വത്തിക്കാനിലെ തിരഞ്ഞെടുപ്പുകളികള്
സാധാരണക്കാര്‍ക്ക് തീര്‍ത്തും ദുര്‍ഗ്ഗമമായ ഒരു ഭരണസിരാകേന്ദ്രമാണ് വത്തിക്കാ (വാത്തിക്കന്‍ എന്ന് ഇംഗ്ലീഷ് ഉച്ചാരണം) ന്‍റേത്. വലിപ്പത്തില്‍ ഒരു ഗോള്‍ഫ്‌മൈതാനത്തിനൊപ്പമേ എത്തുന്നുള്ളുവെങ്കിലും വലിമയില്‍ ഇരുന്നൂറുകോടിയിലധികം വരുന്ന ക്രൈസ്തവജനതയെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരേയൊരു രാജ്യവും വത്തിക്കാനാണ്. വെറും നൂറ്റിയെട്ട് ഏക്കറില്‍ മാത്രം ഒതുങ്ങുന്ന, തെരുവുമേല്‍വിലാസങ്ങളില്ലാത്ത ഒരേ ഒരു രാജ്യം. ഒരു ബന്ധുവോ, രാഷ്ട്രീയ ഇളമുറക്കാരനോ ഭരണാധികാരത്തിന്‍റെ പിന്തുടര്‍ച്ചക്കാരനായി വരാത്ത ഏക ഏകാധിപത്യരാഷ്ട്രവും ഇതു തന്നെയാകും. അവിടുത്തെ ജനസംഖ്യയാണെങ്കില്‍ ആയിരത്തിയിരുന്നൂറില്‍ താഴെയും! ഒരു പക്ഷേ,Continue Reading





















