June 2018 (Page 3)

  ആറ്റുവെള്ളത്തില് മൂന്നാംവട്ടം മുടിയുലുമ്പി നിവര്‍ന്നപ്പോഴാണ് വേദനയുടെ ഒരു മുടിക്കീറ് അവശേഷിപ്പിച്ച് പതിന്നാലാമത്തെ പ്രേമവും ഒഴുകിയകന്നത്.. തൊണ്ടിപ്പഴം പോലെ ചുമന്ന് ഒരു പ്രേമം, നിലാവിലുതിര്‍ന്ന മറ്റൊന്ന്, വഴിവക്കില്‍ നിന്നത്, അയല്‍വക്കത്തെ തൊടിയില്‍ കിളിര്‍ത്തത്, ആകാശക്കാഴ്ച തന്നത്, ഇനിയും പേരിടാതെ,നീലച്ചും ചോന്നും പോടായും ഓര്‍മക്കളങ്ങളില്‍ സ്ഥലം പിടിച്ചവയുടെ കൂട്ടായി ഇന്നീ പതിന്നാലാമത്തേതിനേയും അക്കമിട്ടിരുത്തി, സ്വസ്ഥമാക്കി.. എല്ലാ പ്രേമവഴികള്‍ക്കും കഞ്ചാവിന്‍റെ മണമാണ്, ഞൊടിയിലവിടെ കാടുകള്‍ പൂക്കും. വടിവൊത്ത നീളന്‍ കാല്‍പാടുകളുടെപുറകെ പോയാല്‍ മതി,Continue Reading

അണികൾക്കിടയിൽ വിവാദമായെങ്കിലും രാജ്യസഭാ സീറ്റ് നേതാക്കൾക്കിടയിൽ എന്നേ തീരുമാനമായതായിരുന്നു. ഉമ്മൻ ചാണ്ടിയും എം എം ഹസ്സനും രമേശ് ചെന്നിത്തലയും എ കെ ആന്‍റണിയുടേയും ഹൈക്കമാന്‍റിന്‍റേയും പിന്തുണയോടെ പി കെ കുഞ്ഞാലിക്കുട്ടിയോടൊപ്പം ചെങ്ങന്നൂർ തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ കെ എം മാണിയെ യു ഡി എഫിലേക്കു മടക്കി കൊണ്ട് വരുവാൻ നടന്ന ചർച്ചയിൽ മാണി മുന്നോട്ടു വച്ച പ്രധാന ആവശ്യമായിരുന്നു ജോസ് കെ മാണിക്ക് രാജ്യസഭ സീറ്റ്. കോട്ടയത്ത് നിന്നുള്ള എംContinue Reading

താതാമസിക്കാൻ സൗകര്യപ്രദമായ ഒരു സ്ഥലം നോക്കി നടക്കുന്നതിനിടയിൽ ഒരു ദിവസം നഗരത്തിനു തൊട്ടുപുറത്ത്, ട്രാം വേയ്ക്കു വളരെ അടുത്തുമായി കൗതുകം തോന്നിക്കുന്ന ഒരു വീടു കണ്ട് ഞാൻ കയറിച്ചെന്നു; പ്രൗഢവും പഴക്കമുള്ളതും ആരും നോക്കാനില്ലെന്നു തോന്നിച്ചതുമായ ആ കെട്ടിടത്തിന്റെ പുറംകാഴ്ച ഒറ്റനോട്ടത്തിൽ എന്നെ വശീകരിച്ചുകളഞ്ഞു. നല്ല വീതിയും വെളിച്ചവുമുള്ള കോണിപ്പടി സാവധാനം കയറുമ്പോൾ പൊയ്പോയൊരു ചാരുതയുടെ ശബ്ദങ്ങളും ഗന്ധങ്ങളും എനിക്കു ചുറ്റുമുണ്ടായിരുന്നു. ഗതകാലസൗന്ദര്യം എന്നു വിളിക്കപ്പെടുന്ന സംഗതി ചിലരെ വല്ലാതങ്ങാകർഷിച്ചുകളയും.Continue Reading

  മനുഷ്യൻ നഷ്ടപെട്ട വഴിയോരത്തു വെച്ചാണ് മരങ്ങളെ അന്വേഷിച്ചു തുടങ്ങിയത്. പിന്നിൽ ശുന്യത പേറിയ വഴിയിടത്തിൽ അനന്തതയിലേക്ക് ഇല കൊമ്പുകളെ വിന്യസിച്ചു കൊണ്ടൊരു ഒറ്റ മരം . വിയർപ്പു കുപ്പായത്തിന്റെ കുടുക്കഴിച്ച് വേരുകളെ പുണർന്നപ്പോൾ ഇലകൾ കൊഴിച്ചൊരു സ്പർശനം.Continue Reading

    വിശ്വവിഖ്യാതനായ ഫ്രോഡ്,  ഭാവിവിളിയില്‍ അവിശ്വാസിയാവേണ്ട. ഒരു വിളിയിലും ഉറയ്ക്കാതെ ബാക്കിയാവുന്ന ചില വഹകളുണ്ട് ഇടുക്കുകളില്‍ നിന്ന് വിടുതല്‍ വേണ്ടാത്ത കടലുകളെ പോലെ. എന്നോ എപ്പോഴോ നട്ടമരം തനിയെ വളര്‍ന്ന്‍ മൂപ്പെത്തി പഴം കയ്യിലേക്ക് ഇട്ടു തരും രാജ്യസ്നേഹം ആടുന്ന വാലിലേെക്ക്. കപ്പം കൊടുക്കാതെ ഭരിക്കാവുന്ന നാട്ടുരാജ്യങ്ങളെ ഉപേക്ഷിച്ച് കടല്‍ ദേഹത്തിനു മീതേ അധിനിവേശ്യാന്തരയാത്ര തരപ്പെട്ടാല്‍ മാനം കാണുന്ന ജീവിതത്തിലേക്കുള്ള ബാലാല്‍സംഗമങ്ങളെ മറക്കരുത് ഏത് വാക്കിന്റെ പര്യായമാവും സംഗമിത്രContinue Reading