പൂമുഖം നിരീക്ഷണം യോജിപ്പും വിയോജിപ്പും :ജനാധിപത്യത്തിന്‍റെ രുചിഭേദങ്ങൾ

യോജിപ്പും വിയോജിപ്പും :ജനാധിപത്യത്തിന്‍റെ രുചിഭേദങ്ങൾ

സെപ്റ്റംബർ 15 അന്താരാഷ്ട്ര ജനാധിപത്യ ദിനമായിരുന്നു. .
ജനാധിപത്യത്തിന്‍റെ നെടുംതൂണ്‍ ജനതയാണ് .ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന രാജ്യത്തെ ജനതയ്ക്ക് മാത്രമേ സ്വതന്ത്രമായി അവരുടെ അഭിപ്രായങ്ങളും പ്രകടിപ്പിക്കാനും അവകാശങ്ങള്‍ നേടിയെടുക്കാനും പറ്റുകയുള്ളു .
ജനാധിപത്യത്തെ കുറിച്ചുളള അമർത്യ സെന്നിന്‍റെ വാക്കുകൾ പ്രസക്തമാണ് .
അദ്ദേഹം പറയുന്നത്: ഭൂരിപക്ഷത്തിന്‍റെ മാത്രം അഭിപ്രായപ്രകടനം ആയല്ല ജനാധിപത്യത്തെ സമീപിക്കേണ്ടത് ജനവിധികളേയും തെരഞ്ഞെടുപ്പിലൂടെ പുറത്തുവരുന്ന അഭിപ്രായങ്ങളേയും തീർച്ചയായും മാനിക്കണം .വാർത്തകൾ അറിയാനും പ്രചരിപ്പിക്കാനും അഭിപ്രായങ്ങൾ പരസ്യമായി പറയുവാനുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തിൽ ഉണ്ടായിരിക്കണം ഭയത്തോടെയുള്ള അഭിപ്രായപ്രകടനങ്ങൾ നല്ല ജനാധിപത്യത്തിന്‍റെ ലക്ഷണമല്ല “.

അപൂര്‍വ്വം രാജ്യങ്ങളിൽ മാത്രമാണ് ജനാധിപത്യം ഫലപ്രദമായി നിലനില്ക്കുന്നത് ഡെമോക്രസി ഇൻഡക്സ് 2016 പ്രകാരം നോർവേ ആണ് ജനാധിപത്യ മാതൃകയിൽ ഒന്നാമത് തൊട്ടടുത്തു ഐസ് ലാൻഡ് ആണ് . വലിയ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും മുപ്പത്തി രണ്ടും ഇരുപത്തി ഒന്നും സ്ഥാനങ്ങളിലാണ് നില്‍ക്കുന്നത് .
ഗ്രീസിൽ നിന്നാണ് ലോകം ആദ്യമായി ജനാധിപത്യത്തെ കുറിച്ച് കേൾക്കുന്നത്. ‘ഡെമോസ്’ എന്നാൽ ഗ്രീക്ക് ഭാഷയിൽ ജനങ്ങൾ എന്നാണർത്ഥം .യോജിക്കാനും വിയോജിക്കാനും സാധ്യത തരുന്ന ഒരേയൊരു വ്യവസ്ഥിതി ആണ് ജനാധിപത്യം .സഹിഷ്ണുത, സഹകരണം, ജനകീയത എന്നിവയാണ് ജനാധിപത്യത്തിന്‍റെ ആണിക്കല്ല് .
എങ്ങനെയാണ് ഒരു ജനാധിപത്യ സംവിധാനം ഫലപ്രദമാണ് എന്ന് കണ്ടെത്തുക?
ഏത് അളവുകോലുകളാണ് ഇതിനായി ഉപയോഗിക്കപ്പെടുന്നത്?
തെരഞ്ഞെടുപ്പുകൾ സ്വതന്ത്രമാണോ എന്നതാണ് ആദ്യമായി നിരീക്ഷിക്കേണ്ട ഒരു ഘടകം. വോട്ട് ചെയ്യുന്നവരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തിയിട്ടുണ്ടോ എന്നതാണ് മറ്റൊന്ന്. തെരഞ്ഞെടുപ്പിൽ വിദേശ ശക്തികളുടെ ഇടപെടലുകൾ ഉണ്ടോ എന്നും പരിശോധിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഭരണകർത്താക്കളുടെ കഴിവ് പരിശോധിക്കാന്‍ സംവിധാനം വേണം. .ലോകത്തിലെ 4.5 ശതമാനം ജനങ്ങൾ മാത്രമാണ് പൂർണ്ണമായ ജനാധിപത്യത്തിൽ ജീവിക്കുന്നത്. 2015 ൽ ഇത് 9 ശതമാനം ആയിരുന്നു എന്ന വസ്തുത ആശങ്കയുണര്‍ത്തുന്നു. .
യൂറോപ്യൻ രാജ്യങ്ങളാണ് ജനാധിപത്യ മൂല്യങ്ങളിൽ മുന്നില്‍ നിൽക്കുന്നത്, അമേരിക്കൻ രാജ്യങ്ങളും ഏഷ്യൻ രാജ്യങ്ങളും തൊട്ടു പിറകിലും. അറബ് ആഫ്രിക്കൻ രാജ്യങ്ങളിലാണ് ഏറ്റവും പുറകില്‍.
ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന നോർവെയുടെ കാര്യം നോക്കാം . എല്ലാ മനുഷ്യരും ജനിക്കുന്നത് സ്വാതന്ത്രരായാണ് ഓരോരുത്തര്‍ക്കും അവരവരുടേതായ സ്വഭാവ സവിശേഷതകൾ ഉണ്ടാവും. അവ കൊണ്ടുനടക്കാനുള്ള സ്വാതന്ത്ര്യം, അതിനോട് ചേര്‍ന്ന സുരക്ഷിതത്വം ഇതൊക്കെയാണ് ഭരണഘടനയില്‍ ആലേഖനം ചെയ്തിട്ടുള്ളത് ഇതാണ് നോർവീജിയൻ ജനാധിപത്യത്തിന്‍റെ അടിസ്ഥാന പ്രമാണം .
വിദ്യാഭ്യാസമുള്ള ഒരു ജനതയ്ക്കു മാത്രമേ ജനാധിപത്യ ബോധം കാത്തുസൂക്ഷിക്കാൻ പറ്റുകയുള്ളു എന്ന്‍ ലേബർ പാർട്ടിയുടെ ഭരണത്തിന്‍ കീഴില്‍ നോർവേ തെളിയിക്കുന്നു നോർവീജിയൻ ജനത ജിവിതം ആസ്വദിക്കുകയും സ്വന്തം ആവശ്യത്തിനപ്പുറം ഒരു ജനതയുടെ അവശ്യങ്ങൾക്കായി ജോലി ചെയ്യുകയും ചെയ്യുന്നു .ആഘോഷങ്ങളിൽ ഒത്തുകൂടുകയും ജിവിതം സൗഹാര്‍ദ്ദപരമാക്കുകയും ചെയ്യുന്നു .വിയോജിപ്പുകൾ സന്തോഷത്തോടെ പ്രകടിപ്പിക്കാനും ചര്‍ച്ച ചെയ്യാനും ശ്രദ്ധിക്കുന്നു.
ഇന്ത്യ ശക്തമായ ജനാധിപത്യ സംവിധാനങ്ങൾ നിലനിൽക്കുന്നൊരിടമാണ്.
വിദ്യാഭ്യാസവും ജനങ്ങളുടെ വിശ്വാസവും ഊട്ടി ഉറപ്പിച്ചു നോർവെയുടെ വഴിയിൽ നീങ്ങാൻ നമുക്കാവട്ടെ

Comments
Print Friendly, PDF & Email

You may also like