ഒരു കടപ്ലാവ് അടക്കം
അഞ്ചു പ്ലാവുകൾ
(ചോന്ന വരിക്ക,
മഞ്ഞ വരിക്ക,
വറവ് വരിക്കാ,
പഴച്ചക്ക, കടപ്ലാവ് )
എന്റെ ഭാഗത്തായിരുന്നു.
അവന്റെ ഭാഗത്ത്
കിളി കൊക്കനും
ചകിരിയനും
കർപ്പൂരനും
രണ്ടു മൂവാണ്ടനും.
മൂക്ക് തൊട്ടുകൊണ്ട്
ധൈര്യമുണ്ടെങ്കിൽ
ഒന്നിനെ വെട്ടെടാ
എന്ന് പ്രകോപിപ്പിച്ചതവനാണ്
മാവുകളും പ്ലാവുകളും
ദാ കിടക്കണു മുറ്റത്ത്.
അമ്മയുടെ വിളി കേട്ട്
കെട്ടിപ്പിടിച്ചു കോലായിലേക്ക്
കയറുമ്പോൾ
പിന്നിൽ മരങ്ങളുടെ
കരച്ചിൽ കേൾക്കാമായിരുന്നു
ഒപ്പം കിളികളുടെയും!
Comments
ചങ്ങരംകുളം സ്വദേശി, ദുബായിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ എഴുതുന്നു.