നട്ടുച്ച
മരത്തിലിലകൾ മൗനം
മങ്ങിയ വെയിലൊച്ച
തനിച്ചു പൊള്ളി പനിച്ചിഴയും പകൽ
മറ്റൊരു വഴി തിരഞ്ഞൊറ്റക്ക്
നടക്കുന്നുണ്ടൊരുവൻ
അയാൾക്കൊപ്പം
മറ്റൊരാളായി നിഴൽ.
മണ്ണിനു ദാഹിക്കുന്നുണ്ട്
മഴയെ കൊതിച്ചൊറ്റ
കണ്ണുനീർ വിലാപമായ്
ചുറ്റിലും കിളിയൊച്ച
അകലത്താരോ
ഒരു പാട്ടു പാടുന്നു
കാറ്റിലലയായ്
അത് വന്ന്
പതിയെ തൊടുന്നുണ്ട്
മറ്റൊരാളിതുവഴി
നടന്നിട്ടുണ്ടാകണം
ഇറ്റു വീഴുന്നുണ്ടിപ്പോൾ
വേർപ്പ് തുള്ളിയായ് മഴ.
Comments