മണ്ണിൽ ഉറച്ചു നിന്നു ആകാശം തൊട്ട ഗരിമ
സ്വന്തം ജീവിത കാലത്തു തന്നെ ഇതിഹാസമായി മാറിയ ചുരുക്കം പേരിൽ പ്രാതസ്മരണീയനാണ് ഇക്കഴിഞ്ഞ സെപ്തംബർ 28 ന് ചെന്നൈയിൽ വച്ച് അന്തരിച്ച ഡോ.എം.എസ്. സ്വാമിനാഥൻ ;ഇന്ത്യയുടെഹരിത വിപ്ലവ നായകൻ. ശാസ്ത്രജ്ഞന്റെ ധിഷണയും ഭരണകർത്താവിന്റെ പ്രാഗത്ഭ്യവും ക്രാന്തദർശിത്വവും ഒന്നു ചേർന്ന മനുഷ്യ സ്നേഹി.അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നത് ഒരു നാടോ ഒരു തലമുറയോ മാത്രമല്ല അരിയും ഗോതമ്പും ഉരുള കിഴങ്ങുമെല്ലാം ആഹരിക്കുന്ന ജനസഞ്ചയത്തിന്റെ വരാനിരിക്കുന്നതലമുറകളോളം നീളുന്നകടപ്പാടാണത്. 1925 ആഗസ്റ്റ് 7 ന് മദ്രാസ് പ്രവിശ്യയിലെContinue Reading




















