തോമസ് ചെറിയാൻ

കോട്ടയം പേരൂർ സ്വദേശി. മുപ്പത് വർഷത്തിലേറെ ദുബായിൽ വിവിധ ആർക്കിടെക്ചറൽ ഡിസൈൻ ഓഫീസുകളിൽ ജോലി ചെയ്തു. ഇപ്പോൾ നാട്ടിൽ വിശ്രമജീവിതം. ഇടക്ക് ആനുകാലികങ്ങളിൽ കഥകൾ എഴുതാറുണ്ട്. 'നിലവിളികൾക്ക് കാതോർക്കാം' (കഥകൾ), 'സ്വപ്ന ഗോപുരം' (നോവൽ) എന്നിവ പ്രസിദ്ധീകൃതമായ കൃതികൾ. പുതിയ കഥാസമാഹാരം 'ജീവന്റെ കൊളാഷ്' അച്ചടിയിൽ.

ഹൃദയവേദനയോടെ പ്രാർത്ഥിച്ചാൽ, അപ്രാപ്യമായിട്ടൊന്നുമില്ലെന്നു പഠിപ്പിച്ച നീ… വേണ്ട; ഒരു ചോദ്യം ചെയ്യലിനുമില്ല. വീണ്ടും ഒരടങ്ങാത്ത ആവശ്യവുമായി മണിക്കൂറുകളോളം നിൽക്കെ, എല്ലാം പറന്നകലുന്നു. എങ്കിലും പറയട്ടെ; എനിക്കു പഴയ അവസ്ഥയിലേക്കു മടങ്ങണം. എണ്ണവറ്റി കുമിഞ്ഞുകൂടുന്ന കരിന്തിരിയായി, വയ്യ… വളരെക്കുറച്ചു ചിത്രങ്ങൾകൊണ്ടുതന്നെ ഇരുത്തംവന്ന ഒരു നല്ല നടനായി മാറി. അഭിനയിക്കുകയല്ല, ശരിക്കും ജീവിക്കുകയാണെന്ന് എന്നെ ഇടിച്ചു കാട്ടിയിരുന്ന നെറികെട്ട നിരൂപകർ പോലുമെഴുതി. എന്നെത്തേടി അംഗീകാരങ്ങൾ അനവധിയെത്തി. വിവിധ രൂപങ്ങളും ഭാവങ്ങളും ജ്വലിക്കുന്ന അനേകംContinue Reading