CINEMA (Page 5)

തലമുറകള്‍ കൈമാറി താഴേയ്ക്കു വരുന്ന കഥകള്‍ ഓരോ പുതുജന്മങ്ങള്‍ക്കും വിസ്മയങ്ങളാണുണ്ടാക്കുന്നത്. മദ്ധ്യ-തെക്കന്‍ തിരുവിതാം‌കൂറില്‍ നിന്നു വയനാടിനും ചുറ്റുവട്ടങ്ങളിലേയ്ക്കും കുടിയേറിയവര്‍ക്ക് കഥകളുടെ ക്ഷണനേരത്തേയ്ക്കുള്ള വെടിവട്ടങ്ങള്‍ മാത്രമായിരുന്നു പണിത്തിരക്കുകള്‍ക്കിടയില്‍ ആശ്വാസം പകര്‍ന്നിരുന്നത്. മാനസികോല്ലാസങ്ങള്‍ക്ക് ഇടവേളകള്‍ കൊടുക്കാനില്ലാത്തത്ര തിരക്കില്‍ അവര്‍ പണിയെടുത്തുകയറുകയായിരുന്നു. ഒരുവശത്ത് കൊടും കാടുകളില്‍ നിന്നിറങ്ങിവരുന്ന മൃഗങ്ങളുണ്ടാക്കുന്ന ഭീതിയും കൃഷിനാശങ്ങളും. മറുവശത്ത് പൂജ്യങ്ങളില്‍ നിന്നാരംഭിച്ച ജീവിതങ്ങള്‍ക്ക് താങ്ങും തണലും നല്‍കി പച്ചപിടിപ്പിക്കാനുള്ള നെട്ടോട്ടങ്ങള്‍. അതിനിടയില്‍ അവര്‍ നന്മകള്‍ പരസ്പരം പങ്കുവച്ചു. അറിഞ്ഞും അറിയാതെയുമായിContinue Reading

(വി.കെ. ചെറിയാന്‍റെ ‘ചലച്ചിത്രവിചാരം’ എന്ന കൃതിയെക്കുറിച്ചൊരു വായനാനുഭവം) 1970 കള്‍ വിവരസാങ്കേതികവിദ്യയിലും വാര്‍ത്താവിതരണമാധ്യമങ്ങളുടെ ലഭ്യതയിലും അചിന്ത്യമായ വിധത്തില്‍ പിന്നിലായിരുന്നല്ലോ! ഏതാനും വാരികകളും അപൂര്വ്വം മാസികകളും മാത്രമുള്‍പ്പെട്ടിരുന്ന പത്രലോകം. അടിയന്തിരവാര്‍ത്തകള്‍ക്കായി ആകാശവാണി പോലെയുള്ള റേഡിയോ നിലയങ്ങളും. അതിനൊക്കെ അപ്പുറത്തേയ്ക്ക് ഒന്നും ലഭ്യമല്ലാതിരുന്ന അക്കാലത്ത് ചലച്ചിത്രങ്ങളും അത് പ്രദര്‍ശിപ്പിക്കാനുള്ള കൊട്ടകകളും വളരെക്കുറവായിരുന്നു. താരതമ്യേന മികച്ച നാടകങ്ങളൊക്കെ കാണാന്‍ ചില ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റികളുണ്ടായിരുന്നെങ്കിലും അവയൊക്കെ സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരുന്നു. ആ ഒരു കാലത്തുനിന്നാണ്‌ വി.Continue Reading

”അതേയ്, ചേട്ടായ്യേ… ഈ ഒട്ടുപാലിനുണ്ടായവന്‍ എന്നു വെച്ചാ എന്നാ?” പാതിരാത്രിക്ക്… ശരിക്കും പറഞ്ഞാ രാവിലെ എന്‍റെ കനേഡിയന്‍ സമയം 2.14 ന്‌ ഒരുത്തന്‍ മീനച്ചിലാറിന്‍റെ തീരത്തുള്ള അരുവിത്തുറേലെ റബര്‍ത്തോട്ടത്തിനു നടുക്കുള്ള വീട്ടീന്ന് എന്നെ വിളിച്ചുചോദിക്കുന്ന ചോദ്യമാണിത്‌. എനിക്ക് ദേഷ്യം വന്നു : ”പോടാ വെച്ചിട്ട്. നിന്നോടു ഞാന്‍ പലവട്ടം പറഞ്ഞിട്ടുണ്ട്, ഈ സമയത്ത് വിളിക്കരുതെന്ന്‌.” അവന്‍ : സോറി, ചേട്ടായീ… ഞാനേ.. അറിയാതെ. അവിടിപ്പം പാതിരാത്രിയാ അല്ലേ? ഇവിടെയിപ്പം പകലുContinue Reading

അങ്കിത നാരംഗിയുടെ രചനയിൽ പുഷ്കർ മഹാബൽ സംവിധാനം ചെയ്ത് 2019 നവംബറിൽ, സോണി ലൈവ് പ്ലാറ്റ് ഫോമിൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയാണ്, വെൽക്കം ഹോം. ഈ ക്വാറന്റൈന്‍ ദിനങ്ങളിലാണ് സിനിമ കണ്ടത്. പോസ്റ്ററിൽ പറയുന്നത് പോലെ, ഇത് ലോലഹൃദയമുള്ളവർക്കുള്ള സിനിമയല്ല. പ്രേതം പരത്തുന്ന ഭീതിയല്ല യാഥാർത്ഥ്യത്തിന്‍റെ കടുംവർണ്ണങ്ങൾ. ഇന്ത്യൻ അവസ്ഥയിൽ ആൺ മേൽക്കോയ്മയിൽ ഞെരിഞ്ഞമരുന്ന സ്ത്രീത്വം. കണ്മുന്നില്‍ നടക്കുന്ന സംഭവങ്ങളുടെ പരമ്പര നമ്മളെ അസ്വസ്ഥരാക്കും . മഹാരാഷ്ട്രയിലെ സ്കൂൾ അധ്യാപികമാരാണ്Continue Reading

മരണം തത്വ ചിന്തക്കും യുക്തി ചിന്തക്കും ഭക്തിക്കും കാവ്യഭാവനക്കും അനാദികാലം മുതൽ  വിഷയമായിട്ടുണ്ട്. ഏതു അജയ്യനും അടിയറവു പറയുന്ന സവിധം. പുനഃപ്രക്ഷേപണം നടത്താനാവാത്ത ചലന ചിത്രം. വീണ്ടെടുക്കാനാവാത്ത system failure. അത് കൊണ്ടാവും മനുഷ്യൻ മതങ്ങളിലൂടെ മരണത്തിനപ്പുറം ഒരു ലോകം പണിതത്. ഇഹലോക ജീവിതത്തേക്കാൾ മനോഹരമായ മോക്ഷം കാണിച്ചു മനുഷ്യന്റെ ജീവിതാസക്തിയെ തണുപ്പിച്ചത്. ചില നിയുക്ത സ്ഥലങ്ങളിൽ ബലിയർപ്പിച്ചാൽ ആത്മാവ് കൂടുതൽ തൃപ്തിപ്പെടുമെന്ന നിഷ്കർഷ ആ സ്ഥലങ്ങളുടെ വാണിജ്യ സാധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്. വാരാണസിയിൽ വെച്ച് മരിച്ചാൽ പുനർജ്ജനിയിൽContinue Reading