ഭ്രാന്ത്
അതിരിൽ ആഴത്തിൽവേരൂന്നി നിൽക്കുംചെമ്പരത്തിയുടെഇതളിൽ കണ്ടു ഞാൻഒരു നൊമ്പരപ്പാട് ചോദിച്ചു മെല്ലെവേരിനിത്ര ബലമുണ്ടായിട്ടുംപൂവിതളുകള്‍ക്കത്രയുംചുവപ്പുണ്ടായിട്ടുംഎന്തിനിത്ര സങ്കടം അതിര്‍ത്തിയിലാണെന്നത്ധീരതയാണ്ആരുടേതാണെങ്കിലുംഒരു കാവലാണ്ആര്‍ക്ക് ഭ്രാന്ത് മൂക്കുമ്പോഴാണ്വെട്ടിയെറിയുക എന്നോര്‍ത്തുംഭയമില്ല. എങ്കിലും ഉണ്ട്ഉള്ളിലെന്നുമൊരു സങ്കടം .., ആരുടേതെന്നഅവകാശ തര്‍ക്കത്തിന്‍തീര്‍പ്പ് കല്പിക്കുന്നനേരത്തില്‍ഉയരും അതിരില്‍എന്നേക്കുമായൊരു മതില്‍തമ്മില്‍ കാണാത്തത്ര ഉയരത്തില്‍. അന്ന് പറിച്ചെറിയപ്പെടാമെങ്കിലുംതൊടിയിലെവിടെയെങ്കിലുംചുവന്നുതന്നെ നില്‍ക്കുംപ്രതീക്ഷയുടെ വേരൂന്നി, പ്രളയത്തിലോ മറ്റോവീണുപോയേക്കാവുന്ന നിങ്ങടെഭ്രാന്തന്‍ മതിലിന് പകരംവളരും ,കാവലായി ധീരമായ് !!! കവർ ഡിസൈൻ : ആദിത്യ സായീഷ്Continue Reading





















