ഡയറിയിലെ ഓർമ്മകൾ
എണ്ണവറ്റിയ വിജാഗിരികൾ ശബ്‌ദിച്ചു,ദ്രവിച്ച തടിയലമാര വാതിൽ തുറന്നു,പൊടിപിടിച്ച പുസ്‌തകങ്ങൾക്കിടയിൽഓർമ്മയുടെ പഴകിയ ഗന്ധം പടർന്നു.അരിക് മങ്ങിയ, പുറംചട്ട പൊടിഞ്ഞ,ഡയറിയിൽ അക്ഷരങ്ങൾ മങ്ങിയിരുന്നു. കടന്നുപോയ നാൾവഴിയുടെഅർത്ഥത്തിന് അപരിചിതനാകവേ;മച്ചിലപ്പോഴും പ്രാവുകൾ കുറുകുന്നു.ഗതകാലസമൃതികളുടെ പൊട്ടിച്ചിരികളും,നൊമ്പരങ്ങളും,നോവുകൾ പൊള്ളുന്ന,നെരിപ്പോടിൻ കനലുകൾ എരിയുന്ന,ഭൂതകാലത്തിൻ കെട്ടുപാടുകൾക്ക് ചുറ്റുംഒരു മുള്ളുവേലികെട്ടണം.അതിനൊപ്പം തൊട്ടടുത്തായിമുള്ളുകളുള്ള പനിനീർച്ചെടി നടണം. വർത്തമാനത്തിന്റെ പാച്ചിലിനിടയിൽആ ചുവന്ന പൂവിൽ തൊടാനായാൽ,മുള്ളുതറഞ്ഞു ചോര പൊടിയണമാമോർമ്മകളിൽ.ഇനിവരും ഋതുസംക്രമണങ്ങളിൽനോവാത്തൊരുവനാകാൻ;ഈ മുറിവ് ഉണങ്ങാതിരിക്കണം.ഒരോർമ്മപ്പെടുത്തലായി ! കവർ ഡിസൈൻ : വിൽസൺ ശാരദാ ആനന്ദ്Continue Reading

















