കിം കി ദുക്ക് :ആത്മപീഡയുടെ ചില്ലയിലെ സൗമ്യോദാരമായ ഒരില
കിം കി ദുക്ക് പൊടുന്നനെ ഇല്ലാതാവുമ്പോള്‍ നാം ജീവിതത്തെയും മരണത്തെയും സംബന്ധിച്ച ഉപമകള്‍ ഓര്‍മ്മിക്കുകയാണ്. ഋതുസഞ്ചാരങ്ങളില്‍ മാറിമറയുന്ന മനുഷ്യന്റെ ആത്മീയജീവിതത്തിന്റെയും ഭൗതികതലത്തിന്റെയും സംഘര്‍ഷങ്ങള്‍ കിം കിയിലും പ്രതിഫലിച്ചിരുന്നു. ആ സിനിമകള്‍ ഉതിര്‍ക്കുന്ന ഭിന്നഭാവങ്ങള്‍ തന്നെ ചിന്തയുടെ തീവ്രമായ ഒഴുക്കിന്റെ സാക്ഷ്യം. ഫാക്ടറിത്തൊഴിലാളിയായും കടലോരത്തൊഴിലാളിയായും ജോലി ചെയ്ത് സൈനിക – പുരോഹിത ജീവിതത്തിലും ഏര്‍പ്പെട്ടതിനുശേഷം, ജീവിതത്തിന്റെ ആഴവും പരപ്പും തൊട്ടതിനു ശേഷം, പാരീസില്‍ കലാപഠനത്തില്‍ എത്തിയതാണ് കിം കിയുടെ ജീവിതത്തിലേയ്ക്ക് സിനിമയെContinue Reading





















