ഓടിട്ട നടപ്പാതകൾ
രാവിലെ ആറര മണി. സിംഗപ്പൂർ ഉണരുന്നേയുള്ളു. തെരുവുവിളക്കുകൾ അണഞ്ഞിട്ടില്ല. ചുറ്റുമുള്ള പാതകളിലെ ഒറ്റപ്പെട്ട വാഹനങ്ങളുടെ ശബ്ദം മാറ്റിനിർത്തിയാൽ ഇപ്പോൾ കേൾക്കുന്നത് കലപില കിളിയൊച്ചകൾ മാത്രം. എയർ പോർട്ടിൽ നിന്നുള്ള യാത്രയിൽ കണ്ട പാതയോര വൃക്ഷങ്ങളെ പോലെ കൂട്ടം ചേർന്നുള്ള ആ ചിലയ്ക്കലുകളും സത്യത്തിൽ അദ്‌ഭുതപ്പെടുത്തി. കഴുകി വെടിപ്പാക്കിയ സമ്പന്നമായ ഒരു കോൺക്രീറ്റ് കാട് മാത്രമായിരുന്നു മനസ്സിൽ ഈ സിറ്റി സ്റ്റേറ്റ് . ഡയപ്പർ കെട്ടിയാണ് സിംഗപ്പൂരിലെ പക്ഷികൾ ജീവിക്കുന്നതെന്ന് കൊല്ലങ്ങൾContinue Reading





















