പൂമുഖം POLITICS ഇന്ത്യൻ ഇടതുപക്ഷം നേരിടുന്ന പ്രതിസന്ധി

രാജ്യം നിർണ്ണായകമായ ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വേളയിൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, രാഷ്ട്രീയ നിരീക്ഷകർ, സ്വതന്ത്ര ചിന്തകർ എന്നിവരെ ഉൾപ്പെടുത്തി മലയാള നാട് തയ്യാറാക്കിയ ലേഖന പരമ്പര തുടരുന്നു. : ഇന്ത്യൻ ഇടതുപക്ഷം നേരിടുന്ന പ്രതിസന്ധി

 

വര്‍ക്കിങ് ക്ലാസ് തിയറി നശിച്ചു കൊണ്ടിരിക്കുകയാണ് എന്നതാണ് ഈ പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ നാം മനസിലാക്കേണ്ടത്. ഇൻഡസ്ട്രിയൽ വിപ്ലവത്തിന്റെ പുതിയ സ്റ്റേജ്, ഓട്ടോമേഷൻ ആണ്. തത്വ ചിന്താപരമായും , രാഷ്ട്രീയമായും ലോകത്ത് ഒരിടത്തും സോഷ്യലിസ്റ്റ് സ്റ്റേറ്റ് സംവിധാനങ്ങളോ, പ്രസ്ഥാനമോ, ഇന്നില്ല . പണ്ടുമുതലേ സ്റ്റേറ്റ് മുതലാളിത്തം ആയിരുന്നു , ലെനിനിസ്റ്റ് പാര്‍ട്ടി പരികല്പനയിലൂടെ നടന്നിരുന്നതും. ആ പാര്‍ട്ടി ഭരണം ഗൂഢാത്മകവുമായിരുന്നു.

ഇന്‍ഡസ്ട്രിയല്‍ കാപിറ്റലിസം തകരുന്നതോടുകൂടി ലെനിനിസ്റ്റ് സ്റ്റേറ്റ് മുതലാളിത്തവും ശ്വാസം കിട്ടാതെ മരിക്കുകയാണ് ഉണ്ടായത്. അതാണ് ലോകത്ത് കഴിഞ്ഞ നൂറ്റാണ്ടില്‍ ഉണ്ടായത് .

ഉള്ളവർ തന്നെ ഉദാരവല്‍കരണത്തിലും ആഗോളവല്‍കരണത്തിന്റെ പാതയിലുമാണ്. പിന്നെ എങ്ങനെയാണ് കമ്യൂണിസ്റ്റുകളുടെ വര്‍ക്കിങ് ക്ലാസ് തിയറി ക്ലച്ച് പിടിക്കുക?

‘തങ്ങള്‍ വന്നാല്‍ ദേശസല്‍കരിക്കുമെന്ന് , വിദേശ കടങ്ങള്‍ എഴുതിത്തള്ളുമെന്ന്, പറയണമെങ്കില്‍ രാഷ്ട്രത്തിന് അതെറ്റെടുക്കാന്‍ ഉള്ള ധനപരമായ യോഗ്യത വേണ്ടേ ? അതില്ല.

തങ്ങളുടെ പരിമിതികള്‍ സി‌പി‌എം പോലെയുള്ള മാർക്സിസ്റ്റ് പാർട്ടികൾ മനസ്സിലാക്കിയത് നല്ലത്, ഡെല്‍ഹിയില്‍ ലിബറല്‍ ബദല്‍ ആയ ആപ്പിനെ സി‌പി‌എം പിന്തുണച്ചതാണ് പരമര്‍ശിത വിഷയം . മറ്റ് ലെഫ്റ്റ് രാഷ്ട്രീയക്കാരും ഫാര്‍ ലെഫ്റ്റും ഇത് തിരിച്ചറിഞ്ഞാല്‍ വേണ്ടാത്ത കുറെ കാര്യങ്ങള്‍ ഇന്ത്യയില്‍ ഒഴിവാക്കാന്‍ ആകും എന്നാണ് എന്റെ അഭിപ്രായം ! വെറുതെ ഭരണകൂട ഭീകരതയുടെ റെയിലിൽ തല വെക്കുന്നതെന്തിന്, മാവോവാദികൾ.?

ലോകത്ത് ഒരു സോഷ്യലിസ്റ്റിക് ക്യാപിറ്റൽ നിലവിൽ ഇല്ല. അതുകൊണ്ടു തന്നെ ആഗോള സോഷ്യലിസ്റ്റിക് വിപ്ലവം എന്നൊന്നില്ല.
പഴയ മുതലാളിത്ത വിപ്ലവം തന്നെ, ലെനിൻ പറഞ്ഞപോലെ, ലോക സോഷ്യലിസ്റ്റിക് വിപ്ലവത്തിന്റെ ഭാഗമല്ല, പുത്തൻ ബൂർഷ്വാ വിപ്ലവങ്ങൾ അല്ലേയല്ല. ഇന്നത്തെ മാർക്സിസ്റ്റുകൾക് ഒരു വിവരവും ഇല്ല എന്നാണ് ലേഖകന്റെ അഭിപ്രായം.

ഈ തിരഞ്ഞെടുപ്പില്‍ ആരെങ്കിലും ജയിക്കട്ടെ . എന്നാല്‍ പുതു രാഷ്ട്രീയ ധ്രുവീകരണത്തിന്റെ ഒരു ജങ്ക്ഷനില്‍ ആണ് നാം എന്നതാണ് പ്രധാനം .ഒറ്റക്ക് ആര്‍ക്കും ഭൂരിപക്ഷം ലഭ്യമല്ല എന്നത് എവര്‍ക്കും അറിയാം . എലക് ഷന് ശേഷം രൂപപ്പെടുന്ന സഖ്യം ആണ് ഇന്ത്യ ഭരിക്കുക . എങ്കിലും ഫിനാന്‍ഷ്യല്‍ കാപിറ്റലിസത്തിന്റെ ധനപരമായ പ്രതിസന്ധിയില്‍ നിന്ന് താഴോട്ട് പോകാതെ രാജ്യത്തെ എങ്ങനെ നില നിര്‍ത്താൻ ആകും എന്നതാവണം നമ്മുടെ മിനിമം പ്രോഗ്രാം , അതിനനുസൃതമായ ഒരു രാഷ്ട്രീയമാണ് യഥാര്‍ത്ഥത്തില്‍ ഇന്നു വേണ്ടത് .

ബാക്കി എല്ലാം മിഥ്യയാണ് .വര്‍ഗ രാഷ്ട്രീയം എന്ന പരമ്പരാഗതമായ പഴയ സംഹിത ഒന്നും ഇന്നത്തെ ലോകത്ത് പ്രസക്തമല്ല . ! പ്രവര്‍ത്തനക്ഷമമായ ഒരു രാഷ്ട്രീയം കൊണ്ട് ജനങ്ങളുമായി ഒരു വിശാല ഐക്യം ഉണ്ടാക്കുന്നതില്‍ ഉള്ള പശ്ചാത്തലം പോലും ഇക്കാലത്ത് വിപ്ലവപരമായിരിക്കും. വരുംകാലത്ത് ഫൈനാന്‍സ് മൂലധന സംബന്ധിയായ ഫാഷിസ്റ്റ് പ്രവണതകളെ നേരിടാന്‍ ഇത്തരം വിശാല ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ് , അതുകൊണ്ടു മാത്രം.

ലേഖകൻ ഒരു രാഷ്ട്രീയപാർട്ടിയുടേയും ആളല്ല . തിരഞ്ഞെടുപ്പിൽ കൺസ്റ്റിട്യൂഷണൽ ജനാധിപത്യം വിധിക്കുന്നതെന്തോ അതാണ് എന്റെ ശരി. നവ ഉദാരവല്കരണം ആണ് ഇനി ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ. അതിനു ബദൽ നിലവിൽ ഇല്ല. അങ്ങിനെ ബദൽ ഉണ്ടെന്നു പ്രചരിപ്പിക്കുന്നത് തൊഴിലാളിവർഗ രാഷ്ട്രീയത്തിന്റെ പാപ്പരത്തം, കാപട്യം. മാത്രം.

Comments
Print Friendly, PDF & Email

You may also like