CINEMA (Page 14)

പ്രശസ്ത നാടക‐സിനിമാ സംവിധായകൻ പ്രിയനന്ദനൻ, തന്റെ പുതിയ സിനിമയുടെ ഡിവിഡികാഴ്ചക്കാരിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട നൽകിയ ഫെയ്സ്ബുക്ക് പോസ്റ്റിൽ കൊടുത്ത കുറിപ്പ് നാഷണൽ അവാർഡിന് പരിഗണിക്കപ്പെടാത്ത സിനിമ എന്നായിരുന്നു. പുരസ്കാരത്തെക്കാൾ വിലമതിക്കുന്നത് തിരസ്കാരത്തെയാണെന്നായിരുന്നു സംസ്ഥാനഅവാർഡ് ജേതാവും ഒഴിവുദിവസത്തെ കളിയുടെ സംവിധായകനുമായ സനൽകുമാർ ശശിധരന്റെ പ്രതികരണം. ദേശീയഅവാർഡ് കിട്ടാത്ത സിനിമ എന്ന് അസ്തമനം വരെയുടെ സംവിധായകൻ സജിൻ ബാബുവും ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. അവാർഡുകൾ നല്ല സിനിമയുടെ ടാഗ് ലൈൻ ആയിരുന്ന കാലഘട്ടത്തിൽ നിന്ന്, അവാർഡ്Continue Reading

കുറച്ചു കാലങ്ങൾക്ക് മുൻപാണ്, തിലകന് ഊരുവിലക്കുമായി സിനിമക്കാർ ചേരി തിരിഞ്ഞ കാലം. തന്റേടിയായ ആ മഹാനടനെ കുറെക്കാലം തണലത്തിരൂത്തി മലയാളസിനിമക്കാർ. അന്ന്, തിലകനെതിരായ ചരടുവലിയുടെ മുഖ്യകണ്ണി മോഹൻലാലും അയാളെ ചുറ്റിപ്പറ്റി കറങ്ങുന്ന കുറെപ്പേരുമാണെന്ന ആരോപണമുണ്ടായിരുന്നു. അയാൾ ഒരു ഉപജാപകവൃന്ദത്തിന്റെ നടുവിലാണെന്നും തന്നിലെ നടന്റെ ഉത്തരവാദിത്തത്തെ മറക്കുകയാണെന്നുമുളള ആരോപണം തിലകൻ പറഞ്ഞതാകണം, മോഹൻലാലിനെ ചൊടിപ്പിച്ചത്. തിലകനുമായുളള വിഷയം സിനിമക്കാർക്കിടയിൽ പറഞ്ഞ് തീർപ്പുണ്ടാക്കാൻ മോഹൻലാലിന് മുൻകയ്യെടുത്തു കൂടെ എന്ന് ചോദിച്ച സുകുമാർ അഴിക്കോടിനെContinue Reading

ഒരു തലമുറയെ മൗനത്തിന്റെയും, ചിന്തയുടെയും, കാഴ്ച്ചയുടെയും ഉന്നത മാനുഷിക-സൗന്ദര്യാനുഭവങ്ങളിലൂടെ കടത്തിവിട്ട ജി.അരവിന്ദൻ കടന്നു പോയിട്ട് കാൽനൂറ്റാണ്ട് പിന്നിടുന്നു. അദ്ദേഹത്തിന്റെ ‘ചെറിയ മനുഷ്യനും വലിയ ലോകവും’ മുതൽ, ‘വാസ്തുഹാര’ എന്ന സിനിമക്ക്‌ വേണ്ടി വരെ നമ്മൾ കാത്തിരുന്നു. ആ കാത്തിരിപ്പ് മലയാളിയുടെ നവോത്ഥാന പ്രസ്ഥാനങ്ങൾ മലയാളിയുടെ സര്‍ഗ്ഗബോധത്തിൽ ഉണ്ടാക്കിയ വേർതിരിവിന്റെ കൂടി സാക്ഷ്യപത്രമായി ഇന്നും നിലനില്‍ക്കുന്നു. അരവിന്ദനെ അരവിന്ദനാക്കിയത് ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ അവസാനതാളിലെ കാർട്ടൂൺContinue Reading

ഇന്നലെ അന്തരിച്ച കലാഭവന്‍ മണിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചുകൊണ്ട് സിനിമയിലെയും, രാഷ്ട്രീയത്തിലെയും, മാധ്യമങ്ങളിലെയും പ്രമുഖര്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പുകള്‍.  Continue Reading

ങ്ങ്്യാാാാാ….ഹ..!! നീട്ടിയൊരു ചിരിയായിരുന്നു മണി. ജീവിതത്തിന്റെ എല്ലാ വിഹ്വലതകളും ആകുലതകളും അനുഭവങ്ങളും ദുഖവുമെല്ലാം ഒളിപ്പിച്ചു വെച്ചു, മണി ആ ചിരിയിൽ…. ലാലേട്ടൻമാരും വല്യേട്ടൻമാരൂം കളിക്കാനിറങ്ങിയ മലയാളസിനിമയിൽ, മണി തുടങ്ങുന്നത് തൊണ്ണൂറുകളിലാണ്. കൃത്യമായി പറഞ്ഞാൽ, ഓപ്പൺ മാർക്കറ്റ് പോളിസിയുംസാമ്പത്തികഉദാരവത്കരണവും മലയാളിയെ കൂടുതൽ കൂടുതൽ കൺസ്യൂമർവത്കരിച്ചു കൊണ്ടിരുന്ന കാലത്ത്. മണിയുടെ കറുപ്പാണ്, കീഴാളതയാണ് മലയാളസിനിമക്ക് അന്ന് വേണ്ടിയിരുന്നത്. പക്ഷെ അതൊരിക്കലും കീഴാളജീവിതങ്ങളെ ഏറ്റെടുത്തുകൊണ്ടോ, അവരുടെ കഥ പറഞ്ഞുകൊണ്ടോ  ആയിരുന്നില്ല. മറിച്ച്, അന്നത്തെ മലയാളസിനിമകൾContinue Reading