ദീപ സുഭദ്ര

ദീപ സുഭദ്ര
തിരൂർ സ്വദേശി.
ബംഗളൂരുവിൽ താമസം.
Second Life എന്ന ഇംഗ്ലീഷ് നോവലിന്റെ കർത്താവാണ്.
ഇംഗ്ലീഷിലും മലയാളത്തിലും ലേഖനങ്ങളും കഥകളും എഴുതി വരുന്നു.

What is the first thing that you notice when you see a book? The front cover, book title or author’s name? ‘Chronicle of an Hour and a Half’ shines in all these three areas. The book cover of an abandoned umbrella besides a small stream, maybe by someone who wasContinue Reading

എന്റെ കുട്ടിക്കാലത്തു അച്ഛനമ്മമാരുടെ കൂടെ ഊട്ടിയിൽ പോയപ്പോഴാണ് ഞാൻ ആദ്യമായി തണുപ്പിന്റെ മണം അറിഞ്ഞത്. നീലഗിരി കുന്നുകൾ കയറുമ്പോൾ കാറ്റിൽ അലയടിച്ചെത്തിയ യുകാലിപ്റ്റസിന്റെയും പൈനിന്റെയും ഗന്ധം തണുപ്പിന്റെ ഗന്ധമാണെന്ന് ഞാൻ കരുതി. പിന്നെ ഊട്ടിയിൽ എത്തിയപ്പോൾ വഴിയരികിലെ കടകളിൽ നിന്ന് നിലക്കടല വറുക്കുന്നതിന്റെയും, ചോളം ചുടുന്നതിന്റെയും, വട, ബജ്ജി മുതലായ ഭക്ഷണസാധനങ്ങളുടെയും വാസന മൂക്കിലേക്ക് അടിച്ചു കയറിയപ്പോൾ ഞാൻ അച്ഛനോട് ചോദിച്ചു, “അച്ഛാ, നാട്ടിലൊന്നും ഭക്ഷണത്തിന്റെ വാസന ഇങ്ങനെ മൂക്കിൽContinue Reading

രാവിലെ ആറുമണിക്കുള്ള ചെന്നൈ മെയിൽ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയപ്പോൾ ആരും വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ശങ്കരേട്ടനോട് വരണ്ട എന്ന് പ്രത്യേകം പറഞ്ഞിരുന്നതാണ്. പ്രായമായ ആ മനുഷ്യനെ വെറുതെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി, അല്ലെങ്കിൽതന്നെ ഒരുപാട് സഹായം ചെയ്തുതരുന്നുണ്ട്. ട്രെയിൻ ഇറങ്ങി രണ്ടടി വെച്ചപ്പോളുണ്ട് പ്ലാറ്റുഫോമിലെ സിമന്‍റ് ബെഞ്ചിൽ ശങ്കരേട്ടൻ. തന്നെ കണ്ടതും ഓടിവന്ന് ബാഗെടുത്തു. വേണ്ടെന്ന് പറഞ്ഞുനോക്കി. ആരു കേൾക്കാൻ! ബാഗും ചുമന്നുകൊണ്ടുള്ള ആ മനുഷ്യന്‍റെ നടപ്പ് കണ്ടാൽ തോന്നും അങ്ങേർക്ക്Continue Reading