SPORTS (Page 3)

ആദ്യം ആരും ശ്രദ്ധിച്ചില്ല! മൈതാനത്തിന്റെ തെക്കു വശത്തുകൂടി, 14- നമ്പര്‍ ജേഴ്സിയിട്ട, റൈറ്റ് ഫോര്‍വേര്‍ഡ് കെ.റ്റി.മോഹന്‍ മന്ദമന്ദം മുന്നേറി…മിഡ് ഹാഫ് കഴിഞ്ഞപ്പോഴേക്കും കാണികള്‍ ആര്‍ത്തിരമ്പി. സെമി ഫൈനല്‍ ആണ്. എതിര്‍ ടീം ചില്ലറക്കാരല്ല, തൃശൂര്‍ പോലിസ് ക്ലബ്‌ ആണ്! നാട്ടിന്‍പുറത്തുകാരായ ഞങ്ങളുടെ ജവാന്‍ ആര്‍ട്സ് ക്ലബിനോട് ഏറ്റു മുട്ടുന്നത്..… സ്വന്തമായി ഷൂസ് വാങ്ങാന്‍ പോലും കഴിയാതെ കളിച്ചു പഠിച്ച പിള്ളേരാണ് , പോലീസുകാരോട് കളിക്കുന്നത് . അങ്ങനെ പേരുകേട്ട ക്ലബ്‌Continue Reading

ഈ ലോകകപ്പ് അട്ടിമറിയുടേതാകുമോ? ഫിഫ റാങ്കിങ്ങ് എന്നത് വെറും കടലാസു രേഖകൾ മാത്രമായി മാറുമോ? റാങ്ക് കിട്ടിയ പുലികൾ വെറും കടലാസുപുലികൾ മാത്രമാകുമോ? മാത്രമല്ല ഭൂഖണ്ഡങ്ങൾ തന്നെ മാറി പുതിയ ചരിത്രം കുറിക്കുമോ ഈ ലോകക്കപ്പ്? എന്താണീ ഫിഫ റാങ്കിങ്ങ് ? ഇങ്ങനെ ഒട്ടേറെ സംശയങ്ങൾ ജനിപ്പിക്കാൻ, ഇങ്ങനെ പല ചോദ്യങ്ങളുടെയും ഉത്തരമായി മാറിക്കൊണ്ടിരിക്കുകയാണ് ഖത്തർ ലോകകപ്പ്. വമ്പന്മാർ അടിതെറ്റി വീഴുകയും എഴുനേറ്റ് നില്ക്കാൻ പാടുപെടുകയും ചെയ്യുമ്പോൾ പുതിയ കുറേContinue Reading

അർജന്റീനയിൽ വളരെ പ്രചാരമുള്ള ഒരു ഗാനമാണ് വാമോസ് വാമോസ് അർജന്റീന. ഈ ഗാനം മൂളാത്തവർ ഇന്ന് ലോകത്ത് കുറവായിരിക്കും. എന്നാൽ ഖത്തർ ലോകകപ്പിൽ അർജന്റീനിയൻ ആരാധകരുടെ ഇടനെഞ്ചിൽ തീവാരിയിട്ടാണ് ആദ്യ കളി അവസാനിച്ചത്. ഫിഫ റാങ്കിങ്ങിൽ അൻപതിനു മേലെയുള്ള സൗദി അറേബ്യ മൂന്നാം റാങ്കുകാരായ അർജന്റീനയേ രണ്ടു ഗോളിന് വീഴ്ത്തിയപ്പോൾ അതൊരു വലിയ അട്ടിമറിയായി. ലോകവും ആരാധകരും ഞെട്ടലോടെ കണ്ട മത്സരം നൽകിയ നിരാശ ചെറുതായിരുന്നില്ല. ഇതുപോലൊരു അവസ്ഥ മുമ്പുംContinue Reading

ജനുവരി മാസത്തിലെ ഒരു തണുത്ത രാത്രിയിൽ ദുബായിലെ ഒരു തുറന്ന സ്റ്റേഡിയത്തിൽ ഉസ്താദ് സാക്കിർ ഹുസൈനെ കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്യുകയായിരുന്നു ഞാൻ. ഭയങ്കര തണുപ്പ്. ആ വിരലുകളിലെ മാന്ത്രിക ചലനങ്ങൾ ശബ്ദ തരംഗങ്ങളായി സ്റ്റേഡിയം നിറഞ്ഞു തുടങ്ങി.ഏത്ര പെട്ടെന്നാണ് ആ ശബ്ദ തരംഗങ്ങൾ അന്തരീക്ഷത്തെ ചൂട് പിടിപ്പിച്ചത് . സ്റ്റേഡിയം നിറഞ്ഞിരുന്ന മുഴുവൻ ജനങ്ങളും തണുപ്പ് മറന്നു മറ്റൊരു മാന്ത്രിക ലോകത്തേക്ക് പ്രവേശിച്ചു. സാക്കിർ ഹുസൈനോപ്പം അവർ തബലയിൽContinue Reading

സൂരിനസ്തമിക്കാത്ത സാമ്രാജ്യം എന്ന് പേരുകേട്ട ഖ്യാതി മങ്ങി എങ്കിലും ഫുട്‌ബോളിൽ ഇംഗ്ലണ്ട് ഇന്നും താരത്തിളക്കം കൊണ്ടും കളികൊണ്ടും മങ്ങാതെ നിൽക്കുന്നു . ഖത്തർ ലോകകപ്പിൽ ഇംഗ്ലീഷ് പട വരവറിയിച്ചതും ഇറാന്റെ വലയിൽ അര ഡസൻ ഗോൾ നിറച്ചാണ്. അതോടെ ഇംഗ്ലീഷ് ടീം ലോകകപ്പിലേക്ക് ദൂരം കുറച്ചു വന്നു. എന്നാൽ ലോക പോലീസിനു മുന്നിലെത്തിയപ്പോൾ ആ കളി അവർ മറന്നുപോയോ എന്ന സംശയമായി.രണ്ടാമത്തെ മത്സരത്തിൽ അമേരിക്കയുമായി ഗോൾ രഹിത സമനിലയായപ്പോൾ ഗാലറിയിൽContinue Reading