June 2018 (Page 2)

[dropcap]അ[/dropcap]ച്ഛന്മാർക്കൊരു ദിനം . മുത്തച്ഛന്മാർക്കും അച്ഛാച്ഛന്മാർക്കുമായി ദിവസങ്ങളുണ്ടോ? അറിയില്ല സെപ്റ്റംബർ ഒൻപതിന് അമേരിക്കയിൽ ഗ്രാൻഡ് പേരന്‍റ്സ് ഡേ ആണെന്ന് ഗൂഗ്ൾ ! ദിവസം പ്രത്യേകം ഉണ്ടായാലും ഇല്ലെങ്കിലും അച്ഛനെ ഓർക്കുമ്പോൾ ഞാൻ എന്‍റെ അച്ഛാച്ഛനെ ഓർക്കും . അച്ഛാച്ഛൻ വലിയ ഒരാളായിരുന്നു . കാഴ്ചയ്ക്ക് തകഴിയെപ്പോലെത്തന്നെ ഉണ്ടായിരുന്നു. നല്ല പൊക്കവും തടിയും കുടവയറുമൊക്കെ ആയി അങ്ങനെ ചാരുകസേരയിൽ കിടക്കും . അച്ഛാച്ഛനും അച്ഛമ്മയും ഞാൻ കാണുന്ന കാലത്തു മുതൽ തനിച്ചാണ് താമസിച്ചിരുന്നത്.Continue Reading

(മേതിലാജിന്റെ ‘ഒരു രണ്ടാം ക്ലാസ് തീവണ്ടി യാത്ര’ എന്ന ഈ യാത്രാനുഭവം വായിച്ചു കലാകാരനായ പ്രസാദ് കുമാർ വരച്ച ചിത്രമാണിത്.) [dropcap]ഉ[/dropcap]ച്ചക്ക് ഏതാണ്ട് പന്ത്രണ്ടു മണിയോടെ ഹോട്ടലിൽ നിന്ന് ചെക് ഔട്ട് ചെയ്ത് ഓട്ടോയിൽ കയറുമ്പോൾ ബസ് സ്റ്റാൻഡ് എന്ന് പറയണമെന്നാണ് മനസ്സിൽ കരുതിയിരുന്നത്. തൃശ്‌നാപ്പള്ളിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഇനി രാത്രിയിലേ നേരിട്ടുള്ള ബസ്സുള്ളൂ എന്നറിയാതെയല്ല. മധുരയിൽ ഇറങ്ങി അവിടെ നിന്ന് ആദ്യം കിട്ടുന്ന ബസ്സിൽ കയറി തിരുനെൽവേലിയിലോ, നാഗർContinue Reading

  റഷ്യയിലെ ലുഷ്നിക്കി സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ എൺപതിനായിരത്തോളം കാണികളെ സാക്ഷി നിർത്തി 2018ലെ ലോകകപ്പിന് തുടക്കമായിരിക്കുകയാണ്. നാല് വർഷത്തില്‍ ഒരിക്കൽ നടക്കുന്നത് കൊണ്ടായിരിക്കും ലോകകപ്പിനായുള്ള കാത്തിരിപ്പും തയ്യാറെടുപ്പും വേറിട്ടതാണ്. വൻകരകളുടെ അതിർത്തിയില്ലാതെ ഫുട്‍ബോൾ ജ്വരം പടരുകയാണ്. ഫുട്‍ബോൾ വിദഗ്ധർ, ഏറ്റവും കൂടുതൽ ജയ സാധ്യത കൽപ്പിക്കുന്നത് ഫ്രാൻസ്, ജർമനി, സ്‌പെയിൻ, ബ്രസീൽ ടീമുകൾക്കാണ്. മെസ്സിയുടെ അർജന്‍റീന, റൊണാൾഡോയുടെ പോർച്ചുഗൽ, കറുത്ത കുതിരകളാവാൻ കെൽപ്പുള്ള ബെൽജിയം, യുവ നിരയായ ഇംഗ്ലണ്ട്Continue Reading

(42 കൊല്ലം ലോകസിനിമകൾ കാണുകയും, അവയെപ്പറ്റി എഴുതുകയും. ചെയ്തതിന്‍റേയും ഇന്ത്യൻ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്‍റെ ചരിത്രം പുസ്തക രൂപത്തിൽ ആക്കിയതിന്‍റേയും ബലത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്. ) [dropcap]ഈ[/dropcap]. മ. യൗ. എന്ന സിനിമ കണ്ടു കഴിഞ്ഞ്, സംവിധായകനായ ലിജോ ജോസ് പെല്ലിശേരിയോട് ഞാന്‍ ചോദിച്ചു. ഇതിൽ എവിടെയാണ് ലത്തീൻ കത്തോലിക്കരുടെ ജീവിതത്തെപ്പറ്റിയുള്ള ഡോക്യുമെന്‍ററി അവസാനിക്കുന്നതും, നിങ്ങളുടെ സിനിമ തുടങ്ങുന്നതും? ആദ്ദേഹം എന്നെ നോക്കി- ചോദ്യം ആവർത്തിക്കാൻ പറഞ്ഞു. ഞാൻContinue Reading

  [dropcap]ഏ[/dropcap]റ്റവും കുറഞ്ഞ നിറത്തിൽ അയാൾ അവളെ വരച്ചെടുത്തു. ഒറ്റനിറം , കറുപ്പ്‌. അതു വളരെ എളുപ്പവുമായിരുന്നു ഉടൽ അളവുകളുടെ വളവുകൾ, മുകളിലേക്കുയർന്നു നിൽക്കുന്ന കൈകളിലെ വളകൾ പോലെ , വേഷം ചെറുപ്പക്കാരിയുടേത്‌ തന്നെയാവണം; കുടുംബത്തിൽ ഏതു സ്ത്രീക്കാണു പ്രായമാവുന്നത്‌? അവൾക്കെപ്പോഴാണു വയ്യായ്മകൾ ആരംഭിക്കുന്നത്‌? തല വരയ്ക്കാൻ അയാൾ ശ്രമിച്ചതേയില്ല, ഏതു സ്ത്രീക്കാണു ചിന്തകൾ ആവശ്യമുള്ളത്‌? വിറകുകെട്ടുകളോ വെള്ളത്തിന്റെ ഒരു കുടമോ ആ സ്ഥാനത്തു ചേരും. വഴികൾ വരയ്ക്കപ്പെടാനുള്ളതല്ല, അതവളുടെContinue Reading