Travel (Page 15)

1990 ജൂലൈ 21യാത്ര പുറപ്പെടേണ്ട ദിവസം. ഒരുക്കങ്ങളെല്ലാം കഴിഞ്ഞപ്പോഴാണ് എല്ലാവരോടും യാത്ര പറഞ്ഞിറങ്ങു ന്നതിനെക്കുറിച്ചോർത്തത്. സത്യത്തിൽ വീട്ടുകാരെയെല്ലാം ഉപേക്ഷിച്ച് എങ്ങോട്ടോ നാടു വിടുന്നതു പോലെയൊരു തോന്നലായിരുന്നു. കോഴിക്കോട് നിന്ന് പാട്ന എക്സ്പ്രസിലായിരുന്നു ഞങ്ങളുടെ യാത്ര. അതു കൊണ്ട് കൊൽക്കത്തയിൽ നിന്ന് ഗോഹട്ടിക്ക് വണ്ടി മാറി കയറണം. ഞങ്ങളെ യാത്രയാക്കാൻ എന്‍റെ അനുജൻ ദിനേശ്, സുഹൃത്തായ മധു, പവിത്രന്‍റെ ജ്യേഷ്ഠൻ ദേവൻ, അളിയൻ ജയപ്രകാശ് എന്നിവരെല്ലാം സ്റ്റേഷനിൽ എത്തിയിരുന്നു. സത്യത്തിൽ ഉള്ളിലൊരുContinue Reading

കുറെ വര്‍ഷങ്ങള്‍ക്കു മുമ്പാണ്കല്‍ക്കത്തയില്‍ നാലഞ്ച് നാള്‍ കറങ്ങി നടന്നിട്ട് ബേലൂര്‍ മഠത്തില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ അവിചാരിതമായി വസുദേവ് ഓജയെ കണ്ടു.ഞങ്ങള്‍ ബോംബെയില്‍ ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്തവരാണ്.ഖോരഖ്പ്പൂരുകാരനായ ഓജ എന്നെക്കാള്‍ ഒത്തിരി മൂത്ത ആളാണ്‌.റിട്ടയര്‍ ചെയ്യാന്‍ ഭാഗ്യം ഉണ്ടായ ആളാണ്‌. എന്നെ കണ്ട സന്തോഷത്താലാണോ,അതോ ശ്രീരാമകൃഷ്ണ ദേവ ദര്‍ശനത്താലാണോ ഓജയുടെ കണ്ണുകള്‍ നനഞ്ഞു.ഞാനും ചെറുതായി കരയാന്‍ ഭാവിച്ചു.രാധാ, നീയിവിടെ ? ഓജ വ്യാകുലപ്പെട്ടു.എന്നിട്ട് എന്നെയും വലിച്ചുകൊണ്ട് നദിക്കരയിലേക്ക് പോയി.ഗംഗ ഇവിടെContinue Reading

നാലാം ക്ലാസ് സാമൂഹ്യ പാഠപുസ്തകത്തിൽ കണ്ട ചുറ്റും നാട്ടിയ മുളയുടെ കാലുകൾക്കുമുകളിൽ നിർമ്മിച്ച പുല്ലുമേഞ്ഞ ചെറിയ വീട്. ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്ന, ഇന്ന് മേഘാലയയിലുള്ള ചിറാപ്പുഞ്ചി. ബ്രഹ്മപുത്രയിലൂടെ ഒഴുകിയെത്തുന്ന കണക്കറ്റ ജലം ജൂൺ – ജൂലായ് മാസങ്ങളിലും മറ്റും തീർക്കുന്ന വെള്ള പ്പൊക്കത്തെക്കുറിച്ചുള്ള പത്ര വാർത്തകൾ. ഇത് അസം എന്നു കേൾക്കുമ്പോൾ ഉള്ളിൽ തെളിയാറുള്ള ചിത്രം…അതിജീവനത്തിനായി കുടുംബത്തെയുപേക്ഷിച്ച് ഉള്ളിൽ ദുരിത പർവ്വങ്ങളുടെ മാറാപ്പും തോളിൽ തുണി സഞ്ചിയുംContinue Reading

യുണൈറ്റഡ് സ്റ്റേറ്റ്സിലെ മൂന്നാം സന്ദർശനം. മൂന്നാമത്തെ വനയാത്രയെക്കുറിച്ച് ആലോചിച്ചപ്പോഴേ സംശയമില്ലാതെ മകന്റെ കുടുംബം തെരഞ്ഞെടുത്തത് ടെന്നസ്സിയാണ്. ഞങ്ങൾക്കത് ആദ്യ അനുഭവമാണെങ്കിലും അവർ ഇതിനകം ടെന്നസ്സിയിൽ പല സന്ദർശനങ്ങൾ കഴിഞ്ഞിരുന്നു. നോർത്ത് വിർജീനിയയിൽ നിന്ന് ടെന്നസ്സിയിലേക്ക് പ്രകൃതിയുമായി അഭിരമിച്ച് ഒരു യാത്ര.ഈ വനയാത്ര ഇവിടെ അതി സാധാരണമാണ്. ഇവിടത്തെ ആളുകളെ വച്ചു നോക്കുമ്പോൾ ഞങ്ങൾ വെറും ശിശുക്കളാണ്. മനുഷ്യവാസമില്ലാത്ത ഘനഗാന്ധാരാന്തരങ്ങളിലും മലമുകളിലും മഞ്ഞിന്റെ നോക്കാത്താ ദൂരങ്ങളിലുമാണ് ഇവർ മിക്കവാറും തനിച്ചും അല്ലെങ്കിൽContinue Reading

മൂന്നോ നാലോ കൊല്ലങ്ങളായി സിംഗപ്പൂരിൽ ജോലി ചെയ്തിരുന്ന ചക്രി (ചക്രവർത്തി) അടുത്തിടെ ഒരു ജോലിക്കയറ്റത്തോട് കൂടി യു എസ്സിലെ ടെക്സസിലേയ്ക്ക് പോയി . പുതിയ സ്ഥലത്ത് ജോലിയിൽ കയറിയതിന് ശേഷം മൂപ്പർ സ്വന്തം എഫ്ബി പോസ്റ്റിൽ സിംഗപ്പൂരിനോട് യാത്ര പറഞ്ഞതിങ്ങനെയാണ് : ‘നന്ദി.., സിംഗപ്പൂർ ! ഇക്കഴിഞ്ഞ വർഷങ്ങളിൽ നീ എന്നെ സ്നേഹത്തോടും കരുതലോടും പരിചരിച്ചു. തുടർന്നും ഇവിടെ കഴിയാൻ ഞാൻ ശ്രമിച്ചേനേ – അന്തരീക്ഷോഷ്മാവ് ഒരു പത്തു ഡിഗ്രിContinue Reading