മരവും മനുഷ്യനും
ഒഴുക്കിലൊറ്റപ്പെട്ട് വല്ലാതെ തുഴഞ്ഞൊരു മരമുണ്ടാകാശത്തില്‍ കൈകളാല്‍ പരതുന്നു. ചില്ലകള്‍ പൊടിച്ചില്ല പച്ചില നിറഞ്ഞില്ല ഇല്ലൊരു കിളിക്കുഞ്ഞും അതിലുണ്ടൊരു പ്രാണന്‍ നെഞ്ചില്‍ നിന്നൊഴുകുന്ന രുധിരക്കടല്‍, കണ്ണില്‍ ഇറ്റു സങ്കടമില്ല കണ്ണീരില്ല, കയ്പുമില്ലൊരു തുള്ളി ജീവനിലൊറ്റപ്പെട്ട് വല്ലാതെ കുഴഞ്ഞൊരു യാത്രികന്‍ തലചായ്കാന്‍ ആ മരത്തണല്‍ തേടി കണ്ണുനീരടര്‍ന്നു വീ- ണാമരച്ചുവടൊറ്റ കണ്‍ചിമവിതുറക്കലില്‍ പൂമരച്ചോടായ്മാറി.Continue Reading




















