പൂമുഖം SPORTS സൂര്യനസ്തമിക്കാത്തവരും ലോക പോലീസും നേർക്കുനേർ മുട്ടിയപ്പോൾ

സൂര്യനസ്തമിക്കാത്തവരും ലോക പോലീസും നേർക്കുനേർ മുട്ടിയപ്പോൾ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

സൂരിനസ്തമിക്കാത്ത സാമ്രാജ്യം എന്ന് പേരുകേട്ട ഖ്യാതി മങ്ങി എങ്കിലും ഫുട്‌ബോളിൽ ഇംഗ്ലണ്ട് ഇന്നും താരത്തിളക്കം കൊണ്ടും കളികൊണ്ടും മങ്ങാതെ നിൽക്കുന്നു . ഖത്തർ ലോകകപ്പിൽ ഇംഗ്ലീഷ് പട വരവറിയിച്ചതും ഇറാന്റെ വലയിൽ അര ഡസൻ ഗോൾ നിറച്ചാണ്. അതോടെ ഇംഗ്ലീഷ് ടീം ലോകകപ്പിലേക്ക് ദൂരം കുറച്ചു വന്നു. എന്നാൽ ലോക പോലീസിനു മുന്നിലെത്തിയപ്പോൾ ആ കളി അവർ മറന്നുപോയോ എന്ന സംശയമായി.രണ്ടാമത്തെ മത്സരത്തിൽ അമേരിക്കയുമായി ഗോൾ രഹിത സമനിലയായപ്പോൾ ഗാലറിയിൽ നിന്നും മത്സരത്തിനൊടുവിൽ ആരാധകർ ബഹളം വച്ചത് ഇംഗ്ലണ്ട് ടീമിനുള്ള മുന്നറിയിപ്പ് കൂടിയാണ്. കളിയിൽ മാത്രമല്ല ഫുട്ബോൾ ഭ്രാന്തൻ മാരുടെ കാര്യത്തിലും ഇംഗ്ലണ്ട് ഏറെ മുന്നിലാണ് എന്നത് കോച്ച് ഗാരെത് സൗത്ത്ഗേറ്റിന് മനസിലായിക്കാണണം. “അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുക എന്നതാണ് ലക്ഷ്യം. ഞങ്ങൾക്ക് അതിന് മൂന്ന് കളികളുണ്ട്, ഞങ്ങളത് നേടും, ഈ മത്സരത്തിലെ മിക്ക ടീമുകളും ഇത് പോലെ മൂന്ന് കളികളും എടുക്കുമെന്ന് ഞാൻ കരുതുന്നു, നോക്കൂ, അവർ വളരെയധികം ശബ്ദമുണ്ടാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇത് ബാഹ്യ ശബ്ദത്തിന്റെ ടൂർണമെന്റാണ്. എനിക്ക് ഉറപ്പുണ്ട്. ഞങ്ങൾ ട്രാക്കിലാണ്, കുറച്ച് കാര്യങ്ങൾ ചെയ്യാനുണ്ട്, ഞങ്ങൾക്ക് ഇപ്പോഴും ഗ്രൂപ്പ് വിജയിക്കാൻ കഴിയും, അതാണ് ഞങ്ങളുടെ ലക്ഷ്യം.” എന്നാണ് അദ്ദേഹം പറഞ്ഞത്. ഇറാനെതിരെ കളിച്ചതിൽ നിന്നും ഇംഗ്ലണ്ട് ഏറെ പിറകോട്ടടിച്ചു.എന്നാൽ വെയ്ല്സിനെതിരെ സമനില നേടിയതിൽ നിന്നും അമേരിക്ക കളി ഏറെ മെച്ചപ്പെടുത്തി. കണക്കിലും ഏറെക്കുറെ തുല്യമായിരുന്നു ബോള് കൈവശം വെച്ചത് 55.5% ഇംഗ്ലണ്ട് ആയിരുന്നു എങ്കിൽ യു.എസ് 44.5 % ഉണ്ട് പാസുകളുടെ കൃത്യതയിലും ഏറെക്കൂടെ സമമാണ് 87%(ഇംഗ്ലണ്ട്) 83% (യു എസ് എ) ചുരുക്കിപ്പറഞ്ഞാൽ അമേരിക്ക ഇംഗ്ലണ്ടിനെ വരിഞ്ഞു മുറുക്കിയിട്ടു . ലോക റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനമാണ് അമേരിക്കൻ ടീം പുറത്തെടുത്തത് എന്ന നിലയിൽ അമേരിക്കൻ കോച്ച് ഗ്രെഗ് ബെർഹാൾട്ടർക്ക് സന്തോഷിക്കാം. മാത്രമല്ല മദ്ധ്യ നിരയിൽ വെസ്റ്റൺ മക്കെന്നിയേയും യൂനുസ് മൂസയേയും ഇട്ട കോച്ചിന്റെ തന്ത്രം വിജയിച്ചു.

ഹരിക്കെയിന്റെ പടയെ നിയയന്ത്രിക്കുന്നതിനൊപ്പം മുന്നേറ്റ നിരക്ക് നല്ല സപ്പോർട്ട് കൊടുക്കാനും കഴിഞ്ഞു. ക്രിസ്റ്റ്യൻ പുലിസിച്ച്ന്റെ ഉഗ്രൻ ഷോട്ട് ബാറിൽ തട്ടിയില്ലായിരുന്നു എങ്കിൽ കളി ഇംഗ്ലണ്ടിനെ കൈവിടുമായിരുന്നു,8p ഗ്രൂപ്പ് ജേതാവ് എന്നതിൽ നിന്നും ഇനി അടുത്ത ജയം പോലെയിരിക്കും ഗതി. മാത്രമല്ല മധ്യ-ബാക്ക്മാരായ മാഗ്വെയറും ജോൺ സ്റ്റോൺസും പന്ത് വേണ്ടവിധത്തിൽ മുന്നേറ്റ നിരയ്ക്ക്‌ എത്തിക്കുന്നതിലും പരാജയപ്പെട്ടു. വെസ്റ്റൺ മക്കെന്നിയും യൂനുസ് മൂസയും അത് കൃത്യമായി മുതലാക്കി. നിലവിൽ ആദ്യ കളിയിൽ നിന്നും താഴേക്ക് ഇറങ്ങിയ ഇംഗ്ലണ്ട് തിരിച്ചു കയറി വീണ്ടും ഉയരങ്ങളിലേക്ക്‌ കയറിയാലേ വെയിൽസിനെ തോല്പിച്ചാലും അടുത്ത ഘട്ടത്തിൽ നേരിടേണ്ടിവരുന്ന വെല്ലുവിളിയെ തരണം ചെയ്യാൻ സാധിക്കൂ. മിക്കവാറും അത് ഇക്വഡോറോ ഹോളണ്ടോ ആകും. രണ്ടു ടീമും അപകടകാരികളുമാണ്. ഇംഗ്ലണ്ടിനെ സംബന്ധിച്ച് 66നുള്ള വിജയത്തിന് ശേഷം ഫൈനൽ പോലും സാധ്യമായിട്ടില്ല എന്നതിനാൽ ഈ ലോക കപ്പ് പ്രധാനമാണ്. ലോകം മുഴുവൻ സാമ്രാജ്യത്വ ഭരണത്തിലൂടെ കോളനിയാക്കിയ ഇംഗ്ലണ്ടിന് ഫിഫ ലോകക്കപ്പ് അത്ര എളുപ്പത്തിൽ കയ്യിലെത്തില്ല എന്ന് നന്നായി അറിയാം. കളി ഭ്രാന്തന്മാരുടെ നാട്ടിലേക്ക് ഇത്തവണയും കപ്പ് എത്തിയില്ല എങ്കിൽ അവരുടെ പ്രതികരണം എന്തായിരിക്കും എന്ന് കണ്ടറിയണം. സൂര്യനസ്തമിക്കാത്തവർ ലോക പോലീസിനെ കണ്ടപ്പോൾ സ്തംഭിച്ചു നിന്നപോലെ ഇനിയും നിന്നാൽ കാര്യങ്ങൾ കൈവിടും. ഹയ്യ ഹയ്യ പാടി ഒഴിഞ്ഞ കയ്യോടെ ഖത്തറിൽ നിന്നും മടങ്ങാം.

കവർ ഡിസൈൻ : നിയ മേതിലാജ്

Comments
Print Friendly, PDF & Email

You may also like