September 2016 (Page 4)

[dropcap]ഹി[/dropcap]ന്ദുമതവിശ്വാസിയല്ലാത്ത അമിത് ഷാ എന്ന മഹാരാഷ്ട്രക്കാരൻ കോൺട്രാക്ടർ ഗുജറാത്ത് രാഷ്ട്രീയത്തിലും പിന്നീട് ഇന്ത്യൻ രാഷ്ട്രീയത്തിലും വളർന്നത് കാസ്റ്റ് പൊളിക്ടിസിന്റെ രസതന്ത്രം പയറ്റിയാണ്. പ്രാദേശികവാദം ശക്തമായ മഹാരാഷ്ട്രയിൽ ബാൽ താക്കറെയുടെ ശിവസേന ഉൾപ്പെടെ കയറിക്കൂടാൻ ഒരു പാട് തീവ്രഹൈന്ദവ സംഘടനകൾ ഉണ്ടായിരുന്നിട്ടും, അമിത് ഷാ തട്ടകമായി തെരഞ്ഞെടുത്തത് സ്വന്തം സംസ്ഥാനമായ മഹാരാഷ്ട്രയല്ല, മറിച്ച് ഗുജറാത്താണെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഹിന്ദുമതവിഭാഗക്കാരനല്ലാത്ത ഒരാൾക്ക് അത്രയെളുപ്പം കയറിപ്പറ്റാനാകാത്ത വിധം സങ്കീർണമായിരുന്നു മഹാരാഷ്ട്രയിലെ അന്നത്തെ പൊളിടിക്സിന്റെ ഘടനContinue Reading

  രാജ്യാതിർത്തിയില്‍ മുപ്പത്തിമൂന്നു കൊല്ലം പട്ടാളക്കാരനായിരുന്നു, പ്രഭ. വിരമിച്ചു. ഇരുപത്തിയൊന്ന് കൊല്ലായി. നോക്ക്, എന്നെയും നിന്നെയും പോലെ. നീ പോലീസായിരുന്നു. ഞാന്‍ കള്ളനായിരുന്നു. പ്രഭയുടെ കാര്യം തന്നെ പറയുന്നു. ഈ രാത്രിയും വീട്ടുമുറ്റത്തുണ്ട് അയാളുടെ കഥകള്‍ കേട്ട് ഉറക്കം തൂങ്ങുന്ന നായയുണ്ട് ഇരുപത്തിയൊന്ന് ദിവസമായി നായ പ്രഭയുടെ കൂടെയുണ്ട് അതിന്റെ തന്ത കൊണ്ടുവന്നാക്കിയതാണ്. അതും ഒരു നായയാണ്‌ ഇന്നും നോക്ക്, നായയെ ഉറങ്ങാന്‍ വിട്ട് പ്രഭ പോയി രാത്രിയില്‍, അതിര്‍ത്തിContinue Reading

രാജേന്ദ്രൻ എടത്തുംകര എഴുതി ലോഗോസ് ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘ആഖ്യാനങ്ങളുടെ പുസ്തകം’ എന്ന നിരൂപണഗ്രന്ഥത്തിലെ ഒരു അദ്ധ്യായം. പുസ്തകപ്രകാശനം ഒക്ടോബർ 8 ശനിയാഴ്ച വടകരയിൽ.   ‘നീണ്ടൊരുകാലം വെറുതെ; നിമിഷം കണ്ടുപിടിപ്പൂ പരമാർഥം കുറുകിക്കുറുകിവരുന്നൊരു ജീവൻ ചെറുചെപ്പിങ്കലൊതുങ്ങുമ്പോൾ ഒരുമന്ത്രിക്കലുയർന്നു പാരി- ന്നരുവരെയെത്തും മറുചോദ്യം! ‘നുണയുവതല്ലേ ജീവിതരസമ- പ്ഫണിയുമൊരിത്തിരിയിത്തിരിയായ്? …………………………………………………………. പേടി പിടിച്ചു പറിയ്ക്കാൻ നിൽക്കെ തേടിക്കിട്ടിയ നിമിഷത്തിൽ മൊത്തും സ്‌നേഹക്കുളിർതുള്ളികളാൽ- ക്കത്തുമനശ്വരദാഹത്തെ ആറാനിട്ടുയരും നെടുവീർപ്പുക ളഹിയുടെ നിന്റെയുമേതേത്?’ – വിഷപ്പാമ്പ്, (1955),Continue Reading

ടൊറന്റോ ഫെസ്റ്റിവൽ റിപ്പോർട്ട് – രണ്ട് മീരാ നയ്യാര്‍ സം‌വിധാനം ചെയ്ത ‘ക്വീന്‍ ഒഫ് കത്‌വേ’യുടെ ആഗോള പ്രദര്‍ശനോദ്ഘാടനവേദിയായിരുന്നു സെപ്തംബര്‍ 10, ശനിയാഴ്ച. പൂര്‍ണ്ണമായും യുഗാണ്ടയില്‍ ചിത്രീകരിച്ച, വാള്‍ട്ട് ഡിസ്‌നി നിര്‍മ്മിച്ച ചിത്രം. അതിന്‍റെ സം‌വിധായികയായി മീര നയ്യാര്‍ തെരഞ്ഞെടുക്കപ്പെട്ടതു തന്നെ നമുക്കോരോരുത്തര്‍ക്കും അഭിമാനമുളവാക്കിയ ഒരു വാര്‍ത്തയായിരുന്നു. ഇതൊരു ജീവിതകഥ (biopic) യാണ്‌. കമ്പാലയിലെ ചേരിപ്രദേശത്ത് പട്ടിണിയോടു മല്ലിട്ട് ജീവിക്കേണ്ടി വന്ന ഹാരിയറ്റ് മുതേസി എന്ന വിധവയായ അമ്മ സ്വന്തംContinue Reading

പ്രശസ്ത സാഹിത്യ രചനകളെ അടിസ്ഥാനമാക്കി ധാരാളം ചിത്രങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ചിത്രങ്ങളിൽ നിന്ന് സാഹിത്യ രചനകൾ അപൂർവ്വമാണ്. പ്രശസ്ത ചിത്രകാരി ടി.കെ.പത്മിനിയുടെ പെയ്ന്റിംഗുകളെ ആസ്പദമാക്കി കവി വി.ആർ സന്തോഷ് രചിച്ച കവിതകളുടെ സമാഹാരമാണ് ‘നീല നദിയ്ക്കും ചെം മരങ്ങൾക്കും ഇടയിലൂടെ’. ഈ കാവ്യസമാഹാരത്തെ കവിയും ചിത്രകാരിയുമായ സാവിത്രി രാജീവൻ പരിചയപ്പെടുത്തുന്നു. [dropcap]പ[/dropcap]ത്മിനിയുടെ ചിത്രങ്ങളിലെ ദൃശ്യവാസ്തവങ്ങളെയും ബിംബവിന്യാസങ്ങളെയും അവലംബിച്ചു കൊണ്ട് അവ അനുഭവിപ്പിക്കുന്ന ഭാവ രഹസ്യങ്ങളിലേക്കും അതിന്റെ ആഴങ്ങളിലേക്കും കവിതയിലൂടെ ഒരുContinue Reading