകാകിയായ രാഷ്ട്രമാണ് ഇന്ത്യയെന്ന് പറയേണ്ടി വരും. പാക്കിസ്ഥാനും ബംഗ്‌ളാദേശുമടങ്ങുന്ന ഇസ്‌ളാമിക രാജ്യങ്ങള്‍. സ്ത്രീകളിനി വണ്ടിയോടിക്കേണ്ടതില്ലെന്ന് ഇക്കഴിഞ്ഞ ദിവസം തീരുമാനിച്ച , നാള്‍ക്കുനാള്‍ ഭൂതകാലത്തിലേക്ക് ടൈംട്രാവല്‍ ചെയ്യുന്ന അഫ്ഗാനിസ്ഥാന്‍. അതോററ്റേറിയന്‍ സ്‌റ്റേറ്റായ ചൈന. പട്ടാളഅട്ടിമറിയിലൂടെ മുന്നോട്ട് പോകുന്ന മ്യാന്‍മാര്‍. ഇവര്‍ക്കിടയിലാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം അതിന്റെ ഏറ്റവും വലിയ വെല്ലുവിളികളെ പ്രതിരോധിച്ചു കൊണ്ട് ഇന്ത്യ എന്ന പേരില്‍ മുന്നോട്ട് പോകുന്നത്. നാം ഒരുContinue Reading

കാവിന് മുന്നിൽ ബസിറങ്ങി നടക്കുമ്പോൾ ബാപ്പു ഏട്ടന്റെ കടലവണ്ടി മാരിയപ്പന്റെ കടയ്ക്ക് മുന്നിൽ ഉണ്ടായിരുന്നു. വറുത്ത കടലയുടെ മണം തിന്ന് ചുവന്നു,അമ്പിയണ്ണന്റെ പാടത്തിനു നടുക്കുള്ള പനയിൽ സൂര്യനും ഇരിക്കുന്നുണ്ടായിരുന്നു. വരുന്നു എന്നറിയിച്ചാൽ ആദ്യം അമ്മ ചോദിക്കുക ബസ് പുറപ്പെടുന്ന സമയമാണ്. കവലയിൽ അത് എത്തിച്ചേരുന്ന സമയം കണക്കു കൂട്ടി ഉമ്മറത്തെ കരിങ്കല്ലിന്റെ പടിയിലേക്ക് ഇറങ്ങി ഇരിപ്പ് തുടങ്ങും. അത് കഴിഞ്ഞു മുറ്റത്ത്. സ്‌കൂൾപ്പാടി കഴിഞ്ഞാൽ കാണാം കാറ്റത്ത് പാറുന്ന അമ്മയുടെContinue Reading

രാമദാസന്‍ അയാളെ സ്വയം ഒരു വിപ്‌ളവകാരി എന്നാണ് മനസ്സിലാക്കിയിരുന്നത്. എന്നാല്‍ വിപ്‌ളവങ്ങളുടെ ചരിത്രത്തെയും വര്‍ത്തമാനത്തെയും മാറിനിന്ന് നോക്കിക്കാണാനും വിലയിരുത്താനും അയാള്‍ക്ക് കഴിവുണ്ടായിരുന്നില്ല. കാലത്തിന്റെ മഹാനദിയെ ഒരു തോക്കിന്റെ ബയണറ്റ് കൊണ്ട് വഴിതിരിച്ചു വിടാമെന്നയാള്‍ മറ്റുപലരെപ്പോലെയും കരുതി. അങ്ങനെയാണ് രാമദാസനിൽ ആദ്യ പ്രണയം സംഭവിക്കുന്നത്. അത് മാവോയിസം ആയിരുന്നു. നാല് കോടി മൃതദേഹങ്ങളുടെ കടമ്പകൾ താണ്ടി പിന്നെയും മനുഷ്യർ തന്റെ തലച്ചോറിന്റെ സത്തയിൽ ആസക്തരാവുന്നത് കണ്ട് മാവോ ഇപ്പോഴും ചിരിക്കുന്നുണ്ടാവും.അതുകൊണ്ട് ഒരുContinue Reading

ഒരു കഥയുടെ ആശയം മുൻപ് പലപ്പോഴും പലരും പറഞ്ഞതാവാം. അതേ ആശയങ്ങളെ പുതിയ രീതിയിൽ അവതരിപ്പിക്കുന്നതും ഒരർത്ഥത്തിൽ മൗലികത അവകാശപ്പെടാവുന്ന സർഗ്ഗക്രിയ തന്നെയാണ്. പക്ഷേ, നമ്മുടെ സൃഷ്ടിയിൽ ഉപയോഗിക്കുന്ന ചില നിരീക്ഷണങ്ങൾ മൗലികമാവുക – original – എന്നത് എഴുത്തിനോട് പുലർത്തേണ്ടുന്ന സാമാന്യ നീതിയിൽ ഏറെ പ്രധാനപ്പെട്ടതാണ്. എങ്കിലും ചില കഥകൾ വായിക്കുമ്പോൾ അവയിലെ നിരീക്ഷണങ്ങൾ അല്ലെങ്കിൽ ഫിലോസഫി മുൻപ് എവിടെയോ കേട്ടതായി നമുക്ക് തോന്നാറുണ്ട്. “നാം അനുഭവിക്കാത്ത ജീവിതങ്ങൾContinue Reading

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ടി ടി ശ്രീകുമാറിന്റെ ‘പുനർവായനകളിലെ മാർക്സിസം’ എന്ന പുതിയ പുസ്തകത്തിലെ മാർക്സ്-അംബേദ്‌കർ ചാപ്റ്റർ, ദി ക്രിട്ടിക് മാഗസിൻ “ജാതിയും വർഗ്ഗവും : അംബേദ്കറിസ്റ് മാർക്സിസം സാധ്യമാണോ” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിക്കുകയും പ്രസ്തുത ലേഖനം വ്യാപകമായ വായിക്കപ്പെടുകയും ചെയ്തിരുന്നു. അംബേദ്കറൈറ്റ്‌ പ്രമോദ് ശങ്കരൻ ടി ടി ശ്രീകുമാറിന്റെ നിരീക്ഷണങ്ങളെ ഖണ്ഡിക്കുകയാണ് ഈ ലേഖനത്തിലൂടെ… അംബേദ്കറിസ്റ്റ് മാർക്സിസം സാദ്ധ്യമാണെന്ന തരത്തിൽ ടി. ടി. ശ്രീകുമാർ ‘ദി ക്രിറ്റിക്കി’ൽ എഴുതിയContinue Reading