March 2017 (Page 2)

  അവസാന കല്ലിന്റെ മലയിറക്കത്തിന് മറ്റൊന്നിനോടും സാമ്യമില്ല… മുമ്പേ ഉരുണ്ടുപോയ കല്ലുകളുടെതുപോലെയല്ല അതിന്‍റെ വീഴ്ചയും.. ആദ്യം കടന്നുപോയവയുടെ നെടുവീര്‍പ്പിനുമുകളിലൂടെ ഒട്ടും ഘര്‍ഷണമില്ലാതൊരു വഴുതിവീഴല്‍… അത്രമാത്രം……. അവസാന കല്ലിന്റെ മലയിറക്കം നിന്നെ ഓര്‍മിപ്പിക്കുന്നു… ഒരു പര്‍വ്വതം നിമിഷാര്‍ദ്ധത്തില്‍ ഇല്ലാതായതെങ്ങിനെയെന്ന് ഒരന്തരീക്ഷം നിരന്തരം ചോദ്യംചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു………!!!Continue Reading

  വഴിക്കപ്പോള്‍ അങ്ങിനെ കിടന്നാലോചിക്കാനാണ് തോന്നിയത്. അടിയിലടിയിലടിയിലെവിടേയ്ക്കൊ നൂണ്ടിറങ്ങി പിറന്നപാട് നൂൽബന്ധമില്ലാതെ മലർന്ന് കിടന്ന്‍ തോന്നുംപോലൊക്കെ തിരിഞ്ഞും മറിഞ്ഞും മറിഞ്ഞും തിരിഞ്ഞും നീണ്ടു മെലിഞ്ഞും ചിലപ്പോള്‍ മെലിഞ്ഞു നീണ്ടും ഒടിമറയുന്ന മൃഗിമകളെ മെരുക്കിയൊളിപ്പിച്ച്… മൃഗപദച്ചിത്രങ്ങളുള്ള മണ്ണ് വിരിച്ച്… കരിയിലപ്പുതപ്പ് പുതച്ച് കാടിനൊപ്പം താണ്ഡവമാടി മഴവെള്ളത്തിനൊപ്പം തുടുത്ത് കുത്തിയൊലിച്ച് അരികുകളിലെ പൊത്തുകളിലും പൊന്തകളിലുമുള്ളവരോട് കുശലം പറഞ്ഞു വിരളമായി കടന്നുപോകുന്ന മനുഷ്യന്റെ വിയർപ്പേറ്റു വാങ്ങി…. നിലാവില്‍ കുളിച്ചു തോർത്തി ഇരവിനോടിണ ചേർന്ന് അങ്ങിനെContinue Reading

  ദേശീയ ലളിത കലാ അക്കാദമിയുടെ പുരസ്‌കാരങ്ങൾക്ക് അർഹരായ അഖിൽ മോഹനെയും സജീഷ് പി എ യെയും ആദരിക്കാനായി ആർ എൽ വി കോളേജിലെ ഫൈൻ ആർട്സ് വിഭാഗം വിളിച്ചു ചേർത്ത ഈ യോഗത്തിൽ മുഖ്യപ്രഭാഷകനായി എന്നെ ക്ഷണിച്ച ഇതിന്റെ സംഘാടകർക്ക്‌ നന്ദി പറഞ്ഞു കൊള്ളട്ടെ. ഈ രണ്ടു പുരസ്‌കാര ജേതാക്കളും ആർ എൽ വി കോളേജിലെ തന്നെ മുൻവിദ്യാർത്ഥികൾ ആണെന്ന കാര്യവും അവരെ ആദരിക്കാൻ കോളേജ് അധികൃതർ തയാറായിContinue Reading

  ഇവൾ – ഈ മഞ്ഞക്കിളി ഒല്ലുലുമ്പതൻ കൂട്ടു – പിരിയാൻ തക്കം കിട്ടാ – തെപ്പൊഴും ചിരിക്കുന്നോൾ… ഇന്നലെത്തൊമ്മങ്കുത്തിൽ ചെന്നപ്പോളവിടേയും അങ്ങനെയിലകളും ചിരിയും കൊണ്ടേ നില്പൂ… എടുത്തുചാടും കുഞ്ഞി – പ്പുഴതൻ കരയിൽ പൂ – വിറുത്തുകൊടുക്കാത്ത പാറതന്നരികത്തു മഴയ്ക്കു മുമ്പേ പെയ്ത മരമായ് ഈറൻ വേരായ് മകൾക്കു കൊത്താങ്കല്ലു പെറുക്കിത്തളരാത്തോൾ… എനിക്കു കുടമാറാൻ കാക്കപ്പൂ കരുതിയോൾ… അനുജാതയാണിവ – ളെന്നു തോന്നുന്നൂ, തോന്നൽ ഹൃദയം സാരസ്വത –Continue Reading

  ഇന്ന് ലോക കാക്കദിനം . പക്ഷികളായ് പോലും ഞങ്ങളെയാരും പരിഗണിക്കാറില്ല ഇപ്പോൾ. വഴക്കയ്യിലിരുന്നു വിരുന്ന് വിളിച്ച കാലമൊക്കെ പോയ്മറഞ്ഞു . പണ്ടൊക്കെ അടുക്കളപ്പുറത്തോ അല ക്കുകല്ലിന്റെ ചുവട്ടിലോ ഒക്കെ അമ്മമാരോടെങ്കിലും വിശേഷം ചോദിച്ചു ഓരോന്ന് കുറുകി പ്പറഞ്ഞിരിക്കാമായിരുന്നു. പാത്രം കഴുകുമ്പോൾ അവർ സ്നേഹത്തോടെ എറിഞ്ഞുതന്ന വറ്റുകൾ എത്ര രുചികരമായിരുന്നു. ഇടയ്ക്കു കിട്ടുന്ന മീന്മുള്ളുകൾക്കു പോലും രുചിയേറിയിരുന്നു . ഇപ്പോൾ ബാക്കിയാവുന്ന ചോറിൻ വറ്റുകളും ഇറച്ചികഷ്ണങ്ങളുമൊക്കെ ആളുകൾ പ്ലാസ്റ്റിക് കൂടിൽContinue Reading