November 2021 (Page 5)

സ്മൈലികളും ഇമോജികളും കൊണ്ടലങ്കരിച്ച ഒരു ജന്മദിനാശംസ…അവന്റെ വകയാണ്. ദേഷ്യവും സങ്കടവും തോന്നി. എന്റെ ജന്മദിനം അവൻ മറന്നിരിക്കുന്നു. ഫേസ്ബുക്കിൽ തെറ്റായി കൊടുത്തിരുന്ന ദിവസം നോക്കി ആശംസയയച്ചിരിക്കുന്നു – കാമുകനാണത്രെ!!രണ്ടുപറഞ്ഞിട്ടുതന്നെകാര്യം. ലാപ്പ്ടോപ്പ് ഓഫ് ചെയ്തിട്ട് ഫോൺ എടുത്തു – അത് സ്വിച്ച്ഓഫ് !! ദേഷ്യം വർദ്ധിച്ചു.അമ്മയുടെ ഫോൺ അടിച്ചുമാറ്റി, മുകൾനിലയിലേയ്ക്ക് കയറി. അവന്റെ നമ്പർ ഡയൽ ചെയ്യാൻ തുടങ്ങി – 828124… 24 ആണോ 42 ആണോ?!ഒരുനിമിഷം ആലോചിച്ചു – 24Continue Reading

അതിസൗമ്യനും മിതഭാഷിയുമായ ഒരു കൊച്ചു മനുഷ്യൻ. അയാളുടെ കവിതകളിൽ സൂര്യൻ്റെ തീക്ഷ്ണതയും സമുദ്രഗ്രഹനതയും ഉണ്ട്. സൗഹൃദത്തിൽപ്പോലും അധിവാക്ക് ഉപയോഗിക്കാത്ത കവി. എന്നാൽ, കവിതയിലെ ഓരോ വാക്കും സൂക്ഷ്മദർശിനിയുടെ കണിശതയോടെ ഉപയോഗിക്കുന്ന നിശിതബുദ്ധി. അതികാൽപ്പനികത പോയിട്ട് മിതകാൽപ്പനികത പോലും കവിതയെ തീണ്ടാൻ അനുവദിക്കാതിരുന്ന കാർക്കശ്യം. ഇതെല്ലാമായിരുന്നു അകാലത്തിൽ വേർപിരിഞ്ഞ പ്രിയകവി ടി എ ശശി. പക്ഷെ, അയാളുടെ മനോലോകത്തിൽ വിശുദ്ധമനുഷ്യരുടെ ശബ്ദവിന്യാസം തുളുമ്പി നിന്ന് അകലെയുള്ള സൗഹൃദങ്ങളുടെ തരംഗലീലകളിൽ ഏറിയും കുറഞ്ഞുംContinue Reading