ഇസബെൽ ഫ്ലൊറ

  ഏറ്റവും കുറഞ്ഞ നിറത്തിൽ അയാൾ അവളെ വരച്ചെടുത്തു. ഒറ്റനിറം , കറുപ്പ്‌. അതു വളരെ എളുപ്പവുമായിരുന്നു ഉടൽ അളവുകളുടെ വളവുകൾ, മുകളിലേക്കുയർന്നു നിൽക്കുന്ന കൈകളിലെ വളകൾ പോലെ , വേഷം ചെറുപ്പക്കാരിയുടേത്‌ തന്നെയാവണം; കുടുംബത്തിൽ ഏതു സ്ത്രീക്കാണു പ്രായമാവുന്നത്‌? അവൾക്കെപ്പോഴാണു വയ്യായ്മകൾ ആരംഭിക്കുന്നത്‌? തല വരയ്ക്കാൻ അയാൾ ശ്രമിച്ചതേയില്ല, ഏതു സ്ത്രീക്കാണു ചിന്തകൾ ആവശ്യമുള്ളത്‌? വിറകുകെട്ടുകളോ വെള്ളത്തിന്റെ ഒരു കുടമോ ആ സ്ഥാനത്തു ചേരും. വഴികൾ വരയ്ക്കപ്പെടാനുള്ളതല്ല, അതവളുടെContinue Reading

  മങ്ങിയ ചെറിയ ചില്ലുജാലകത്തിലൂടെ മുറിയിലെത്തുന്ന പ്രകാശത്തെ നോക്കി എനിക്കത്ഭുതപ്പെടാനാകുന്നുണ്ട്‌. കരിങ്കൽ ഭിത്തിയിൽ തറച്ച വലിയ ഛായാചിത്രത്തിലല്ല ഞാനിപ്പോൾ ഉള്ളത്‌. മുറിയിലാകെ പറ്റിയും പടർന്നും നിൽക്കുന്ന കാട്ടുമുല്ലയിലെ പൂവുകളുടെ മണം ഞാൻ ആസ്വദിക്കുന്നുണ്ട്‌. ദൂരെയൊരു പച്ചനിറഞ്ഞ താഴ്‌വരയുണ്ടെന്നൊ, മഞ്ഞുറയുന്ന ഒരു തടാകമുണ്ടെന്നൊ അല്ല എവിടെയും പ്രകാശമുണ്ടെന്നും എന്റെ ലോകത്തേക്കതിനു കടന്നു വരാൻ ഒരു ജാലകമുണ്ടെന്നുമാണിപ്പോൾ എന്റെ ചിന്ത. ഒരിക്കൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു ചിത്രം കണ്ടെടുക്കപ്പെടും . പൂവിന്റെ ദളങ്ങളുംContinue Reading

അസ്തിത്വദു:ഖമെന്നൊരു കിളിയും പ്രഭാത കിരണങ്ങളിൽ പാട്ടുകളാൽ മുറിവേൽപ്പിക്കുന്നില്ല. വിളഞ്ഞ നെൽപ്പാടങ്ങൾ തിരഞ്ഞു ചിറകുവിടർത്താതിരിക്കുന്നുമില്ല അസ്തിത്വദുഃഖമെന്നൊരു പൂവും ദളങ്ങളെ മടക്കുന്നില്ല തേൻ ചുരത്താതിരിക്കുന്നില്ല അസ്തിത്വദുഃഖത്തിലൊരു തേനറയും ശൂന്യമായിരിക്കുന്നില്ല മെഴുകിനാൽ മുദ്രവയ്ക്കപ്പെടാതെയും പോകുന്നില്ല അസ്തിത്വ ദുഃഖമെന്നൊരു പാമ്പും പടം പൊഴിക്കാതെയോ പത്തി വിടർത്താതെയോ വെയിൽ കായുന്നില്ല ഒരു നേരം കണ്ണു തെറ്റിയാൽ വേട്ടക്കാരൻ ഇരയായേക്കാവുന്ന ഭൂപടങ്ങളിൽ അസ്തിത്വദുഃഖമെന്നാരും അടയാളപ്പെടുത്തുന്നില്ല . എനിക്കിനി കൂടുതൽ ആർദ്ദ്രമായി പുലരികളെ ചുംബിക്കാനാകും കൂടുതൽ അഗാധമായി നിന്നെ സ്നേഹിക്കാനാവുംContinue Reading