പൂമുഖം LITERATUREകവിത മീനാ കുമാരിയുടെ കവിതകൾ

മീനാ കുമാരിയുടെ കവിതകൾ

തർജമ സന്തോഷ് കാനാ

നിമിഷങ്ങൾ

നിമിഷങ്ങൾ
മഴത്തുള്ളികൾ പോലെയാണ്
കൈപ്പിടിയിലൊതുങ്ങാത്തവ.
നെഞ്ചിൽ വന്നാഞ്ഞു പതിക്കുന്നു,
കൈ നീട്ടിയാലോ
വഴുതി, ചിതറിത്തെറിച്ച് നഷ്ടമാകുന്നു.

ഒഴിഞ്ഞ കട

ലോകം എന്ന ഈ വ്യാപാരശാല
എന്തിനാണെനിക്കുമുന്നിൽ
തുറന്നിട്ടിരിക്കുന്നത്?
കൃത്രിമ ആഹ്ളാദത്തിന്റെ കളിപ്പാട്ടങ്ങൾ,
ഖ്യാതിയുടെ ഈ കടലാസുപൂക്കൾ,
ഒരു മൃദുസ്പർശത്തിൽ ഉരുകിപ്പോകാവുന്ന,
കണ്ണാടിക്കൂടിനുള്ളിൽ അടച്ചുവെച്ച
സമ്പത്തിന്റെ ഈ മെഴുക് രൂപങ്ങൾ.
ഞാൻ വാങ്ങാൻ വന്നത് ഇതൊന്നുമല്ല
എന്റെ സന്തപ്ത നയനങ്ങളിൽ അല്പം കുളിരു
പകരുന്ന പ്രണയത്തിന്റെ രമണീയ സ്വപ്നം
എന്റെ നീറുന്ന ആത്മാവിൽ ശാന്തി
പകരുന്ന ഹൃദ്യമായ ഒരു അനുരാഗനിമിഷം
ഇത്രമാത്രം
ഇത്രമാത്രമേ ഞാൻ വാങ്ങാൻ വന്നുള്ളൂ
പക്ഷെ
ലോകമെന്ന ഈ വാണിഭശാലയിൽ നിന്ന്
ഞാൻ വെറും കയ്യോടെ മടങ്ങി

लम्हे

कई लम्हे
बरसात की बूँदें हैं
नाकाबिले-गिरफ्त
सीने पर आकर लगते हैं
और हाथ बढ़ा
कि इससे पहले
फिसल कर टूट जाते हैं।

खाली दूकान

वक्त अपनी दूकान क्यों सजाये बैठा है
मेरे सामने ?
वो चीज़ें जिनकी खरीदार थी मैं
कहाँ हैं?
ये मसनुई मसर्रतों क़े खिलोने
शोहरत के ये कागज़ी फूल
और दौलत की ये मोमी गुड़ियाँ
जो शीशे की अलमारियों में बन्द हैं
(कि किसी क़े छु लेने से पिखल जो सकती है)
यह वो चीज़ें नहीं हैं जिन्हे मैं खरीदना चाहूँ
प्यार का एक खूबसूरत ख्वाब
जो मेरी सुलगती हुई आँखों में ठंडक भर दे
मुहब्बत का एक पुरतपाक लम्हा
जो मेरी बेचैन रूह को पुरसुकूं कर दे
बस इन्ही एक-दो चीज़ों की मैं खरीदार थी
और वक्त की दूकान इन चीज़ों से खाली निकली

Comments
Print Friendly, PDF & Email

You may also like