കവിത

രൂപാന്തരംരു കുഴിയാനയുടെ
ജന്മമായ്
കുഴിഞ്ഞ് കുഴിഞ്ഞ്
പോകെ
ഒരു രൂപാന്തരത്തെപ്പറ്റി
ആലോചിച്ചു പോലുമില്ല

ഒരു വാക്കിന്റെ ഹിമകണമുള്ളിൽ
വീണപ്പോ
ഴെന്തോ മുളയ്ക്കു ന്നു
പരുപരുപ്പെല്ലാം
അടർന്നു പോകുന്നു

മൃദുത്വമാർന്നൊരു
തഴുകൽ
നേർത്ത ചിറകുകൾ
പുതിയ ലോകത്തിൻ
വിടർന്ന പാളികൾ,
വിഭൂഷകൾ

അനന്തമാകാശം
സുഗന്ധിയാം തെന്നൽ
മധുകണമുള്ളിൽ
ഉറങ്ങും പൂവുകൾ
വിളിക്കുന്നൂ മൂകം
ഭാരമൊഴിയും പോൽ
ദേഹമുയർന്നു പോയ്
ലോകം പുതിയ ഭാവത്തിൽ
കൊഴിഞ്ഞു വീഴുന്നു
നിമിഷ പുഷ്പങ്ങൾ
വിരിച്ചിട്ട വലയിൽ
വീണൊ ടുങ്ങും മുമ്പ്
ഒരുകല്ലിൽ ഭാരപ്പെടും മുമ്പ് മലിന ഗന്ധത്തിൽ
അഴുകും മുമ്പൊന്നു
പറന്നുയരട്ടെ​.

Comments
Print Friendly, PDF & Email