April 2022 (Page 3)

വരും തലമുറകൾക്ക് ഈ ഭൂമിയിൽ എത്ര കണ്ട് വാസം സാധ്യമാണ് എന്നത് ഒരു ചോദ്യമാണ്. അത് ഇക്കണോമിക്സിന്റെ ചോദ്യമല്ല , ഇക്കോളജിയുടെ ചോദ്യമാണ്. ആ ചോദ്യത്തെ നമ്മൾ പുച്ഛിച്ച് തള്ളുന്നു. ഇലോൺ മസ്ക്കിനെ പോലുള്ളവർ അത് പണ്ടേ കാര്യമായെടുത്ത് അന്യഗ്രഹങ്ങളിൽ കുടിയേറാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുന്നു. ലോകം അതിവേഗം പരമ്പരാഗത ഇന്ധനങ്ങൾ ഉപേക്ഷിക്കുന്നത് എന്ത് കൊണ്ടാണ് ? ലഭ്യതക്കുറവ് അല്ല പ്രധാന കാരണം. മറിച്ച് അത് പാരിസ്ഥിതികമാണ്. പാരമ്പര്യേതര ഊർജംContinue Reading

” അളിയാ…” എന്ന സ്നേഹവിളിയോടെയാണവൻ അരികിലെത്തിയത്. ഇടയ്ക്കിടെ പതറിപിന്മാറുന്ന നോട്ടം അവൻ്റെ ജാള്യത വെളിവാക്കിക്കൊണ്ടിരുന്നു.വാക്കുകൾക്കായി തപ്പിത്തടഞ്ഞ് ഒടുവിൽ കുറ്റബോധത്തോടെ സംസാരം തുടങ്ങി.” അന്ന് ഗ്രൂപ്പിൽ പറഞ്ഞതൊന്നും നീ മനസ്സിൽ വെയ്ക്കരുത് “ ഞാൻ പുഞ്ചിരിച്ചതേയുള്ളൂ. ” സ്വന്തം മതത്തിൻ്റെ കാര്യം വരുമ്പോൾ നമ്മളെല്ലാം അങ്ങനല്ലേടാ…” ” നമ്മളോ…!! ” ഞാൻ പുരികമുയർത്തി. ” നമ്മളെന്ന് പറഞ്ഞാൽ… പൊതുവെ മനുഷ്യരങ്ങനല്ലേ… നിനക്കിതിലൊന്നും വിശ്വാസമില്ലാത്തോണ്ടാ…” എന്നവൻ. ” ഞാൻ പറഞ്ഞതില് വല്ല തെറ്റുമുണ്ടായിരുന്നോContinue Reading

ജോൺ എഫ് കെന്നഡി കൊലപാതകത്തിന്റെ നിഗൂഢതയിലേയ്ക്ക് അമേരിക്കയുടെ മുപ്പത്തിയഞ്ചാമത്തെ പ്രസിഡൻറ് ജോൺ എഫ് കെന്നഡിയുടെ കൊലപാതകം , തീരാത്ത നിഗൂഢതകളുടെ ചരിത്രമാണ്. ശീതയുദ്ധത്തിന്റെ ദുരിതകാലത്ത്, വ്യത്യസ്തമായ വീക്ഷണങ്ങളോടെ സമൂഹത്തേയും രാഷ്ട്രീയത്തേയും ഏകോപിപ്പിക്കാൻ തീവ്രശ്രമങ്ങളുമായെത്തിയ കെന്നഡി കുടുംബത്തിലെ തീപ്പൊരി. തെരഞ്ഞെടുപ്പിലൂടെ, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ തലവനായി അമേരിക്കൻ രാഷ്ട്രീയത്തെ നേർവഴിക്ക് നടത്താനൊരുങ്ങിയ ചുരുക്കം ചിലരിൽ ഒരാൾ. 1963ൽ പ്രസിഡൻസിയുടെ മൂന്നാമത്തെ വർഷം തെക്കൻ സംസ്ഥാനമായ ടെക്‌സാസിലെ ഡാലസ് നഗരത്തിൽ, ജനമധ്യത്തിൽContinue Reading

ഹൃദയവേദനയോടെ പ്രാർത്ഥിച്ചാൽ, അപ്രാപ്യമായിട്ടൊന്നുമില്ലെന്നു പഠിപ്പിച്ച നീ… വേണ്ട; ഒരു ചോദ്യം ചെയ്യലിനുമില്ല. വീണ്ടും ഒരടങ്ങാത്ത ആവശ്യവുമായി മണിക്കൂറുകളോളം നിൽക്കെ, എല്ലാം പറന്നകലുന്നു. എങ്കിലും പറയട്ടെ; എനിക്കു പഴയ അവസ്ഥയിലേക്കു മടങ്ങണം. എണ്ണവറ്റി കുമിഞ്ഞുകൂടുന്ന കരിന്തിരിയായി, വയ്യ… വളരെക്കുറച്ചു ചിത്രങ്ങൾകൊണ്ടുതന്നെ ഇരുത്തംവന്ന ഒരു നല്ല നടനായി മാറി. അഭിനയിക്കുകയല്ല, ശരിക്കും ജീവിക്കുകയാണെന്ന് എന്നെ ഇടിച്ചു കാട്ടിയിരുന്ന നെറികെട്ട നിരൂപകർ പോലുമെഴുതി. എന്നെത്തേടി അംഗീകാരങ്ങൾ അനവധിയെത്തി. വിവിധ രൂപങ്ങളും ഭാവങ്ങളും ജ്വലിക്കുന്ന അനേകംContinue Reading

കോയമ്പത്തൂർ എയർപോർട്ടിലെ ലഗേജ്‌ ചെക്ക് ഇൻ ചെയ്യാനുള്ള ക്യു വളഞ്ഞു പുളഞ്ഞങ്ങനെ പോകുന്നു.അതിന്റെ പുറകെ വളഞ്ഞു പുളഞ്ഞു പോയി അറ്റം കണ്ടു പിടിച്ചു ട്രോളി മെല്ലെ മെല്ലെ ഉന്തിക്കൊണ്ട് പോകുമ്പോഴാണ് പുറകിൽ നിന്നും ഒരു തൊണ്ടയനക്കം കേട്ടത്.ആരോ പുറകിൽ നിന്നും എന്തോ പറയാൻ ശ്രമിക്കുന്നത് പോലെ “ശ് ശ്,നിങ്ങളുടെ പിറകിൽ…” “പുറകിൽ…?പുറകിലെന്താ “ഞാൻ ചോദിച്ചു പുറകിലെന്തോ ഉണ്ട് “എന്റെ പുറകിൽ നിങ്ങൾ അല്ലേ” ഞാൻ അയാളോട് ചോദിച്ചു “അതല്ല, നിങ്ങടെContinue Reading