CINEMA (Page 3)

50 കൊല്ലം മുൻപുള്ള ഒരു സിനിമയിൽ നിന്ന് എന്തു പുതുകാഴ്ചയാണ് ഇപ്പോൾ ലഭ്യമായത് എന്ന ചോദ്യം സ്വാഭാവികമാണ്. അടിമത്തം നടമാടിയ ഗ്രാമങ്ങളുടെ സാമൂഹ്യ ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോഴാണ് യാദൃച്ഛികമായി ഇന്ത്യൻ സിനിമയിലെ ഈ ക്ലാസ്സിക്‌ വീണ്ടും കാണാനിടയായത്. ഫ്യൂഡലിസത്തിൻ്റെ കാലത്തെ ജമിന്ദാർമാരുടെ ഏകാധിപത്യവും വട്ടിപ്പലിശപ്പിരിവും ലൈംഗിക ചൂഷണവും പ്രമേയമാക്കിയ നിരവധി സിനിമകൾ നമുക്കുണ്ട് .റിതുബിഡ (1939) മുതൽ ആഗസ്റ്റ് 16, 1947 വരെ നീളുന്ന സിനിമകൾ. കബനി നദി ചുവന്നപ്പോൾ, ഇത്തിരിContinue Reading

എന്റെ കുട്ടിക്കാലത്തു അച്ഛനമ്മമാരുടെ കൂടെ ഊട്ടിയിൽ പോയപ്പോഴാണ് ഞാൻ ആദ്യമായി തണുപ്പിന്റെ മണം അറിഞ്ഞത്. നീലഗിരി കുന്നുകൾ കയറുമ്പോൾ കാറ്റിൽ അലയടിച്ചെത്തിയ യുകാലിപ്റ്റസിന്റെയും പൈനിന്റെയും ഗന്ധം തണുപ്പിന്റെ ഗന്ധമാണെന്ന് ഞാൻ കരുതി. പിന്നെ ഊട്ടിയിൽ എത്തിയപ്പോൾ വഴിയരികിലെ കടകളിൽ നിന്ന് നിലക്കടല വറുക്കുന്നതിന്റെയും, ചോളം ചുടുന്നതിന്റെയും, വട, ബജ്ജി മുതലായ ഭക്ഷണസാധനങ്ങളുടെയും വാസന മൂക്കിലേക്ക് അടിച്ചു കയറിയപ്പോൾ ഞാൻ അച്ഛനോട് ചോദിച്ചു, “അച്ഛാ, നാട്ടിലൊന്നും ഭക്ഷണത്തിന്റെ വാസന ഇങ്ങനെ മൂക്കിൽContinue Reading

കച്ചവട സിനിമകളും കലാത്മക സിനിമകളും ആണല്ലോ സിനിമയുടെ എക്കാലത്തെയും ബൈനറികൾ. കലയും ഏതാണ്ട് കച്ചവടമായി മാറിക്കഴിഞ്ഞ കാലത്ത് പുതിയ നിർവചനങ്ങൾ തേടുന്നത് ഉചിതമാണെന്ന് തോന്നുന്നു. ഇവിടെയാണ് സ്വതന്ത്ര സിനിമകളുടെ പ്രസക്തി. സ്വാതന്ത്ര്യം ആരിൽനിന്ന്, എന്തിൽ നിന്ന്, ആർക്കുവേണ്ടി എന്നൊക്കെയുള്ള ചോദ്യങ്ങൾ ഇവിടെ പ്രസക്തമാണ്.ഹോളിവുഡിൽ വലിയ സ്റ്റുഡിയോ സംവിധാനത്തിന് പുറത്തു നിർമിക്കപ്പെട്ട സിനിമകളെയാണ് ആദ്യകാലത്ത് സ്വതന്ത്ര സിനിമകൾ എന്ന് വിളിച്ചുവന്നത്. മൂലധനത്തിന്റെ കലയാണ് എന്നുള്ളതാണല്ലോ സിനിമയെക്കുറിച്ചുള്ള എക്കാലത്തെയും വലിയ നിർവചനം. അതുകൊണ്ടുതന്നെContinue Reading

കഥാപാത്രം നമുക്കു നേരേ നടന്നടുക്കുന്നു. പിന്നീട്, കാതടപ്പിക്കുന്ന ഒരു ശബ്ദത്തോടെ ചിത്രം അവസാനിക്കുകയാണ്‌. എന്താണു സംഭവിച്ചിരിക്കുന്നത്? ? ആ ഭൂമിക കുലുങ്ങിയിട്ടുണ്ടോ? അതോ, അതു വീണ്ടും കാലചക്രത്തിനടിയില്‍‌പ്പെട്ട് പഴയതുപോലെ മറഞ്ഞിട്ടുണ്ടാവുമോ? തുടര്‍ന്ന്‌, കൊട്ടകയിലെ കുഞ്ഞുവെളിച്ചങ്ങള്‍ ഉണരുകയായി. ചലച്ചിത്രവുമായി ബന്ധപ്പെട്ടവരുടെ പേരുകള്‍ തിരശ്ശീലയില്‍ തെളിയുകയായി. ‘സ്ഥല്‍’ (A Match) എന്ന സിനിമ അവസാനിക്കുന്നതിനെക്കുറിച്ചാണ്‌ ഞാന്‍ പറഞ്ഞുവരുന്നത്. ജയന്ത് ദിഗംബര്‍ സൊമാല്‍ക്കര്‍ എന്ന എഞ്ചിനീയര്‍ ആദ്യമായി സം‌വിധാനം ചെയ്ത മറാഠി കഥാചിത്രം. ഈയിടെContinue Reading

‘ഏപ്രിലാണേറ്റവും ക്രൂരമായ മാസംഅത് മരിച്ച മണ്ണിൽ നിന്നും ലിലാക്ക് പുഷ്പങ്ങൾ ഉല്പാദിപ്പിക്കുന്നുസ്മൃതിയെ കൊതിയുമായി ചേർക്കുന്നു.വസന്തമാരിയെ കിരുകിരുപ്പിക്കുന്നു’ടി എസ് എലിയറ്റ് – (തരിശുനിലം) നരഭോജികൾക്ക് കൊടുക്കാൻ ജീവിതം എന്നെ കെണി വെച്ചു പിടിച്ച ഒരു ദിവസമുണ്ട്. അതാണ് ഏപ്രിൽ18.കൊലക്കത്തിയുടെ കണക്കു പറയാൻ മാത്രം പത്രത്താളുകളിൽ കേറി വരുന്ന പഴയ ടെക്സാസിൻ്റെ ഒപ്പം നിൽക്കുന്ന ഒരുപഗ്രഹ ജില്ലയുണ്ട് നമുക്കിവിടെ വടക്കൻ കേരളത്തിൽ. രക്ത സാക്ഷരതയെക്കുറിച്ച് അറിയാതെ പോലും മിണ്ടിപ്പോകരുത്. പേറോളിൽ ചേർക്കാൻ മാത്രംContinue Reading