EDITORIAL (Page 10)

80 കൾ മുതൽ പ്രേക്ഷകർ പ്രതീക്ഷയുടെ അമിതഭാരം നൽകിയ കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട് ശ്രീനിവാസൻ ടീം . മലയാളി മധ്യവർത്തി ജീവിതത്തിലെ നിത്യകാഴ്ചകൾ മൂതൽ ദ്വയാർത്ഥ ദാരിദ്ര്യമില്ലാത്ത തമാശ വരെ നിരവധി ഘടകങ്ങൾ ഈ പ്രതീക്ഷക്ക് പിന്നിലുണ്ട്. ഏതോ അതീന്ദ്രിയ ലോകത്ത് നിന്ന് സാധാരണക്കാരെ നോക്കാതെ പെരുമാറുന്ന നായകനും പലപ്പോഴും നായകനെക്കാൾ സരസമായി നിറഞ്ഞു നിൽക്കുന്ന സഹനടീനടന്മാരും ഒക്കെ ഇവരുടെ സിനിമകളുടെ ആകർഷണങ്ങൾ ആയിരുന്നു. അതിലളിതമായി രാഷ്ട്രീയം സംസാരിക്കുന്ന ,Continue Reading

തൈവാലത്ത് നീലകണ്ഠദാസിന്റെയും ദേവയാനിയുടെയും മക്കളില്‍ ഒരാള്‍ക്കു ജോയ് എന്ന് പേര് കിട്ടിയത്, വരാനിരിക്കുന്ന വസന്തങ്ങളെ ധ്യാനിച്ച ഏതോക്കെയോ പ്രോട്ടീന്‍ ബോണ്ടിംഗിന്റെ പ്രവചനമാണോ എന്നറിയില്ല; അച്ഛനും സംസ്കൃതപണ്ഡിതനും ഒപ്പം സഹോദരന്‍ അയ്യപ്പന്റെ സഹോദര പ്രസ്ഥാനത്തില്‍ അംഗവും യുക്തിവാദിയുമായിരുന്ന നീലകണ്‌ഠദാസിന്റെ, ജാതിവ്യവസ്ഥയോടുള്ള പ്രതിഷേധം ആയിരുന്നു അത്. ദാസ്‌, ഫ്യൂഡല്‍ പാരമ്പര്യങ്ങളുടെ നടുവില്‍ ഒറ്റയ്ക്കൊരു ദീപസ്തംഭമായി മരണംവരെ നിലകൊണ്ടു. അച്ഛന്റെ അഗ്നിയില്‍നിന്നും താനേ കൊളുത്തിയ വൈലോപ്പിള്ളി പന്തമായിരുന്നു ജോയ്. ഷില്ലറുടെ ഓഡ് ടു ജോയ്Continue Reading

ഇന്ത്യൻ ‍ പ്രധാനമന്ത്രി ആയിരുന്ന ശ്രീ രാജീവ് ഗാന്ധി 1989 ൽ  കോഴിക്കോട് സന്ദർ‍ശിക്കുകയുണ്ടായി ഫാറൂക്ക് കോളജിൻറെ  ഒരു പരിപാടിയിൽ  സംബന്ധിക്കാൻ ‍ എത്തിയ അദ്ദേഹം ഫറൂഖ് നഗരത്തിൻറെ  ചരിത്രവും മറ്റും ഉദ്യോഗസ്ഥർ  വിവരിക്കുമ്പോൾ അങ്ങോട്ട്‌ ഒരു ചോദ്യം: ഇവിടെ ടിപ്പു സുൽ‍ത്താൻ പണിത ഒരു കോട്ട ഉണ്ടായിരുന്നല്ലോ അതെവിടെയാണ് ?. വലിയ വാചകമൊക്കെ അടിച്ചു നിന്ന ആളുകൾ ‍ അന്തം വിട്ടു പോയി . അങ്ങിനെ ഒരു കോട്ടയെപ്പറ്റി അവർ കേട്ടിട്ടില്ല അവർക്ക് അങ്ങനെ ഒരു കോട്ട കാണിച്ചു കൊടുക്കാൻ ‍ കഴിയുമായിരുന്നില്ലContinue Reading

”ഞങ്ങളുടെ ആല്‍ബത്തില്‍ ചന്ദ്രേട്ടന്‍റെ കാല്‍ തൊട്ട് അവസാനമായി മകന്‍ യാത്രയയയ്ക്കുന്ന ഒരു ചിത്രമുണ്ട്. ആ ചിത്രം ഞാന്‍ നോക്കാറില്ല.” സഖാവ് ടി.പി. ചന്ദ്രശേഖരന്‍റെ ഭാര്യ കെ. കെ. രമ, താഹ മാടായിയോടിതു പറയുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ”സി.പി.എം തിരുത്തണം. ആ പാര്‍ട്ടി അങ്ങനെയാവാന്‍ പാടില്ല!” എന്നു പറയുന്നത് ഒരു ആറെസ്സെസ്സുകാരിയോ കോണ്‍ഗ്രസ്സുകാരിയോ അല്ല. അത് പറയാന്‍ ഏറ്റവും അവകാശമുള്ള ഒരു പാരമ്പര്യത്തിനുടമയായ രമയാണ്‌. ആ കുടുംബത്തില്‍ നിന്ന് ഇങ്ങനെയൊരാള്‍Continue Reading

  യാത്രികൻ ഞാനീ നിശീഥത്തിലെപ്പഴോ ചേർത്തുവച്ചീ മൺവിളക്കിന്നൊളിയും മറന്നെപ്പഴോ നിൻ വാർമുടിച്ചുരുളിലെൻ്റെ മിന്നാമിനുങ്ങുകൾ നുറുങ്ങി കിനിഞ്ഞൊരാ കൊച്ചരിപ്പൂമുല്ല പൂത്തപോലുള്ളൊരാ പുഞ്ചിരി. പാതിരാവിൽ പൂക്കും നിലാവിലും കാത്തുവയ്ക്കുന്നു ഞാൻ സഖീ നിന്നുടെ കാട്ടിലഞ്ഞി പൂത്തപോലീ രാവിലോടിയെത്തുന്ന കാച്ചെണ്ണതൻ മണം. മാനമിപ്പൊഴും ചോർന്നൊലിക്കുന്നു രാക്കിളിപ്പാട്ടു പോലുള്ള തുള്ളികൾ കാത്തുവയ്ക്കുന്നു ഞാനെൻ്റെ കണ്ണീരുപ്പുവീണൊരീ പാഥേയം പാരിജാതം മിഴിതുറക്കുന്നപോൽ പാട്ടുപാടുന്നു രാക്കിളിപ്പുള്ളുകൾ കാത്തുവച്ചൊരീ നീലക്കടമ്പിൻ്റെ കാട്ടുനീലക്കനമുള്ള പൂവുകൾ കോർത്തുകെട്ടി കാത്തിരിക്കുന്നു ഞാൻ ഈ വഴിത്താരതന്നിലിന്നേകനായ്.Continue Reading