March 2017 (Page 3)

  അന്നു കാലത്ത് കണ്ണു തുറന്നപ്പോൾ എന്റെ കട്ടിലിന്റെ തലയ്ക്കലുള്ള വാഷ് ബേസിനിൽ അച്ഛൻ താടി ഷേവു ചെയ്തുകൊണ്ടു നില്ക്കുന്നതാണ്‌ ഞാൻ കണ്ടത്; കുറേക്കാലം കൂടിയിട്ടാണ്‌ അച്ഛൻ താടി ഷേവു ചെയ്യുന്നതു ഞാൻ കാണുന്നത്. ജനാലയിലൂടെ ഒരിളംകാറ്റ് കയറിവന്നു; അച്ഛന്റെ മുഖത്ത് നീലയും പച്ചയുമായ നിഴലുകൾ വീഴ്ത്തിയ തെളിഞ്ഞ പുലർവെയിലിൽ ജനാലക്കർട്ടനിളകി. പുറത്ത് കുഞ്ഞിക്കിളികൾ ചിലയ്ക്കുന്നതു കേട്ടിരുന്നു. “എത്ര നല്ല ദിവസമാണല്ലേ, അച്ഛാ,” ഞാൻ അച്ഛനോടു പറഞ്ഞു. “നല്ല ദിവസം!Continue Reading

പുതിയകാലത്തില്‍ സ്ത്രീക്ക് പേന ഊന്നുവടിയാണ്. അവര്‍ പുരുഷനിര്‍മ്മിതഭാഷകളെയും ആശയങ്ങളെയും എതിര്‍ക്കുന്നു. ചരിത്രത്തെ ചോദ്യം ചെയ്യുന്നു. പുരുഷന്‍റെ പേനയെ കുത്തിയൊടിക്കുകയും പെണ്‍പേനയെ വിപ്ലവസാമഗ്രിയായി അവരോധിക്കുകയും ചെയ്യുന്നു.ഇതു പെണ്‍സാഹിത്യത്തിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പാണ്. ഇന്നുവരെ ഉണ്ടാക്കപ്പെട്ട പുരുഷഭാഷയെ കീഴ്‌മേല്‍ മറിക്കലാണത്. ഞാനൊരു ഫെമിനിസ്റ്റാണ് എന്ന് ഉറച്ചു പ്രഖ്യാപിച്ചു കൊണ്ടാണ് ലവ്ലി പലപ്പോഴും തന്‍റെ നിലപാടുകള്‍ വ്യക്തമാക്കുന്നത്. സ്ത്രീ സ്ത്രീക്ക് അനുവദിക്കപ്പെട്ട വൃത്തത്തിന് പുറത്തുപോയി വിശാലമായ ആശയസമുദ്രങ്ങളെ അണകെട്ടി നിര്‍ത്താന്‍ ധൈര്യം കാണിക്കാനും പുതിയ ചരിത്രഭൂതകാലങ്ങളെ നിര്‍മ്മിക്കാന്‍Continue Reading

  ചോദ്യം : യു.പി. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ കക്ഷികളോട് പൊതുവേ- കോണ്‍ഗ്രസ്-ഇടതു കക്ഷികള്‍ ഉള്‍പ്പെടെ ദേശീയ കക്ഷികളോടും പ്രാദേശിക കക്ഷികളോടും ഒറ്റയ്ക്കൊറ്റയ്ക്കും-, ‘ഒഴിവാക്കാനാവാത്ത’ ആ 2019 നെ ഇപ്പോഴുള്ളതില്‍ നിന്ന്‍ വ്യത്യസ്തമായി എങ്ങനെ, എന്ത് മുന്‍കരുതലോടെ നേരിടാനാവും ഏകാധിപത്യത്തെ-മത തീവ്രതയെ ഭയക്കുന്ന ഇന്ത്യന്‍ പൌരന്‍ ഉപദേശിക്കുക? ബി.ആര്‍.പി. ഭാസ്കര്‍:  ഭാരതീയ ജനതാ പാര്‍ട്ടി എന്ന രാഷ്ട്രീയ കക്ഷിയെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് ഇന്ത്യയുടെ ജനാധിപത്യ മതേതര ഭരണഘടനയെ അംഗീകരിച്ചിട്ടില്ലാത്തContinue Reading

ശരീരമത്രയ്ക്കിളക്കാമോ എന്നറിയില്ല പ്രായം മറക്കാമോ എന്നും. ചിലർ ഒറ്റകാതിൽ കമ്മലിട്ടിരിക്കുന്നു ചിലര്‍ കാലിൽ പൂട്ടുള്ള ചങ്ങലയിട്ടിരിക്കുന്നു (അതു ചങ്ങലയല്ല അലങ്കാരമെന്നവർ മെല്ലെ പറയുന്നു) കഥക് കരാട്ടെ സൂംബ അരയും തലയും പിന്നെ ശരീരം മുഴുവനും ആലില പോലെ വിറപ്പിക്കുന്നു ചിലപ്പോള്‍ വിശ്വാസത്തോടെ ചിലപ്പോള്‍ അവിശ്വാസത്തോടെ ഇളകുമ്പോള്‍ ചില നേരം സ്ക്രൂ അഴിഞ്ഞ പോലെയോ പിരി പോയ പോലെയോ ചില ശബ്ദങ്ങള്‍ കേള്‍ക്കുന്നു തണുപ്പ് കൂടുമ്പോള്‍ നടു പിടിക്കുന്നു കാല് കോച്ചുന്നു,Continue Reading

  പതുക്കെ നീങ്ങിക്കൊണ്ടിരിക്കുന്ന ബസ്സിൽ കയറാൻ ഓടുമ്പോഴാണ് പിറകിൽ നിന്നൊരു വിളി.. “ഏയ് ഗോയിന്ദൻ മാഷേ.. നിങ്ങ ആട നിക്ക്പ്പാ.. ഒരു സൊകാര്യം പറയാനുണ്ട്..” ഗോവിന്ദൻ മാഷ് തിരിഞ്ഞു നോക്കിയപ്പോൾ ബഡായി ബാലേട്ടൻ സ്പീഡിൽ വരുന്നു. ബാലേട്ടനെ നോക്കുമ്പോഴേക്കും ബസ്സ് വെങ്ങര മുക്ക് കയറ്റം കയറിയിരുന്നു. “എന്താ ബാലാ അത്ര വല്യ സ്വകാര്യം..” ബസ്സ് മിസ്സായ നീരസത്തിൽ കിതച്ചു കൊണ്ടു വന്ന ബാലേട്ടനെ നോക്കി മാഷ് പതുക്കെ ചോദിച്ചു. “നമ്മുടെContinue Reading