പൂമുഖം LITERATUREകവിത ആധികാരികതകൾ

ആധികാരികതകൾ

കടലെടുത്ത നഗരങ്ങളെ കുറിച്ച്
ആധികാരികമായി പറയാൻ
കഴിയുന്നതവർക്ക്
മാത്രമാണ്

ഇന്നലത്തെ
ചർച്ചകളിലൊന്നും
ഇടം കൊടുക്കാത്തവർക്ക്

ഇനിയൊരിക്കലും
പറയാൻ പറ്റാത്ത വിധം
കറുപ്പു പുതപ്പിച്ച
ജീവിതങ്ങളുടെ
നാവുകൾക്ക് ,
ഒരു വേദിയിലേയ്ക്ക്
തല നീട്ടാൻ പോലും
പറ്റാതെ കഴിഞ്ഞു പോയ
കാലത്തെ കുറിച്ച്
ആരോട് പറയാൻ –
സ്വയം പുതയ്ക്കുന്നു
എന്ന ആരോപണത്തെ കുറിച്ചും

നാളെ അവർക്ക് പറയാനുള്ളത്
കേൾക്കാൻ
ആളുകളുണ്ടാവാം
പരസ്പരങ്ങൾക്കിടയിലെ
മാധ്യമം
സുതാര്യമാണെങ്കിൽ

അതെങ്ങനെ പക്ഷെ,
ആജ്ഞാപനങ്ങളുടെ
ആധികാരിതകൾ
അണിയറയിൽ
ചരടുവലിയ്ക്കുമ്പോൾ
വേദിയിൽ നിൽക്കുന്നവർക്ക്
ശ്വസിക്കാനുള്ള
അവകാശം പോലും
ഔദാര്യം മാത്രമാണ്

ഓരോ അതിജീവനങ്ങളും
രണ്ടാം ജന്മങ്ങളും

കവര്ഃ് വിത്സൺ ശാരദാ ആനന്ദ്

Comments

You may also like